IPL 2026: ഐപിഎല്‍ 2026ല്‍ എംഎസ് ധോണി സിഎസ്‌കെയ്ക്ക് (Chennai Super Kings) വേണ്ടി മാച്ച് വിന്നര്‍ റോളില്‍ ഏഴാം നമ്പറില്‍ ബാറ്റ് ചെയ്യണമെന്ന് അശ്വിന്‍. സിഎസ്‌കെ 14.2 കോടി രൂപയ്ക്ക് വാങ്ങിയ സ്പിന്‍-ബൗളിങ് ഓള്‍റൗണ്ടര്‍ പ്രശാന്ത് വീര്‍ ആണ് ആറാം സ്ഥാനത്ത്. സഞ്ജു സാംസണിന്റെ (Sanju Samson) സ്ഥാനവും നിര്‍ദേശിച്ചു.
ഹൈലൈറ്റ്:
- നഥാന്‍ എല്ലിസ് തിളങ്ങുമെന്ന് അശ്വിന്‍
- റുതുരാജ് മൂന്നാം നമ്പറില്‍ കളിക്കണം
- ധോണി മാച്ച് വിന്നറായി ഏഴാം സ്ഥാനത്ത്
അഞ്ച് തവണ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഐപിഎല്‍ 2026ല്‍ വലിയ പ്രതീക്ഷയാണുള്ളത്.(ഫോട്ടോസ്- Agencies)സഞ്ജു ഓപ്പണർ, ഗിൽ പുറത്ത്; ടി20 ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യ
ഡെത്ത് ഓവറുകളില്‍ 31 വയസ്സുകാരന്റെ ബൗളിങ് അശ്വിനെ വളരെയധികം ആകര്‍ഷിച്ചു. ടീം ക്യാപ്റ്റന്‍ കൂടിയായ എല്ലിസ് നാല് ഓവറില്‍ 30 റണ്‍സിന് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. 2026 ഐപിഎലില്‍ എല്ലിസിന് സിഎസ്‌കെയുടെ ഡെത്ത് ബൗളിങ് സ്‌പെഷ്യലിസ്റ്റാകാന്‍ കഴിയുമെന്ന് ഇതിഹാസ സ്പിന്നര്‍ എക്സില്‍ കുറിച്ചു. എല്ലിസ് നിര്‍ണായകമായ അവസാന രണ്ട് ഓവറുകളില്‍ മികച്ച യോര്‍ക്കറുകള്‍ എറിഞ്ഞ് 15 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തി.
2025-26 ലെ ബിബിഎല്‍ സീസണില്‍ 9 എന്ന ഇക്കോണമി റേറ്റില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് ഏഴ് വിക്കറ്റുകള്‍ എല്ലിസ് വീഴ്ത്തിയിട്ടുണ്ട്. 2025 ഐപിഎലില്‍ സിഎസ്‌കെ ഒരു മത്സരത്തില്‍ മാത്രമാണ് കളത്തിലിറക്കിയത്.
വരുന്ന ഐപിഎലില്‍ സിഎസ്‌കെയ്ക്ക് വേണ്ടി ഇന്ത്യന്‍ ടി20 വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സഞ്ജു സാംസണും ഇന്ത്യ അണ്ടര്‍-19 ക്യാപ്റ്റന്‍ ആയുഷ് മഹ്‌ത്രെയും ഓപണറാവണമെന്നും ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്‌വാദ് മൂന്നാം നമ്പറിലേക്ക് മാറണമെന്നും അശ്വിന്‍ നിര്‍ദേശിച്ചു. അശ്വിന്റെ പ്ലെയിങ് ഇലവനില്‍ നാലാം നമ്പറില്‍ ഓള്‍റൗണ്ടര്‍ ശിവം ദുബെയാണ്.
അഞ്ചാം നമ്പര്‍ ബാറ്റ്‌സ്മാനായ ദക്ഷിണാഫ്രിക്കയുടെ ഡെവാള്‍ഡ് ബ്രെവിസിനെ ശുപാര്‍ശ ചെയ്തു. ഇത്തവണ മിനി താര ലേലത്തില്‍ സിഎസ്‌കെ 14.2 കോടി രൂപയ്ക്ക് വാങ്ങിയ സ്പിന്‍-ബൗളിങ് ഓള്‍റൗണ്ടര്‍ പ്രശാന്ത് വീര്‍ ആണ് ആറാം സ്ഥാനത്ത്. ഫിനിഷറുടെ റോളില്‍ കളിക്കുന്ന എംഎസ് ധോണിയെ ഏഴാം സ്ഥാനത്ത് നിലനിര്‍ത്തി.
വെസ്റ്റ് ഇന്‍ഡീസ് സ്പിന്നര്‍ അഖീല്‍ ഹുസൈന്‍, ന്യൂസിലന്‍ഡ് പേസര്‍ മാറ്റ് ഹെന്റി എന്നിവരില്‍ നിന്ന് ഒരാളെ നിശ്ചയിക്കാന്‍ പ്രയാസമാണ്. അഫ്ഗാന്‍ സ്പിന്നര്‍ നൂര്‍ അഹമ്മദ്, നഥാന്‍ എല്ലിസ്, ഇന്ത്യയുടെ ഇടംകൈയ്യന്‍ പേസര്‍ ഖലീല്‍ അഹമ്മദ് എന്നിവരാണ് അശ്വിന്റെ പ്ലെയിങ് ഇലവനിലെ മറ്റ് മുന്‍നിര ബൗളര്‍മാര്‍.
അശ്വിന്‍ തെരഞ്ഞെടുത്ത ഐപിഎല്‍ 2026 സിഎസ്‌കെ ഇലവന്‍: ആയുഷ് മഹ്‌ത്രെ, സഞ്ജു സാംസണ്‍, റുതുരാജ് ഗെയ്ക്വാദ്, ശിവം ദുബെ, ഡെവാള്‍ഡ് ബ്രെവിസ്, പ്രശാന്ത് വീര്‍, എംഎസ് ധോണി, അഖീല്‍ ഹുസൈന്‍/മാറ്റ് ഹെന്റി, ഖലീല്‍ അഹമ്മദ്, നഥാന്‍ എല്ലിസ്, നൂര്‍ അഹമ്മദ്.








English (US) ·