Authored by: സൈഫുദ്ധീൻ ടി എം|Samayam Malayalam•19 Mar 2026, 1:04 p.m. IST
പുതിയ സീസണ്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് മുമ്പ് എല്ലാവരും ഉറ്റുനോക്കുന്നത് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ ചെന്നെെ സൂപ്പര്‍ കിങ്സില്‍ തിളങ്ങുമോ എന്നതാണ്. റെക്കോഡ് പ്രതിഫലത്തിന് രാജസ്ഥാനില്‍ നിന്ന് ട്രേഡിലൂടെ ചെന്നെെയിലെത്തിയതാണ് സഞ്ജു. എന്നാല്‍ 2026 ഐപിഎല്ലിലെ വിലപിടിപ്പുള്ള താരങ്ങളുടെ പ്ലെയിങ് ഇലവനെടുത്താല്‍ സഞ്ജുവിന് സ്ഥാനമുണ്ടാകില്ല. ആ പ്ലെയിങ് ഇലവന്‍ എങ്ങനെയുണ്ടാകുമെന്ന് നോക്കാം.
ഹൈലൈറ്റ്:
- വിലപിടിപ്പുള്ള 2026 ഐപിഎല്‍ പ്ലെയിങ് ഇലവന്‍ ഇതാ
- നായകനായി ശ്രേയസ് അയ്യരെ തെരഞ്ഞെടുക്കാം
- വിരാട് കോഹ്ലി ഉള്‍പ്പടെ 8 ഇന്ത്യന്‍ താരങ്ങള്‍ ഉള്‍പ്പെടും
വിരാട് കോഹ്ലി, ജസ്പ്രീത് ബുംറ, ശ്രേയസ് അയ്യര്‍(ഫോട്ടോസ്- ANI)ടീമിലെ വിക്കറ്റ് കീപ്പറായി റിഷഭ് പന്ത് അഞ്ചാം നമ്പറില്‍ കളിക്കും. 27 കോടി രൂപ പ്രതിഫലത്തിന് ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിന് വേണ്ടിയാണ് റിഷഭ് പന്ത് കളിക്കുന്നത്. ആറാമത്തെ പൊസിഷനില്‍ സണ്‍റൈസേഴ്സിന്റെ ഓസീസ് താരം ഹെന്‍റിച്ച് ക്ലാസന്‍ കളിക്കും. ഏഴാമത്തെ പൊസിഷനില്‍ മുംബെെ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയും ഇടംപിടിക്കും. ക്ലാസന്‍ 23 കോടി രൂപ പ്രതിഫലത്തിനും ഹാര്‍ദിക് 16.35 കോടി രൂപ പ്രതിഫലത്തിനുമാണ് ടീമിന് വേണ്ടി കളിക്കുന്നത്.
ചെന്നൈയുടെ കരുത്തായി സഞ്ജു - റുതുരാജ് സഖ്യം; ഇത്തവണ കപ്പ് ഉറപ്പിക്കാമോ?
16.5 കോടി രൂപക്ക് ഡല്‍ഹി ക്യാപിറ്റല്‍സിന് വേണ്ടി കളിക്കുന്ന അക്സര്‍ പട്ടേലും ഈ ടീമില്‍ ഓള്‍ റൗണ്ടറായി ഇടംകണ്ടെത്തും. എട്ടാമത്തെ പൊസിഷനിലാണ് അക്സര്‍ ബാറ്റ് ചെയ്യാനെത്തുക. 18 കോടി രൂപ പ്രതിഫലം വാങ്ങുന്ന റാഷിദ് ഖാനാണ് ടീമിലെ സ്പെഷ്യലിസ്റ്റ് സ്പിന്നര്‍. ഇന്ത്യന്‍ ടീമിലെ പേസ് ബോളിങ് ജോഡിയായ അര്‍ഷ്ദീപ് സിങ്ങും ജസ്പ്രീത് ബുംറയും സ്പെഷ്യലിസ്റ്റ് പേസര്‍മാരായും കളിക്കും. ഇരുവരുടെയും പ്രതിഫലം 18 കോടി രൂപയാണ്. യുസ്‌വേന്ദ്ര ചഹലിനെ ഇംപാക്ട് പ്ലെയറായും ഈ ടീമില്‍ ഉള്‍പ്പെടുത്താം.
2026 ഐപിഎല്ലിലെ വിലപിടിപ്പുള്ള പ്ലെയിങ് IX: വിരാട് കോഹ്ലി, കാമറൂണ്‍ ഗ്രീന്‍, നിക്കോളാസ് പൂരന്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍) , റിഷഭ് പന്ത്, ഹെന്‍റിച്ച് ക്ലാസ്സന്‍, ഹാര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, റാഷിദ് ഖാന്‍, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ, യുസ്‌വേന്ദ്ര ചഹല്‍ (ഇംപാക്ട് പ്ലെയര്‍)








English (US) ·