Authored by: നിഷാദ് അമീന്‍|Samayam Malayalam•1 Dec 2025, 9:46 pm
IPL 2026: ഐപിഎല്‍ 2026 ല്‍ സിഎസ്‌കെയ്ക്ക് വേണ്ടി സഞ്ജു സാംസണും (Sanju Samson) റുതുരാജ് ഗെയ്ക്വാദും (Ruturaj Gaikwad) ഓപണിങ് ജോഡിയാവുമോ? ആര്‍ അശ്വിന്‍ തന്റെ അഭിപ്രായം പറയുന്നു. അഞ്ച് തവണ ചാമ്പ്യന്മാരായ ടീമില്‍ സഞ്ജുവിന്റെ അരങ്ങേറ്റത്തിന് കാത്തിരിക്കുകയാണ് അദ്ദേഹം.
റുതുരാജ് ഗെയ്ക്വാദും സഞ്ജു സാംസണും.(ഫോട്ടോസ്- Agencies)സഞ്ജുവിന്റെ സിഎസ്‌കെ അരങ്ങേറ്റത്തിന് കാത്തിരിക്കുന്നവരില്‍ അദ്ദേഹത്തിന്റെ സുഹൃത്തും മുന്‍ സിഎസ്‌കെ താരവുമായ രവിചന്ദ്രന്‍ അശ്വിനും ഉണ്ട്. സഞ്ജുവിനൊപ്പം ആരായിരിക്കും ഓപണിങ് പങ്കാളി എന്ന കാര്യത്തില്‍ സിഎസ്‌കെ പിന്നീട് തീരുമാനമെടുക്കും. ക്യാപ്റ്റനും നിലവിലെ ഓപണറുമായ റുതുരാജ് സഞ്ജുവിനൊപ്പം കളിക്കണമെന്ന് അശ്വിന്‍ അഭിപ്രായപ്പെട്ടു.
ലേലം ആവശ്യമില്ല, ലീഗ് ആറു മാസം; ഐപിഎല്ലില്‍ മാറ്റങ്ങള്‍ നിര്‍ദേശിച്ച് ഉത്തപ്പ
ആയുഷ് മാത്രെയും ഉര്‍വില്‍ പട്ടേലും ഓപണിങ് സ്ഥാനത്തേക്ക് ശക്തരായ മല്‍സരാര്‍ത്ഥികളാണെന്ന് അശ്വിന്‍ ചൂണ്ടിക്കാട്ടി. എങ്കിലും സഞ്ജുവും റുതുരാജും കളിക്കുന്നതാണ് നല്ലതെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു. ബാറ്റ്സ്മാന്‍ എന്ന നിലയില്‍ ഇരുവര്‍ക്കും വ്യത്യസ്ത ഗുണങ്ങളുള്ളതിനാല്‍ അവര്‍ ഒരുമിച്ച് ബാറ്റ് ചെയ്യുന്നത് കാണുമ്പോള്‍ തനിക്ക് ആവേശമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
എന്നാല്‍, ഇപ്പോള്‍ മഹാരാഷ്ട്രയ്ക്ക് വേണ്ടി മൂന്നാം സ്ഥാനത്ത് ബാറ്റ് ചെയ്യുന്നതിനാല്‍ ഐപിഎല്ലില്‍ മൂന്നാം സ്ഥാനത്ത് ബാറ്റ് ചെയ്യാന്‍ റുതുരാജ് തയ്യാറാവാനുള്ള സാധ്യതയുണ്ടെന്നും അശ്വിന്‍ പറഞ്ഞു. ഇത് സിഎസ്‌കെയ്ക്ക് ഉര്‍വില്‍ പട്ടേലിനെ ആദ്യ നാലില്‍ ഉള്‍പ്പെടുത്തുന്നത് ബുദ്ധിമുട്ടാക്കും.
റുതുവും സഞ്ജുവും ഓപണര്‍മാരായാല്‍ ഉര്‍വിലിന് മൂന്നാം സ്ഥാനത്ത് ഇറങ്ങാം. ആയുഷും മികച്ച ഫേമിലാണ്. കഴിവുള്ള നിരവധി ബാറ്റ്സ്മാന്‍മാര്‍ ഉള്ളതിനാല്‍ സിഎസ്‌കെയ്ക്ക് ടോപ് ഓര്‍ഡര്‍ സെലക്ഷന്‍ വളരെ ബുദ്ധിമുട്ടാണ്. അവര്‍ ആദ്യ സ്ഥാനങ്ങളിലെ പ്രശ്‌നം എങ്ങനെ പരിഹരിക്കുമെന്ന് കാത്തിരുന്ന് കാണാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഉര്‍വില്‍ പട്ടേലിലും ആയുഷ് മാത്രെയും തകര്‍പ്പന്‍ പ്രകടനം നടത്തിവരികയാണ്. സെഞ്ചുറി നേടിയ ഇവര്‍ വരാനിരിക്കുന്ന ഐപിഎല്‍ സീസണില്‍ ഓപണര്‍മാരായി കളിക്കാന്‍ ശക്തമായ ഒരുക്കത്തിലാണ്. 2024 സീസണിന്റെ അവസാന ഘട്ടങ്ങളില്‍ സിഎസ്‌കെയുടെ യുവശക്തികളായാണ് ഇവര്‍ ഉയര്‍ന്നുവന്നത്. ആയുഷ് ഇന്ത്യ അണ്ടര്‍-19 ടീമിന്റെ ക്യാപ്റ്റനാണ്.
രാജസ്ഥാന്‍ റോയല്‍സുമായുള്ള പ്ലെയര്‍ ട്രേഡിലൂടെയാണ് സിഎസ്‌കെ സഞ്ജുവിനെ സ്വന്തമാക്കിയത്. പകരമായി രവീന്ദ്ര ജഡേജയേയും സാം കറനേയും സിഎസ്‌കെ വിട്ടുകൊടുത്തു. സഞ്ജു ആര്‍ആറിനായി 149 ഐപിഎല്‍ മത്സരങ്ങളില്‍ 4,027 റണ്‍സ് നേടി. രണ്ട് സെഞ്ചുറിയും 23 അര്‍ധ സെഞ്ചുറികളും നേടി. 2021 മുതല്‍ അദ്ദേഹം ആര്‍ആറിന്റെ ക്യാപ്റ്റനായിരുന്നു.
രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍17 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. നിലവിൽ സമയം മലയാളത്തില്‍ സ്പോർട്സ് ലേഖനങ്ങൾ എഴുതുന്നു.... കൂടുതൽ വായിക്കുക








English (US) ·