Authored by: നിഷാദ് അമീന്‍|Samayam Malayalam•17 Dec 2025, 6:36 p.m. IST
IPL 2026: ഒമ്പത് കളിക്കാരെ സ്വന്തമാക്കാന്‍ സിഎസ്‌കെ (Chennai Super Kings) ചെലവഴിച്ച 41 കോടി രൂപയില്‍ 28.4 കോടി രൂപ രണ്ട് അണ്‍ക്യാപ്ഡ് യുവ താരങ്ങള്‍ക്ക് വേണ്ടി ആയിരുന്നു. ധോണിക്ക് ശേഷമുള്ള കാലത്തിനായുള്ള ആസൂത്രണമാണ് നാല് കീപ്പര്‍മാരെ ഉള്‍പ്പെടുത്താന്‍ പ്രേരിപ്പിച്ചതെന്ന് റോബിന്‍ ഉത്തപ്പ.
ഹൈലൈറ്റ്:
- പുതുതലമുറ താരങ്ങളുടെ കൂടാരമായി സിഎസ്‌കെ
- ലോവര്‍ ഓര്‍ഡര്‍ പവര്‍ ഹിറ്ററായി ധോണി തുടരും
- 2026 സീസണ്‍ ധോണിയുടെ അവസാന ഐപിഎല്‍
സിഎസ്‌കെയുടെ യുവതാരങ്ങളായ ആയുഷ് മാഹ്‌ത്രേ, കാര്‍ത്തിക് ശര്‍മ, പ്രശാന്ത് വീര്‍, നൂര്‍ അഹമ്മദ്, ഡെവാള്‍ഡ് ബ്രെവിസ്(ഫോട്ടോസ്- Agencies)സഞ്ജുവിന് ആവശ്യത്തിന് അവസരം നല്‍കിയിട്ടുണ്ട്; പുതിയ പ്രസ്താവനയുമായി സൂര്യ കുമാര്‍ യാദവ്
വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് വേണ്ടി വീണ്ടും 32.30 കോടി രൂപ നിക്ഷേപിച്ചത് ധോണിക്ക് ശേഷമുള്ള കാലത്തെ തയ്യാറെടുപ്പിനെ സൂചിപ്പിക്കുന്നു. 2008 മുതല്‍ സ്റ്റമ്പുകള്‍ക്ക് പിന്നില്‍ ധോണിയെ മാത്രം ആശ്രയിച്ചിരുന്ന ഫ്രാഞ്ചൈസിയുടെ നീക്കം ശ്രദ്ധേയമാണ്. 43 വയസ്സുള്ള ധോണിയുടെ അവസാന ഐപിഎല്‍ ആയിരിക്കും 2026 എന്നാണ് സൂചന.
സഞ്ജുവിനെ ധോണിയുടെ പിന്‍ഗാമി ആയാണ് കാണുന്നതെന്ന് മുഖ്യ പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ലെമിങ് സ്ഥിരീകരിച്ചു. കരിയറിന്റെ അവസാന ഘട്ടത്തിലാണ് താനെന്ന് കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ധോണി പറഞ്ഞിരുന്നു. ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷര്‍ എന്ന നിലയില്‍ അറിയപ്പെടുന്ന ധോണിയെ നാല് കോടി രൂപയ്ക്കാണ് സിഎസ്‌കെ നിലനിര്‍ത്തിയത്.
ഇത് എംഎസ് ധോണിയുടെ അവസാന സീസണായിരിക്കും എന്നത് വ്യക്തമാണെന്ന് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പറും എംഎസ് ധോണിയുടെ സിഎസ്‌കെ സഹതാരവുമായ റോബിന്‍ ഉത്തപ്പ ലേലത്തിന് പിന്നാലെ പ്രതികരിച്ചു. ചുവരെഴുത്ത് വ്യക്തമാണ്. അമിതമായി കീപ്പര്‍മാരെ വാങ്ങിക്കൂട്ടുകയല്ല, ധോണിക്ക് ശേഷമുള്ള കാലഘട്ടത്തിനായുള്ള കൃത്യമായ ആസൂത്രണമാണ്- ഉത്തപ്പ പറഞ്ഞു.
സിഎസ്‌കെയെ അഞ്ച് തവണ ഐപിഎല്‍ ചാമ്പ്യന്‍മാരാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച താരമാണ് ധോണി. വിട്ടുമാറാത്ത കാല്‍മുട്ട് വേദന വെറ്ററന്‍ താരത്തെ അലട്ടുന്നുണ്ട്. അധികനേരം ബാറ്റ് ചെയ്യാനും റണ്ണിനായി ഓടാനും ഇതുമൂലം പ്രയാസപ്പെടുന്നു. കഴിഞ്ഞ സീസണില്‍ ബാറ്റിങ് ഓര്‍ഡറില്‍ വാലറ്റത്തേക്ക് മാറിയത് അതുകൊണ്ടാണ്.
2026 ലെ ഐപിഎല്ലില്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് ധോണി ഉണ്ടാവും. എന്നാല്‍, ബാറ്റിങ് ഓര്‍ഡറില്‍ മധ്യനിരയിലേക്കുള്ള തിരിച്ചുപോക്ക് പ്രതീക്ഷിക്കുന്നില്ല. ലോവര്‍ ഓര്‍ഡര്‍ പവര്‍ ഹിറ്ററായി തുടര്‍ന്നേക്കും.








English (US) ·