Authored by: നിഷാദ് അമീന്‍|Samayam Malayalam•15 Nov 2025, 3:55 pm
IPL 2026: സഞ്ജു സാംസണ്‍- രവീന്ദ്ര ജഡേജ (Sanju Samson - Ravindra Jadeja) പ്ലെയര്‍ ട്രേഡിന് പിന്നിലെ കാരണം വിശദീകരിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ് സിഇഒ കാസി വിശ്വനാഥന്‍ (CSK CEO Kasi Viswanathan). ജഡേജയുടെ ആരാധകര്‍ വളരെയധികം അസ്വസ്ഥരാണെന്നും അദ്ദേഹം വെളിപ്പെടുത്തി.
രവീന്ദ്ര ജഡേജ-സഞ്ജു സാംസണ്‍ പ്ലെയര്‍ ഡീല്‍ വശദീകരിച്ച് സിഎസ്‌കെ സിഇഒ കാസി വിശ്വനാഥന്‍.(ഫോട്ടോസ്- Agencies)സിഎസ്‌കെയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്ലെയര്‍ ഡീല്‍ മാസങ്ങള്‍ നീണ്ട ശ്രങ്ങള്‍ക്കൊടുവിലാണ് യാഥാര്‍ത്ഥ്യമായത്. ഇന്ന് റിട്ടന്‍ഷന്‍ ലിസ്റ്റ് സമര്‍പ്പിക്കാന്‍ ഫ്രാഞ്ചൈസികള്‍ക്ക് അനുവദിച്ച അവസാന ദിവസമാണ്. ഇതിന് തൊട്ടുമുമ്പാണ് കരാര്‍ പ്രഖ്യാപനം വരുന്നത്. ഐപിഎല്‍ 2025 സീസണ്‍ അവസാനിച്ചത് മുതല്‍ സഞ്ജുവിന്റെ കൂടുമാറ്റം ചര്‍ച്ചയായിരുന്നു.
സെഞ്ചുറിയടിച്ച് റുതുരാജ്; ഇന്ത്യന്‍ എ ടീമിന് തകര്‍പ്പന്‍ വിജയം
സഞ്ജുവിനെ വാങ്ങാനുള്ള കാരണം സിഎസ്‌കെയുടെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ ഇന്ന് പങ്കിട്ട ഒരു വീഡിയോയില്‍ കാസി വിശ്വനാഥന്‍ വിശദീകരിച്ചു. ഒരു ടോപ് ഓര്‍ഡര്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്‍ വേണമെന്ന മാനേജ്മെന്റിന്റെ ആഗ്രഹമാണ് സഞ്ജുവില്‍ എത്തിച്ചത്. ലേലത്തില്‍ അധികം ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ ലഭ്യമാകില്ല എന്നതിനാല്‍ ഏറ്റവും നല്ല മാര്‍ഗം ട്രേഡ് വിന്‍ഡോയിലൂടെ കടന്നുപോകുക എന്നതാണെന്ന് ഞങ്ങള്‍ കരുതി. ഇതാണ് സഞ്ജുവിനെ വാങ്ങാന്‍ പ്രേരിപ്പിച്ചത് - കാസി വിശ്വനാഥന്‍ പറഞ്ഞു.
ജഡേജയുമായി വേര്‍പിരിയുന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരു തീരുമാനമായിരുന്നു. ഫ്രാഞ്ചൈസിക്ക് ദശാബ്ദക്കാലത്തെ സംഭാവന നല്‍കിയ താരമാണ്. തീരുമാനം ടീം മാനേജ്‌മെന്റിന്റേതായിരുന്നു. വര്‍ഷങ്ങളായി സിഎസ്‌കെയുടെ വിജയത്തില്‍ സംഭാവനകള്‍ ചെയ്ത ജദ്ദുവിനെ ഒഴിവാക്കിയത് വളരെ കഠിനമായ തീരുമാനമാണ്. സിഎസ്‌കെയ്ക്ക് എടുക്കേണ്ടി വന്ന ഏറ്റവും കഠിനമായ തീരുമാനങ്ങളില്‍ ഒന്നായിരിക്കാം ഇത്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജഡേജയുമായി കൂടിയാലോചിച്ചാണ് കഠിനമായ ഈ തീരുമാനത്തിലെത്തിയത്. പരസ്പര ധാരണയിലൂടെയാണ് കരാറിലെത്തിയത്. ഞാന്‍ ജഡേജയോട് സംസാരിച്ചപ്പോള്‍ അദ്ദേഹം ഇത് പുതിയ അവസരമായി കാണുന്നുവെന്ന് തോന്നി. വൈറ്റ് ബോളില്‍ താന്‍ കരിയറിന്റെ അവസാന ഘട്ടത്തിലാണെന്നും മാറ്റം നല്ലതാണെന്നും അദ്ദേഹം കരുതുന്നു. ആരാധകരില്‍ നിന്ന് എനിക്ക് ഇതിനകം ധാരാളം സന്ദേശങ്ങള്‍ ലഭിച്ചു. അവര്‍ വൈകാരികമായി വളരെ അസ്വസ്ഥരാണ്. എന്നാല്‍, നിലവിലെ ടീം ഘടന കണക്കിലെടുക്കുമ്പോള്‍ മാറ്റത്തിന്റെ ആവശ്യകത സിഎസ്‌കെ ക്രിക്കറ്റ് മാനേജ്മെന്റിന് ബോധ്യപ്പെട്ടുവെന്നും അദ്ദേഹം വിശദീകരിച്ചു.
രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍17 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. നിലവിൽ സമയം മലയാളത്തില്‍ സ്പോർട്സ് ലേഖനങ്ങൾ എഴുതുന്നു.... കൂടുതൽ വായിക്കുക








English (US) ·