IPL 2026: സഞ്ജുവിനെ കൊടുത്ത് സ്റ്റബ്‌സിനെ വാങ്ങുന്നു; ആര്‍ക്കാണ് നേട്ടം? ഡിസിക്കും ആര്‍ആറിനും ഈ ലക്ഷ്യങ്ങള്‍

2 months ago 3

Authored by: നിഷാദ് അമീന്‍|Samayam Malayalam5 Nov 2025, 12:01 pm

IPL 2026: രാജസ്ഥാന്‍ റോയല്‍സ് (Rajasthan Royals) സഞ്ജു സാംസണിനെ (Sanju Samson) വിട്ടുനല്‍കി ഡല്‍ഹി ക്യാപിറ്റല്‍സില്‍ നിന്ന് ട്രിസ്റ്റന്‍ സ്റ്റബ്‌സിനെ പകരം സ്വീകരിക്കുന്നു. പ്ലെയര്‍ ട്രേഡ് സാധ്യമായാല്‍ ആര്‍ക്കാണ് നേട്ടം?

sanju and Tristan Stubbsസഞ്ജു സാംസണ്‍, ട്രിസ്റ്റന്‍ സ്റ്റബ്‌സ്‌(ഫോട്ടോസ്- Agencies)
ഐപിഎല്‍ 2026 ( IPL 2026 ) മിനി താര ലേലത്തിന് മുന്നോടിയായി ഫ്രാഞ്ചൈസികള്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക സമര്‍പ്പിക്കാനുള്ള അവസാന തീയതി നവംബര്‍ 15 ആണ്. ഡിസംബറില്‍ ലേലം നടക്കുന്നതിന് ഒരാഴ്ച മുമ്പ് വരെയാണ് പ്ലെയര്‍ ട്രേഡ് സാധ്യമാവുക. സീസണിന് മുമ്പ് താര കൈമാറ്റ ചര്‍ച്ചകള്‍ സജീവമാണെങ്കിലും ഇതുവരെ ഒരു താരവുമായും ആരും കരാറിലെത്തിയിട്ടില്ല.

പ്ലെയര്‍ ട്രേഡ് ചര്‍ച്ചകളില്‍ ഏറ്റവുമധികം ഉയര്‍ന്നുകേട്ട പേരാണ് സഞ്ജു സാംസണ്‍ ( Sanju Samson). രാജസ്ഥാന്‍ റോയല്‍സ് ( Rajasthan Royals ) നായകനെ വാങ്ങാന്‍ ഇപ്പോള്‍ ചര്‍ച്ചകള്‍ നടത്തുന്നത് ഡല്‍ഹി ക്യാപിറ്റല്‍സാണ്. ട്രിസ്റ്റന്‍ സ്റ്റബ്‌സിനെയും ഇന്ത്യക്കാരനായ അണ്‍ക്യാപ്ഡ് താരത്തെയും നല്‍കുന്നതോടൊപ്പം ബാക്കി പണവും നല്‍കി സഞ്ജുവിനെ ഏറ്റെടുക്കാന്‍ ഡഡിസി അന്തിമ ധാരണയിലെത്തിയെന്നാണ് റിപോര്‍ട്ടുകള്‍.

മൂന്നാം ടി20യിലും നിരാശപ്പെടുത്തി ശുഭ്മാൻ ​ഗിൽ; സഞ്ജുവിൻ്റെ സ്ഥാനം ബെഞ്ചിൽ


സഞ്ജു 18 കോടി രൂപയുടെയും സ്റ്റബ്‌സ് 10 കോടി രൂപയുടെയും പ്രതിഫല കരാറുള്ള താരങ്ങളാണ്. അതിനാലാണ് സഞ്ജുവിനെ വിട്ടുനല്‍കാന്‍ രണ്ട് താരങ്ങളും ബാക്കി പണവും എന്ന ഡീല്‍ ആലോചിക്കുന്നത്. കൈമാറ്റം സാധ്യമായാല്‍ ആര്‍ക്കായിരിക്കും നേട്ടമെന്ന് പരിശോധിക്കാം.

ആര്‍ആറിന്റെയും ഡിസിയുടെയും തന്ത്രപരമായ നീക്കമായി ഇതിനെ കാണാം. 2026ലെ തങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായിക്കുന്ന താരങ്ങള്‍ തന്നെയാണ് ഇരുവരും. മികച്ച താരത്തെ ആര്‍ക്കാണ് ലഭിച്ചത് എന്നതിനേക്കാള്‍ ഏത് റോളുകള്‍ നിര്‍വഹിക്കാനാണ് കളിക്കാര്‍ വേണ്ടത് എന്നതിനെ ആശ്രയിച്ചാണ് കാര്യങ്ങള്‍. റോളുകള്‍, റിസോഴ്സ് അലോക്കേഷന്‍, റിസ്‌ക് മാനേജ്മെന്റ് എന്നിവയുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു.

