Authored by: നിഷാദ് അമീന്‍|Samayam Malayalam•10 Nov 2025, 12:15 pm
IPL 2026: സഞ്ജു സാംസണിന്റെ (Sanju Samson) കൈമാറ്റ കരാര്‍ ചര്‍ച്ചകള്‍ സങ്കീര്‍ണമായി തുടരുന്നു. രവീന്ദ്ര ജഡേജയെയും (Ravindra Jadeja) സാം കറനെയും നല്‍കാന്‍ സിഎസ്‌കെ സമ്മതിച്ചെങ്കിലും രാജസ്ഥാന്‍ റോയല്‍സ് (Rajasthan Royals) പൂര്‍ണ തൃപ്തരല്ല.
എംഎസ് ധോണിയും സഞ്ജു സാംസണും(ഫോട്ടോസ്- Agencies)സിഎസ്‌കെയുടെ തുടര്‍ച്ചയായുള്ള ശ്രമങ്ങളുടെ ഫലമായി പ്ലെയര്‍ ട്രേഡ് ചര്‍ച്ചകള്‍ ഇപ്പോള്‍ അന്തിമഘട്ടത്തിലാണ്. സഞ്ജുവിന് പകരം അതേ പ്രതിഫല തുകയുടെ കരാറുള്ള (18 കോടി) ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെയും അതോടൊപ്പം ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ സാം കറനെയും വിട്ടുനല്‍കി കരാര്‍ ഒപ്പിടുമെന്നാണ് പുറത്തുവരുന്ന വിവരം. എന്നാല്‍, ഈ ഓഫറിലും രാജസ്ഥാന് തൃപ്തിയായിട്ടില്ലെന്ന് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഇത് സഞ്ജുവിന്റെ ട്രാന്‍സ്ഫര്‍ നീക്കത്തിലെ മറ്റൊരു സങ്കീര്‍ണതയെക്കുറിച്ച് സൂചന നല്‍കുന്നു.
മൂന്നാം ടി20യിലും നിരാശപ്പെടുത്തി ശുഭ്മാൻ ഗിൽ; സഞ്ജുവിൻ്റെ സ്ഥാനം ബെഞ്ചിൽ
ജഡേജയെ സ്വീകരിക്കാമെന്ന് അംഗീകരിച്ചെങ്കിലും ദക്ഷിണാഫ്രിക്കയുടെ ഏറ്റവും അപകടകാരിയായ വെടിക്കെട്ട് വീരന്‍ ഡെവാള്‍ഡ് ബ്രെവിസിനെ കൂടി വേണമെന്നായിരുന്നു രാജസ്ഥാന്റെ ഡിമാന്റ്. ബ്രെവിസിനെ നല്‍കാന്‍ സിഎസ്‌കെ ഒരുക്കമല്ല. ഇതോടെ ശിവം ദുബെയെ ചോദിച്ചുനോക്കിയെങ്കിലും സിഎസ്‌കെ വഴങ്ങിയില്ല. ശ്രീലങ്കന്‍ താരം മഹീഷ പതിരാനയിലും രാജസ്ഥാന്‍ കണ്ണുവച്ചു. സാം കറനെ നല്‍കാമെന്ന ഓഫര്‍ പൂര്‍ണ തൃപ്തിയില്ലാതെയാണ് രാജസ്ഥാന്‍ സ്വീകരിച്ചത്.
ട്രാന്‍സ്ഫര്‍ കരാറില്‍ ഏര്‍പ്പെടുന്ന മൂന്ന് കളിക്കാരുടെയും രേഖാമൂലമുള്ള സമ്മതപത്രമാണ് ഇനി വേണ്ടത്. ഐപിഎല്‍ ഗവേണിങ് കൗണ്‍സിലിന് ഇവ കൈമാറിയാല്‍ പ്ലെയര്‍ ട്രേഡ് സാധ്യാവും.
