IPL 2026: സഞ്ജു പോയാല്‍ ആര് നയിക്കും? റിയാന്‍ പരാഗ് അല്ല; രണ്ട് ഇന്ത്യന്‍ യുവതാരങ്ങള്‍ രാജസ്ഥാന്റെ പരിഗണനയില്‍

2 months ago 2

Authored by: നിഷാദ് അമീന്‍|Samayam Malayalam10 Nov 2025, 4:25 pm

IPL 2026: സഞ്ജു സാംസണിന് (Sanju Samson) പകരം രാജസ്ഥാന്‍ റോയല്‍സ് (Rajasthan Royals) രണ്ട് ഇന്ത്യന്‍ യുവതാരങ്ങളെ ക്യാപ്റ്റനായി പരിഗണിക്കുന്നു. ഇരുവരോടും തയ്യാറാവണമെന്ന് കോച്ച് സംഗക്കാരയുടെ നിര്‍ദേശം.

ഹൈലൈറ്റ്:

  • ജഡേജയെ ക്യാപ്റ്റനാക്കില്ല
  • പരാഗിനും ഇനി അവസരമില്ല
  • വിക്കറ്റ് കീപ്പര്‍ക്ക് സാധ്യത

Rajasthan Royalsരാജസ്ഥാന്‍ റോയല്‍സ് രണ്ട് ഇന്ത്യന്‍ യുവതാരങ്ങളെ ക്യാപ്റ്റനായി പരിഗണിക്കുന്നു.(ഫോട്ടോസ്- Agencies)
രാജസ്ഥാന്‍ റോയല്‍സ് ( Rajasthan Royals ) ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ( Sanju Samson) 2026 ഐപിഎല്ലിന് ( IPL 2026 ) മുമ്പ് ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് മാറിയേക്കും. സഞ്ജു-രവീന്ദ്ര ജഡേജ പ്ലെയര്‍ ട്രേഡിനായി രാജസ്ഥാനും സിഎസ്‌കെയും തമ്മിലുള്ള ചര്‍ച്ച അന്തിമഘട്ടത്തിലാണ്. കളിക്കാരുടെ സമ്മതപത്രം ഐപിഎല്‍ ഗവേണിങ് കൗണ്‍സിലിന് നല്‍കുന്നതോടെ കരാറിലേക്ക് കടക്കും.2013 മുതല്‍ രാജസ്ഥാനെ നയിക്കുന്ന സഞ്ജു കൂട് മാറുന്നതോടെ പുതിയ ക്യാപ്റ്റനെ കണ്ടെത്താനുള്ള ശ്രമം തുടങ്ങി. സഞ്ജുവിന് പകരമെത്തുന്ന ജഡേജയെ ക്യാപ്റ്റനാക്കാന്‍ സാധ്യതയില്ല. ഒരു തവണ സിഎസ്‌കെയെ നയിച്ച ജഡേജയുടെ ക്യാപ്റ്റന്‍സി പരാജയമായിരുന്നു. 2002 മുതല്‍ സിഎസ്‌കെയിലുള്ള ജഡേജ 2022ല്‍ ക്യാപ്റ്റനായി എട്ട് മല്‍സരങ്ങള്‍ നയിച്ചു. ഒരു വിജയം മാത്രം നേടിയതോടെ പാതിവഴിയില്‍ എംഎസ് ധോണിക്ക് നായകസ്ഥാനം തിരിച്ചെടുക്കേണ്ടി വന്നു.

പ്രകടനം മോശമായതിന്റെ കാരണം മറ്റൊന്ന്; ഗില്ലിനായി വാദിച്ച് സൂര്യകുമാർ യാദവ്


ഐപിഎല്‍ 2025ന് തൊട്ടുമുമ്പ് സഞ്ജുവിന്റെ വിരലിന് ശസ്ത്രക്രിയ നടത്തുകയും ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ നേരിടുകയും ചെയ്തതോടെ റിയാന്‍ പരാഗിനെ താല്‍ക്കാലിക ക്യാപ്റ്റനാക്കിയിരുന്നു. സഞ്ജു ലഭ്യമല്ലാത്തപ്പോഴെല്ലാം സ്റ്റാന്‍ഡ്-ഇന്‍ ക്യാപ്റ്റനായി ആദ്യമായി ലഭിച്ച അവസരത്തില്‍ പരാഗിന് വിജയശതമാനം നന്നേ കുറഞ്ഞു. വ്യക്തിഗത പ്രകടനം ശരാശരിയില്‍ നിര്‍ത്താനായെങ്കിലും യുവതാരത്തിന് ഉടനെയൊന്നും ഇനി നേതൃപദവി സാധ്യത കുറവാണ്.

