Authored by: നിഷാദ് അമീന്‍|Samayam Malayalam•18 Nov 2025, 9:59 am
IPL 2026: സഞ്ജു സാംസണിനെ (Sanju Samson) വാങ്ങുന്നതിന് രവീന്ദ്ര ജഡേജ, സാം കറന്‍ എന്നീ ഓള്‍റൗണ്ടര്‍മാരെ രാജസ്ഥാന്‍ റോയല്‍സിന് (Rajasthan Royals) കൈമാറിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് (Chennai Super Kings) അടുത്ത മാസം താരലേലത്തില്‍ കൂടുതല്‍ ഓള്‍റൗണ്ടര്‍മാരെ ലക്ഷ്യമിടും.
ഹൈലൈറ്റ്:
- ഓള്‍റൗണ്ടര്‍മാരെ ലക്ഷ്യമിട്ട് സിഎസ്‌കെ
- ജഡേജ, കറന്‍ എന്നിവരുടെ വിടവ് നികത്തണം
- ലേലത്തിനെത്തുക 43.40 കോടി രൂപയുമായി
ഓള്‍റൗണ്ടര്‍മാരെ ലക്ഷ്യമിട്ട് ചെന്നൈ സൂപ്പര്‍ കിങ്‌സ്(ഫോട്ടോസ്- Agencies)ഹോം ടെസ്റ്റുകളിലെ പ്രകടനം മോശമായി; ഗംഭീറിനെതിരെയുള്ള വിമര്‍ശനം ശരിയോ?
ഐപിഎല്‍ 2026 റിട്ടന്‍ഷനില്‍ സിഎസ്‌കെ 12 കളിക്കാരെ ഒഴിവാക്കുകയും 16 പേരെ നിലനിര്‍ത്തുകയും ചെയ്തു. അടുത്ത മാസം നടക്കുന്ന മിനി താര ലേലത്തില്‍ ഏറ്റവും കൂടുതല്‍ തുക വിനിയോഗിക്കാന്‍ കഴിയുന്ന രണ്ടാമത്തെ ടീമാണ് സിഎസ്‌കെ. 43.40 കോടി രൂപയുമായാണ് അവര്‍ ലേലത്തിന് വരിക.
ലേലത്തില്‍ ഓള്‍റൗണ്ടര്‍മാര്‍ക്ക് വേണ്ടിയായിരിക്കും സിഎസ്‌കെ കൂടുതല്‍ പണമെറിയുക. സഞ്ജുവിനെ വാങ്ങുന്നതിനായി സിഎസ്‌കെ ഓള്‍റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജയെയും സാം കറനെയും രാജസ്ഥാന്‍ റോയല്‍സിന് നല്‍കിയിരുന്നു. രച്ചിന്‍ രവീന്ദ്ര, ശിവം ദുബെ, ഡെവാള്‍ഡ് ബ്രെവിസ് എന്നീ ഓള്‍റൗണ്ടര്‍മാരുണ്ടെങ്കിലും ഒന്നോ രണ്ടോ ഓള്‍റൗണ്ടര്‍മാരെ കൂടി വാങ്ങിയേക്കും. ലേലത്തിന് മുമ്പ് സിഎസ്‌കെയ്ക്ക് ഉപദേശവുമായി മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ് രംഗത്തെത്തി.
സൂപ്പര്‍ ഓള്‍റൗണ്ടര്‍മാരായ ലിയാം ലിവിങ്സ്റ്റണ്‍, ഗ്ലെന്‍ മാക്സ്വെല്‍ എന്നിവരെ സിഎസ്‌കെ നോട്ടമിടണമെന്ന് കൈഫ് നിര്‍ദേശിച്ചു. അഞ്ചാം നമ്പറില്‍ നന്നായി ബാറ്റ് ചെയ്യാനും ആറാമത്തെ ബൗളറാവാനും ലിവിങ്സ്റ്റണ്‍ ഏറ്റവും വല്ല ചോയ്‌സാണന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഓഫ്-സ്പിന്‍ ബൗളര്‍ കൂടിയ ലിവിങ്‌സ്റ്റണിനെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ആണ് റിലീസ് ചെയ്തത്.
ലിവിങ്സ്റ്റണിന് സമാനമായ റോള്‍ വഹിക്കാന്‍ കഴിയുന്ന ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടറാണ് ഗ്ലെന്‍ മാക്സ്വെല്‍. സ്പിന്നര്‍മാര്‍ക്ക് സഹായം ലഭിക്കുന്ന ചെപ്പോക്കില്‍ മാക്സ്വെല്ലിന്റെ ഓഫ്-സ്പിന്‍ കൂടുതല്‍ മൂല്യമുള്ളതായിരിക്കുമെന്ന് കൈഫ് അഭിപ്രായപ്പെട്ടു.
ധോണി ബാറ്റിങ് ഓര്‍ഡറില്‍ താഴേക്ക് ഇറങ്ങിയതിനാല്‍ മധ്യനിര ശക്തിപ്പെടുത്താന്‍ ലിവിങ്സ്റ്റണ്‍, മാക്സ്വെല്‍ എന്നിവരില്‍ ഒരാള്‍ക്ക് കഴിയും. കാല്‍മുട്ടിലെ വിട്ടുമാറാത്ത പരിക്ക് കാരണം ഏറെ നേരം ബാറ്റ് ചെയ്യാനും ഓടാനും പ്രയാസമുള്ള ധോണി ഏഴാം നമ്പറിലാണ് ബാറ്റ് ചെയ്യാനെത്തുക.
കഴിഞ്ഞ വര്‍ഷം സിഎസ്‌കെ പട്ടികയില്‍ ഏറ്റവും താഴെയാണ് ഫിനിഷ് ചെയ്തത്. അതിനാല്‍, ഇത്തവണ ശക്തമായ ഒരു ടീമിനെ കെട്ടിപ്പടുക്കാനും തിരിച്ചുവരാനുമാണ് അവര്‍ ലക്ഷ്യമിടുന്നത്.
രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍17 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. നിലവിൽ സമയം മലയാളത്തില്‍ സ്പോർട്സ് ലേഖനങ്ങൾ എഴുതുന്നു.... കൂടുതൽ വായിക്കുക








English (US) ·