Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•18 Apr 2026, 11:36 p.m. IST
IPL 2026: മൂന്ന് തോൽവികൾക്ക് ശേഷം രണ്ട് ജയത്തോടെ സിഎസ്കെ തിരിച്ചുവന്നപ്പോൾ പ്രതീക്ഷകളേറെയായിരുന്നു. എന്നാൽ വീണ്ടും തോൽവി വഴിയിലേക്ക് സിഎസ്കെ എത്തിയിരിക്കുകയാണ്. ബാറ്റിങ് നിരയാണ് നിരാശപ്പെടുത്തുന്നത്
ഹൈലൈറ്റ്:
- സഞ്ജു സാംസൺ 7 റൺസിൽ പുറത്ത്
- റുതുരാജ് മോശം ഫോമിൽ തുടരുന്നു
- ക്യാപ്റ്റൻസിയിൽ കെെയടി നേടാൻ ഇഷാൻ
സിഎസ്കെ vs എസ്ആർഎച്ച്(ഫോട്ടോസ്- AP)മുംബൈയുടെ തോൽവികൾക്ക് കാരണം ഈ താരങ്ങൾ? സംഭവിക്കുന്നതെന്ത്
ഇഷാൻ കിഷനെ തൊട്ടടുത്ത പന്തിൽ മുകേഷ് പുറത്താക്കി. ഹെെദരാബാദ് ക്യാപ്റ്റൻ ഗോൾഡൻ ഡക്കായി മടങ്ങിയത് ടീമിന് തിരിച്ചടിയായി. അഭിഷേക് ശർമ അതിവേഗം റൺസുയർത്താനാണ് ശ്രമിച്ചത്. 22 പന്തിൽ ആറ് ഫോറും നാല് സിക്സും ഉൾപ്പെടെ 59 റൺസെടുത്ത അഭിഷേകിനെ ജാമി ഓവർട്ടൻ പുറത്താക്കി. സഞ്ജു സാംസണിന്റെ ക്യാച്ചിലാണ് അഭിഷേക് മടങ്ങിയത്.
ഹെൻ റിച്ച് ക്ലാസൻ ഒരു വശത്ത് റൺസുയർത്തി മുന്നോട്ട് പോയി. എന്നാൽ മറുവശത്ത് വിക്കറ്റുകൾ വീണു. അനികേത് വർമ രണ്ട് റൺസെടുത്ത് മടങ്ങി. ഓവർട്ടനാണ് വിക്കറ്റ്. നിതീഷ് കുമാർ റെഡ്ഡിയേയും ഓവർട്ടൻ പുറത്താക്കി. എട്ട് പന്തിൽ 12 റൺസാണ് നിതീഷിന്റെ സമ്പാദ്യം. സലിൽ അറോറ 12 പന്തിൽ 13 റൺസെടുത്താണ് മടങ്ങിയത്. ക്ലാസന്റെ വിക്കറ്റ് ഹെെദരാബാദിന് വലിയ തിരിച്ചടിയായി.
39 പന്തിൽ ആറ് ഫോറും രണ്ട് സിക്സും ഉൾപ്പെടെ 59 റൺസാണ് ക്ലാസൻ നേടിയത്. ശിവങ് കുമാർ 8 പന്തിൽ 12 റൺസെടുത്ത് മടങ്ങി. ഇംപാക്ട് പ്ലയറായെത്തിയ ലിയാം ലിവിങ്സ്റ്റണ് കാര്യമായൊന്നും ചെയ്യാനായില്ല. അഞ്ച് പന്ത് നേരിട്ട് ഒരു റൺസെടുത്ത് പുറത്തായി. ഇതോടെ 9 വിക്കറ്റിന് 194 എന്ന സ്കോറിലേക്ക് ഹെെദരാബാദ് എത്തി. സിഎസ്കെയ്ക്കായി ജാമി ഓവർട്ടനും അൻഷുൽ കാംബോജും മൂന്ന് വിക്കറ്റുകൾ പങ്കിട്ടപ്പോൾ മുകേഷ് ചൗധരി രണ്ടും ഗുർജപ്നീത് സിങ് ഒരു വിക്കറ്റും വീഴ്ത്തി.
മറുപടിക്കിറങ്ങിയ സിഎസ്കെയ്ക്ക് പ്രതീക്ഷിച്ച തുടക്കം ലഭിച്ചില്ല. മൂന്ന് പന്തിൽ ഏഴ് റൺസെടുത്ത് സഞ്ജു സാംസൺ മടങ്ങി. നിതീഷ് കുമാർ റെഡ്ഡിക്കായിരുന്നു വിക്കറ്റ്. ആയുഷ് മാത്രെ മികച്ച പ്രകടനം നടത്തി വരവെ കാലിന് പരിക്കേറ്റു. പിന്നാലെ ഷോട്ട് പിഴച്ചപ്പോൾ 13 പന്തിൽ 30 റൺസെടുത്ത് മടങ്ങി. ക്യാപ്റ്റൻ റുതുരാജ് ഗെയ്ക് വാദിനും മികവ് കാട്ടാനായില്ല. മോശം ഫോമിലുള്ള റുതുരാജിന് 13 പന്തിൽ 19 റൺസാണ് നേടാനായത്. സർഫറാസ് ഖാൻ പതിയെ നിലയുറപ്പിച്ച് മുന്നോട്ട് പോയെങ്കിലും 19 പന്തിൽ 25 റൺസെടുത്ത് ഔട്ടായി.
IPL 2026: 'ത്രില്ലർ മില്ലർ', ആർസിബി ചോദിച്ചുവാങ്ങിയ തോൽവി? രജത് പാട്ടീധാർ കാട്ടിയ പിഴവിൽ ഡൽഹിക്ക് കിടിലൻ ജയം
ഡെവാൾഡ് ബ്രെവിസിൽ സിഎസ്കെ വലിയ പ്രതീക്ഷവെച്ചെങ്കിലും നാല് പന്ത് നേരിട്ട് താരം ഡക്കിന് പുറത്തായി. മാത്യു ഷോർട്ട് ഒരുവശത്ത് പിടിച്ച് നിന്നെങ്കിലും നിർണ്ണായക സമയത്ത് 30 പന്തിൽ 34 റൺസെടുത്ത് മടങ്ങി. 16 പന്തിൽ 21 റൺസെടുത്ത് ശിവം ദുബെയും മടങ്ങിയതോടെ സിഎസ്കെയുടെ പ്രതീക്ഷകൾക്കത് വലിയ തിരിച്ചടിയായി. ജാമി ഓവർട്ടൻ പൊരുതി നോക്കിയെങ്കിലും 15 പന്തിൽ 16 റൺസെടുത്ത് പുറത്തായി. അവസാന സമയത്ത് അത്ഭുതങ്ങൾ സംഭവിക്കാതിരുന്നതോടെ സിഎസ്കെയ്ക്ക് തോൽവി നേരിടേണ്ടി വന്നു.








English (US) ·