Authored by: നിഷാദ് അമീന്‍|Samayam Malayalam•18 Dec 2025, 10:03 americium IST
IPL 2026: ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ (Chennai Super Kings) പണംവാരുന്നവരില്‍ സഞ്ജു സാംസണും (Sanju Samson) റുതുരാജ് ഗെയ്ക്‌വാദും ഒന്നാം സ്ഥാനത്ത്. 2026 ഐപിഎല്ലില്‍ സിഎസ്‌കെയില്‍ എംഎസ് ധോണിയേക്കാള്‍ പ്രതിഫലം പറ്റുന്നത് എട്ട് കളിക്കാര്‍.
ഹൈലൈറ്റ്:
- സിഎസ്‌കെയില്‍ 18 കോടി രണ്ട് പേര്‍ക്ക്
- എട്ട് പേര്‍ക്ക് നാല് കോടി രൂപയിലധികം
- സഞ്ജുവും റുതുരാജും ഒന്നാം സ്ഥാനത്ത്
സിഎസ്‌കെയില്‍ പണംവാരുന്നവരില്‍ സഞ്ജു സാംസണ്‍ ഒന്നാം സ്ഥാനത്ത്.(ഫോട്ടോസ്- Agencies)സഞ്ജുവിന് ആവശ്യത്തിന് അവസരം നല്‍കിയിട്ടുണ്ട്; പുതിയ പ്രസ്താവനയുമായി സൂര്യ കുമാര്‍ യാദവ്
ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് അഞ്ച് വര്‍ഷം കഴിഞ്ഞതിനാല്‍ ഐപിഎല്‍ നിയമപ്രകാരം അണ്‍ക്യാപ്ഡ് താരങ്ങളിലാണ് ഉള്‍പ്പെടുക. ഈ വിഭാഗത്തില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലമാണിത്. ലേലത്തില്‍ പ്രശാന്ത് വീര്‍, കാര്‍ത്തിക് ശര്‍മ എന്നീ യുവ താരങ്ങളെ ഉയര്‍ന്ന തുകയ്ക്ക് വാങ്ങി സിഎസ്‌കെ ഞെട്ടിച്ചിരുന്നു. 14.20 കോടി രൂപ വീതമാണ് പ്രതിഫലം.
ഐപിഎല്ലില്‍ ഏറ്റവും ഉയര്‍ന്ന തുകയ്ക്ക് കരാര്‍ ചെയ്യപ്പെടുന്ന അണ്‍ക്യാപ്ഡ് കളിക്കാരാണ് പ്രശാന്ത് വീറും കാര്‍ത്തികും. ധോണിക്ക് അവരേക്കാള്‍ 10.20 കോടി രൂപ കുറവായിരിക്കും. ഒരു കാലത്ത് ഐപിഎല്ലില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം പറ്റിയിരുന്ന താരമായിരുന്നു ധോണി.
2026 ഐപിഎല്ലില്‍ എംഎസ് ധോണിയേക്കാള്‍ പ്രതിഫലം പറ്റുന്ന സിഎസ്‌കെ താരങ്ങള്‍
- സഞ്ജു സാംസണ്‍- 18 കോടി
- റുതുരാജ് ഗെയ്ക്വാദ്- 18 കോടി
- പ്രശാന്ത് വീര്‍- 14.20 കോടി
- കാര്‍ത്തിക് ശര്‍മ- 14.20 കോടി
- ശിവം ദുബെ- 12 കോടി
- നൂര്‍ അഹമ്മദ്- 10 കോടി
- രാഹുല്‍ ചാഹര്‍- 5.20 കോടി
- ഖലീല്‍ അഹമ്മദ്- 4.80 കോടി
2025 ഐപിഎല്ലിന് മുമ്പ് ശിവം ദുബെയെ സിഎസ്‌കെ 12 കോടി രൂപയ്ക്ക് നിലനിര്‍ത്തി. ഈ തുക തുടര്‍ന്നും നല്‍കും. 2025 ഐപിഎല്‍ മെഗാ ലേലത്തില്‍ ഖലീല്‍ അഹമ്മദ് 4.80 കോടി രൂപയ്ക്ക് സിഎസ്‌കെയില്‍ ചേര്‍ന്നു.
അതേസമയം, മെഗാ ലേലത്തില്‍ വലിയ നേട്ടമുണ്ടാക്കിയ നൂര്‍ അഹമ്മദ് 10 കോടി രൂപയ്ക്കാണ് സിഎസ്‌കെയിലെത്തിയത്. ശമ്പളത്തോട് നീതിപുലര്‍ത്തിയ അദ്ദേഹം സീസണില്‍ 24 വിക്കറ്റുകള്‍ നേടിയിരുന്നു. 5.20 കോടി രൂപ ശമ്പളമുള്ള രാഹുല്‍ ചാഹറും ധോണിയേക്കാള്‍ കൂടുതല്‍ വരുമാനം നേടുന്ന കളിക്കാരനാണ്.








English (US) ·