കരാര്‍ നടന്നാല്‍ വര്‍ഷങ്ങള്‍ വീണ്ട സഞ്ജു-രാജസ്ഥാന്‍ ബന്ധവും ജഡേജ-സിഎസ്‌കെ ബന്ധവും അവസാനിക്കും. 16 വര്‍ഷത്തിനുശേഷം ജഡേജ റോയല്‍സുമായി വീണ്ടും ഒന്നിക്കുകയാണ്. അന്തരിച്ച ഷെയ്ന്‍ വോണിന്റെ കീഴില്‍ 2008-ല്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പമാണ് ജഡേജ തന്റെ ഐപിഎല്‍ കരിയര്‍ ആരംഭിച്ചത്. ഒരു സീസണില്‍ കൂടി അവിടെ തുടര്‍ന്നു. 2012-ലാണ് സിഎസ്‌കെയിലെത്തിയത്. 2022 സീസണില്‍ ക്യാപ്റ്റനായെങ്കിലും എട്ട് മത്സരങ്ങളില്‍ ഒരു വിജയം മാത്രമേ നേടിയതോടെ എംഎസ് ധോണി വീണ്ടും ടീമിന്റെ നിയന്ത്രണം ഏറ്റെടുത്തു.
എംഎസ് ധോണിയുമായി നടത്തിയ ചര്‍ച്ചകളാണ് ജഡേജയുടെ കൂടുമാറ്റത്തിന് അന്തിമ ധാരണയാക്കിയത്. ധോണിക്ക് പുറമേ നിലവിലെ നായകന്‍ റുതുരാജ് ഗെയ്ക്വാദ്, മുഖ്യ പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ലെമിങ് എന്നിവര്‍ ജഡേജയുമായി ദീര്‍ഘനേരം ചര്‍ച്ചകള്‍ നടത്തി.
ഈ വര്‍ഷം ആദ്യം യുഎസില്‍ നടന്ന മേജര്‍ ലീഗ് സീസണിനിടെ സഞ്ജു ചെന്നൈ മാനേജ്മെന്റുമായി കൂടിക്കാഴ്ച നടത്തിയതായി ഒരു ദേശീയ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഏഴ് വര്‍ഷത്തെ ബന്ധമാണ് സഞ്ജു-രാജസ്ഥാനും തമ്മിലുള്ളത്.
സിഎസ്‌കെയില്‍ സഞ്ജുവിന് മികച്ച അവസരമാണ് കാത്തിരിക്കുന്നത്. ധോണി വിരമിക്കുന്നതോടെ ഏറ്റവും പ്രധാന റോളിലേക്ക് അദ്ദേഹം മാറിയേക്കും. സഞ്ജുവിന്റെ കാര്യത്തില്‍ അവര്‍ക്ക് ദീര്‍ഘകാല ലക്ഷ്യങ്ങളുണ്ട്. റുതുരാജിന് പകരം നായകസ്ഥാനവും ലഭിച്ചേക്കാം. സഞ്ജുവിന്റെ ഇഷ്ട ബാറ്റിങ് ഓര്‍ഡറായ ഓപണിങ് സ്ഥാനത്തിനും തടസമുണ്ടാവില്ല.
സഞ്ജുവിനെ ലഭിക്കുന്നതോടെ ഫ്രാഞ്ചൈസിയുടെ ഫാന്‍ ബേസ് ശക്തിപ്പെടുത്താമെന്നും സിഎസ്‌കെ കണക്കുകൂട്ടുന്നു. ദക്ഷിണേന്ത്യന്‍ ഫ്രാഞ്ചൈസി എന്ന നിലയില്‍ തിരുവനന്തപുരം സ്വദേശി കൂടി വരുന്നത് ആരാധകരെ തൃപ്തിപ്പെടുത്തും. ഐപിഎലില്‍ ഏറ്റവും കൂടുതല്‍ ആരാധക പിന്തുണയുള്ള ഫ്രാഞ്ചൈസികളിലൊന്നില്‍ ചേരുന്നത് സഞ്ജുവിനും നേട്ടമാവും. സിഎസ്‌കെയുടെ ഹോം ഗ്രൗണ്ടായ ചെപ്പോക്ക് സ്‌റ്റേഡിയം സിപിന്‍ ബൗളിങിന് മേല്‍ക്കൈ ലഭിക്കുന്ന പിച്ചാണ്. ഇവിടെ സ്പിന്നിനെതിരെ നന്നായി ബാറ്റ് ചെയ്യുന്ന സഞ്ജുവിന് തിളങ്ങാനാവും.
രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍17 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. നിലവിൽ സമയം മലയാളത്തില്‍ സ്പോർട്സ് ലേഖനങ്ങൾ എഴുതുന്നു.... കൂടുതൽ വായിക്കുക








English (US) ·