Samayam Malayalamവിരമിക്കല്‍ ഉടനെന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; മികച്ച കുടുംബനാഥനാകണം, ലോകകപ്പിന് ശേഷം വിവാഹം
സഞ്ജുവിനെ വാങ്ങുന്നതിലൂടെ ഡല്‍ഹി ക്യാപിറ്റല്‍സ് യഥാര്‍ത്ഥത്തില്‍ പരിഹരിക്കുന്നത് ബാറ്റിങ് ഡെപ്തിലെ പ്രശ്‌നങ്ങളും ടീമിന്റെ സന്തുലിതാവസ്ഥയുമാണ്. കഴിവുള്ള താരങ്ങളുണ്ടായിട്ടും പലപ്പോഴും വേണ്ടത്ര റണ്‍സ് കണ്ടെത്താനാവുന്നില്ല. നല്ല സ്‌ട്രൈക്ക് റേറ്റില്‍ റണ്‍സ് കണ്ടെത്താന്‍ കഴിയുന്ന ബാറ്റ്സ്മാനാണ് സഞ്ജു. ഉയര്‍ന്ന സമ്മര്‍ദ്ദമുള്ള മല്‍സരങ്ങളില്‍ ടീമിനെ നയിച്ച് പരിചയമുണ്ട്. ആരാധക പിന്തുണയിലും ബ്രാന്‍ഡിങിലും സഞ്ജു മുന്നിലാണ്.

സഞ്ജുവിനെ ട്രേഡ് ചെയ്താല്‍ ഓപണര്‍ സ്ഥാനം സുരക്ഷിതമാവും എന്നതിനാല്‍ ഡിസിക്ക് ലേലത്തില്‍ ലോവര്‍ മിഡില്‍ ഓര്‍ഡര്‍ ഹിറ്ററെ അന്വേഷിച്ചാല്‍ മതിയാവും. ഗിയര്‍-ഷിഫ്റ്റ് റോള്‍ കളിക്കാന്‍ അദ്ദേഹത്തിന് സഞ്ജുവിന് കഴിയും. നിലയുറപ്പിച്ചാല്‍ വലിയ ഇന്നിങ്‌സുകള്‍ ഉറപ്പ്. പവര്‍ പ്ലേയില്‍ മാത്രമല്ല, സ്പിന്നും പേസും നന്നായി കൈകാര്യം ചെയ്യുന്ന വലംകൈയ്യന്‍ ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ മിഡില്‍ ഓവറുകളിലും തിളങ്ങും.

Samayam Malayalamഎന്നെ അഹങ്കാരി എന്ന് വിളിക്കാം പക്ഷേ...: ഫുട്‌ബോളിലെ ആദ്യ ശതകോടീശ്വരന്‍ പദവിയെക്കുറിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
ആര്‍ആറിനാവട്ടെ ഓപണര്‍ സ്ഥാനത്ത് വൈഭവ് സൂര്യവംശിയെന്ന 14കാരന്‍ സഞ്ജുവിന്റെ കുറവ് നികത്താനുണ്ട്. യശസ്വി ജയ്‌സ്വാളിനൊപ്പം സൂര്യവംശി ഇറങ്ങും. ട്രിസ്റ്റണ്‍ സ്റ്റബ്‌സ് അഞ്ചാം നമ്പറിനോ ആറാം നമ്പറിനോ അനുയോജ്യനാണ് എന്നതിനാല്‍ അവര്‍ക്ക് അത് നഷ്ടക്കച്ചവടമല്ല. ഒരു ടോപ്പ്-ടയര്‍ മോഡേണ്‍ ഫിനിഷറാണദ്ദേഹം.

മാച്ച് ഫിനിഷര്‍ എന്ന നിലയില്‍ ഷിംറോണ്‍ ഹെറ്റ്‌മെയറും ശിവം ദുബെയും 2025ല്‍ പരാജയപ്പെട്ടതിനാല്‍ അവരെ ലേലത്തില്‍ വിട്ടയക്കുകയും ചെയ്യാം. 13 മുതല്‍ 17 വരെ ഓവറുകള്‍ക്കിടയില്‍ സ്റ്റബ്‌സിന് പരമാവധി റണ്‍ കണ്ടെത്താന്‍ കഴിയും. ഇത്തരം കളിക്കാര്‍ അപൂര്‍വമാണ്. പ്രതിഫലം വച്ച് നോക്കിയാല്‍ 10 കോടി അദ്ദേഹത്തെ സംബന്ധിച്ച് അധികവുമല്ല.

സ്റ്റബ്‌സിന്റെ നഷ്ടം നികത്താവുന്ന വിധം ഡല്‍ഹിക്ക് മാച്ച് ഫിനിഷറെ കണ്ടെത്താനായാല്‍ സഞ്ജുവിന്റെ വരവ് ഡിസിക്ക് ഗുണമാണ്. ഇന്ത്യക്കാരനും പരിചയസമ്പന്നനുമായ ക്യാപ്റ്റനെ ലഭിക്കുകയും ചെയ്യും.

നിഷാദ് അമീന്‍

രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍17 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. നിലവിൽ സമയം മലയാളത്തില്‍ സ്പോർട്സ് ലേഖനങ്ങൾ എഴുതുന്നു.... കൂടുതൽ വായിക്കുക

Read Entire Article