Samayam MalayalamIPL 2026: സഞ്ജു-ജഡേജ പ്ലെയര്‍ ട്രേഡിന് പിന്നില്‍ മറ്റൊരു സൂപ്പര്‍ താരം; വിരമിക്കലിന് തൊട്ടുമുമ്പുള്ള സുപ്രധാന നീക്കം, ക്യാപ്റ്റന്‍സി ഉറപ്പെന്ന് കൈഫ്
ഇന്ത്യന്‍ ടീമിലെ യുവ പ്രതിഭകളും ഓള്‍ഫോര്‍മാറ്റില്‍ സെലക്ടര്‍മാരുടെ പ്രതീക്ഷയുമായ യശസ്വി ജയ്സ്വാള്‍, ദ്രുവ് ജുറേല്‍ എന്നിവരില്‍ ഒരാള്‍ക്കായിരിക്കും നറുക്ക് വീഴുകയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട്ട് ചെയ്തു. ഇരുവരോടും ക്യാപ്റ്റന്‍സിക്ക് തയ്യാറാവാന്‍ ഈ വര്‍ഷം ആദ്യം നടന്ന ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനിടെ ആര്‍ആറിന്റെ പുതിയ മുഖ്യ പരിശീലകന്‍ കുമാര്‍ സംഗക്കാര പറഞ്ഞതായി റിപോര്‍ട്ട് വെളിപ്പെടുത്തുന്നു.

Samayam MalayalamIPL 2026: സഞ്ജുവിനെ വാങ്ങാനുള്ള ഡിസിയുടെ ശ്രമം പാളിയത് എങ്ങനെ? താരങ്ങളുടെ അഭിപ്രായം തേടി സിഎസ്‌കെ
ജയ്‌സ്വാള്‍ പ്രതിഭാധനനാണെങ്കിലും നേതൃപാടവത്തില്‍ മുന്നിലുള്ള ജുറേലിനാണ് സാധ്യത കല്‍പ്പിക്കപ്പെടുന്നത്. ജയ്സ്വാളിന് ടീമിലെ ഉത്തരവാദിത്തം ടോപ് ഓര്‍ഡര്‍ ബാറ്റര്‍ എന്ന നിലയില്‍ അവസാനിക്കുന്നു. സ്റ്റമ്പുകള്‍ക്ക് പിന്നില്‍ നിന്ന് കളി നിയന്ത്രിക്കാന്‍ കഴിയുന്ന ഗുണനിലവാരമുള്ള വിക്കറ്റ് കീപ്പര്‍ എന്നതിനൊപ്പം വിശ്വസ്ത മാച്ച് ഫിനിഷര്‍ എന്ന നിലയിലും ജുറേല്‍ കഴിവ് തെളിയിച്ചിട്ടുണ്ട്.

ഇംപാക്റ്റ് പ്ലെയര്‍ നിയമം ഉപയോഗപ്പെടുത്തേണ്ടി വന്നാല്‍ ജയ്സ്വാളിനെ ഒരു ബൗളര്‍ക്ക് വേണ്ടി മാറ്റാനും കഴിയും. ജയ്സ്വാളിന് ക്യാപ്റ്റന്‍സി നല്‍കിയാല്‍ ഇംപാക്റ്റ് പ്ലെയറാക്കുന്നത് ടീമിനെ നയിക്കുന്നതിലും തന്ത്രങ്ങളിലും ദോഷകരമായേക്കാം. ഇത് ജുറേലിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു.

ഐപിഎല്‍ 2025 ലെ നിരാശാജനകമായ പ്രകടനത്തിന് ശേഷം ആര്‍ആര്‍ വലിയ മാറ്റങ്ങള്‍ക്ക് വിധേയമാവുകയാണ്. 10 ടീമുകളില്‍ ഒമ്പതാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ശേഷം മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന് രാജിവച്ച് ഒഴിയേണ്ടി വന്നു. സിഇഒ ജെയ്ക്ക് ലഷ് മക്ക്രമുമായും ആര്‍ആര്‍ വേര്‍പിരിഞ്ഞു. സഹപരിശീലകര്‍ ഉള്‍പ്പെടെ കോച്ചിങ് സംഘത്തില്‍ വലിയ മാറ്റങ്ങള്‍ വന്നു. പ്ലെയര്‍ ട്രേഡിന് ശേഷം ഡിസംബറില്‍ നടക്കുന്ന ലേലത്തില്‍ പുതിയ ടീമിനെ സജ്ജമാക്കാന്‍ കോച്ച് സംഗക്കാര പ്രത്യേകം ശ്രദ്ധിക്കും.

ആര്‍ആറിന്റെ ഹോം ഗ്രൗണ്ട് ജയ്പൂരിലെ സവായ് മാന്‍സിംഗ് സ്റ്റേഡിയത്തില്‍ നിന്ന് ഗുവാഹത്തിയിലെ ബര്‍സപാര ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് മാറ്റാനും ആര്‍ആര്‍ താല്‍പര്യപ്പെടുന്നു. രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷനുമായി (ആര്‍സിഎ) ഫ്രാഞ്ചൈസി തര്‍ക്കത്തിലായിരുന്നു. ആര്‍ആറിനെതിരെ ഈ വര്‍ഷം ആദ്യം ആര്‍സിഎ ഒത്തുകളി ആരോപിച്ചതിനെ തുടര്‍ന്ന് ബിസിസിഐ വിശദീകരണം തേടിയിരുന്നു.
നിഷാദ് അമീന്‍

രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍17 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. നിലവിൽ സമയം മലയാളത്തില്‍ സ്പോർട്സ് ലേഖനങ്ങൾ എഴുതുന്നു.... കൂടുതൽ വായിക്കുക

Read Entire Article