Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•4 Apr 2026, 3:54 p.m. IST
IPL 2026: ഐപിഎൽ 19ാം സീസണിൽ വലിയ പ്രതീക്ഷയോടെ ഇറങ്ങിയ ടീമാണ് ചെന്നെെ സൂപ്പർ കിങ്സ്. എന്നാൽ ആദ്യത്തെ രണ്ട് മത്സരത്തിലും തോറ്റതോടെ വലിയ തിരിച്ചടിയാണ് ഇപ്പോൾ ടീമിന് നേരിടേണ്ടി വന്നിരിക്കുന്നത്
ഹൈലൈറ്റ്:
- സിഎസ്കെ ആരാധകർക്ക് നിരാശ
- സഞ്ജു സാംസണും ഫോം കാട്ടാനാവുന്നില്ല
- റുതുരാജ് ക്യാപ്റ്റനെന്ന നിലയിൽ ഫ്ളോപ്പ്
എംഎസ് ധോണി, സ്റ്റീഫൻ ഫ്ളമിങ്സച്ചിനല്ല, എൻ്റെ റോൾ മോഡൽ ഈ സൂപ്പർ താരം! മുംബൈ വിട്ടതിന് പിന്നാലെ മനസ്സ് തുറന്ന് അർജുൻ ടെണ്ടുൽക്കർ
ഒന്നാമത്തെ കാര്യം ഫ്ളമിങ്ങിന് വലിയ തന്ത്രങ്ങളൊന്നും അവകാശപ്പെടാൻ സാധിക്കുന്നില്ലെന്നതാണ്. സിഎസ്കെ എംഎസ് ധോണിയെന്ന ഇതിഹാസ താരത്തിന്റെ മികവിന്റെ കരുത്തിലാണ് അഞ്ച് തവണയും കപ്പ് നേടിയത്. അതിന് പരിശീലകനെന്ന നിലയിൽ ഫ്ളമിങ്ങിന് വലിയ റോളൊന്നും അവകാശപ്പെടാൻ സാധിക്കില്ല. താരങ്ങളുമായി ഫ്ളമിങ്ങിനെക്കാൾ ബന്ധം എംഎസ് ധോണിക്കാണുള്ളത്.
ഫ്ളമിങ് പരിശീലകനെന്ന സ്ഥാനത്തിരുന്ന വളരെ നിർണ്ണായക തീരുമാനങ്ങളൊന്നും ഇതുവരെ എടുത്തിട്ടില്ലെന്നതാണ് വസ്തുത. സിഎസ്കെ അഞ്ച് തവണ കപ്പ് നേടിയപ്പോഴും സീനിയർ താരങ്ങളുടെ വലിയ നിര ഒപ്പമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ പരിശീലകനെന്ന നിലയിൽ അധികം വെല്ലുവിളി ഫ്ളമിങ്ങിന് നേരിടേണ്ടി വന്നിട്ടില്ല. ഇപ്പോഴാണ് പരിശീലകനെന്ന നിലയിൽ ഫ്ളമിങ് കരുത്തുകാട്ടേണ്ട സാഹചര്യം വന്നിരിക്കുന്നത്. എന്നാൽ അതിന് അദ്ദേഹത്തിന് സാധിക്കുന്നുമില്ല.
രണ്ടാമത്തെ കാര്യം പരീക്ഷണത്തിന് ധെെര്യം കാട്ടാത്ത പരിശീലകനാണ് ഫ്ളമിങ്. നടന്ന് പോകുന്ന പഴകിയ വഴിയിലൂടെത്തന്നെ മുന്നോട്ട് പോകുന്നതാണ് ഫ്ളമിങ്ങിന്റെ ശെെലി. പുതിയതായി യാതൊരു മാറ്റങ്ങളും ടീമിൽ വരുത്താൻ ഫ്ളമിങ് തയ്യാറല്ല. ഇപ്പോൾ സിഎസ്കെ തലമുറ മാറ്റത്തിലൂടെയാണ് കടന്ന് പോകുന്നത്. യുവതാരങ്ങളെ ടീമിലേക്ക് കൊണ്ടുവന്ന് പുതിയ നിരയെ കെട്ടിപ്പടുക്കാനാണ് മഞ്ഞപ്പട ശ്രമിക്കുന്നത്.
ഈ സമയത്ത് പരിശീലകനെന്ന നിലയിൽ ഫ്ളമിങ്ങിന്റെ നിർണ്ണായക ഇടപെടലുകൾ അത്യാവശ്യമാണ്. എന്നാൽ അദ്ദേഹം ഇതിന് തയ്യാറാകുന്നില്ല. ഡഗൗട്ടിൽ ശാന്തനായിരുന്ന് കളി കാണുന്ന പരിശീലകനായി മാത്രം ഫ്ളമിങ് മാറുകയാണ്. ഇത്തരമൊരു പരിശീലകനെ വിശ്വസിച്ച് മുന്നോട്ട് പോവുകയെന്നത് സിഎസ്കെ കാട്ടുന്ന വലിയ മണ്ടത്തരമാണ്. താരങ്ങളിൽ തലമുറ മാറ്റം വന്നപ്പോൾ പരിശീലകനിലും മാറ്റം കൊണ്ടുവരാൻ സിഎസ്കെ തയ്യാറാവേണ്ടതായുണ്ട്.
IPL 2026: ഭയന്നത് സംഭവിച്ചു, ചെപ്പോക്കിൽ നിരാശപ്പെടുത്തി സഞ്ജു; പഞ്ചാബിനോടും ഒറ്റ സംഖ്യയിൽ പുറത്തായി; തിരിച്ചുവരവ് പ്രതീക്ഷയിൽ ആരാധകർ
സിഎസ്കെയ്ക്ക് പുതിയൊരു ശെെലി ആവശ്യമാണ്. സീനിയർ താരങ്ങളെ ഉപയോഗിച്ച് കളിക്കുന്ന തന്ത്രത്തിൽ നിന്ന് ടീം മാറി ചിന്തിക്കാൻ തുടങ്ങിയതിനാൽ പുതിയൊരു ശെെലിയിലേക്ക് സിഎസ്കെയ്ക്ക് മാറി ചിന്തിക്കേണ്ടതായുണ്ട്. ഇതിന് ഫ്ളമിങ്ങുമായി മുന്നോട്ട് പോയിട്ട് കാര്യമില്ല. അതിനായി പുതിയൊരു പരിശീലകൻ തന്നെ വരേണ്ടതായുണ്ട്.
ഈ സീസണിൽ സിഎസ്കെയ്ക്ക് പ്ലേ ഓഫിലെങ്കിലും എത്താനായില്ലെങ്കിൽ സിഎസ്കെ പുതിയ പരിശീലകനെ കൊണ്ടുവരാനുള്ള സാധ്യത കൂടുതലാണ്. ഈ സീസണ് ശേഷം ധോണിയും പരിശീലക സംഘത്തോട് കൂടി ചേരുന്നതിനാൽ അദ്ദേഹത്തോടൊപ്പം നിൽക്കാൻ സാധിക്കുന്ന പരിശീലകനെയാവും കൊണ്ടുവരിക.









English (US) ·