Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•21 Mar 2026, 5:55 p.m. IST
IPL 2026: ഐപിഎൽ 2026ന് മുമ്പ് താരങ്ങളെല്ലാം മികച്ച മുന്നൊരുക്കത്തിലാണ്. ഒരു വശത്ത് പടയൊരുക്കം ശക്തമാക്കി ടീമുകൾ മുന്നോട്ട് പോകവെ മോശം ഫോമും പരിക്കും ടീമുകൾക്ക് തിരിച്ചടിയായി മാറുകയാണ്
ഹൈലൈറ്റ്:
- ഐപിഎൽ 2026 28ന് ആരംഭിക്കും
- ആർസിബിയാണ് നിലവിലെ ചാമ്പ്യന്മാർ
- 10 ടീമുകളും ഇത്തവണ വലിയ പ്രതീക്ഷയിൽ
റിങ്കു സിങ്ഐപിഎൽ ലേലത്തിൽ 'വില കുറഞ്ഞവർ', പക്ഷേ കളത്തിൽ 'തീപ്പൊരികൾ'
കൊൽക്കത്ത നെെറ്റ് റെെഡേഴ്സിനെയാണ് മോശം ഫോം കൂടുതൽ വേട്ടയാടുന്നതെന്ന് പറയാം. കെകെആറിന്റെ മൂന്ന് സൂപ്പർ താരങ്ങളാണ് മോശം ഫോമിന്റെ പിടിയിലുള്ളത്. ഇതിൽ എടുത്തു പറയേണ്ടത് കാമറൂൺ ഗ്രീനിന്റെ ഫോമാണ്. 25.20 കോടിക്കാണ് കെകെആർ ഗ്രീനിനെ സ്വന്തമാക്കിയത്. എന്നാൽ ഇക്കഴിഞ്ഞ ടി20 ലോകകപ്പിൽ നിരാശപ്പെടുത്തുന്ന പ്രകടനമാണ് ഗ്രീൻ കാഴ്ചവെച്ചത്.
മീഡിയം പേസ് ഓൾറൗണ്ടറെന്ന് പറയുമ്പോഴും കാര്യമായ മികവ് കാട്ടാൻ ഗ്രീനിന് സമീപകാലത്ത് സാധിക്കാത്തത് കെകെആറിന് തലവേദനയാണ്. കെകെആറിന്റെ സൂപ്പർ ഫിനിഷറായ റിങ്കു സിങ് ങാണ് മറ്റൊരു താരം. വെടിക്കെട്ട് റെക്കോഡ് ഐപിഎല്ലിൽ അവകാശപ്പെടാൻ സാധിക്കുന്ന താരമാണ് റിങ്കു സിങ്. എന്നാൽ ഇക്കഴിഞ്ഞ ടി20 ലോകകപ്പിൽ റിങ്കുവിൽ നിന്ന് കാര്യമായ പ്രകടനം ഉണ്ടായില്ല. കെകെആറിന്റെ ഇൻഡ്രാ സ്ക്വാഡ് മത്സരത്തിലും റിങ്കു സിങ് നിരാശപ്പെടുത്തി.
കെകെആറിന്റെ വരുൺ ചക്രവർത്തിയാണ് മറ്റൊരാൾ. ഒന്നാം നമ്പർ ടി20 ബൗളറായിരുന്ന വരുൺ അവസാന ടി20 ലോകകപ്പിൽ നന്നായി റൺസ് വഴങ്ങിയിരുന്നു. വിക്കറ്റ് വീഴ്ത്തുമ്പോഴും താരത്തിന്റെ ഇക്കോണമി വളരെ മോശമാണ്. കെകെആറിനൊപ്പമുള്ള ഇൻഡ്രാ സ്ക്വാഡ് പരിശീലനത്തിൽ 12ന് മുകളിൽ ഇക്കോണമിയിലാണ് വരുൺ ചക്രവർത്തി പന്തെറിഞ്ഞത്. വരുൺ ഫ്ളോപ്പായാൽ ഇത്തവണ കെകെആറിനെയത് കാര്യമായി ബാധിക്കും. അതുകൊണ്ടുതന്നെ ടീമിന് ആശങ്കകളേറെയാണ്.
രാജസ്ഥാൻ റോയൽസ് പേസർ ജോഫ്രാ ആർച്ചറാണ് മറ്റൊരാൾ. ഇംഗ്ലണ്ടിന്റെ സൂപ്പർ താരം കഴിഞ്ഞ ടി20 ലോകകപ്പിൽ ചെണ്ടയായിരുന്നു. ഇന്ത്യക്കെതിരേ ആർച്ചറെ തിരഞ്ഞ് പിടിച്ച് ആക്രമിക്കുകയായിരുന്നു. ആർച്ചറെ കുന്തമുനയാക്കിയാണ് രാജസ്ഥാൻ ഇത്തവണ ഇറങ്ങുന്നത്. എന്നാൽ ആർച്ചറുടെ സമീപകാല ഫോം രാജസ്ഥാന് ആശങ്ക ഉണ്ടാക്കുന്നതാണെന്ന് നിസംശയം പറയാം.
രോഹിത്തും കോഹ്ലിയും ഏകദിന ലോകകപ്പിനുണ്ടാവില്ലേ? സീറ്റുറപ്പിക്കാതെ ബിസിസിഐ, ഐപിഎല്ലിന് ശേഷം നിർണ്ണായക തീരുമാനം
ഗുജറാത്ത് ടെെറ്റൻസിന്റെ ജോസ് ബട്ലറിന്റെ പ്രകടനവും മോശമാണ്. ഇംഗ്ലണ്ടിനൊപ്പം ടി20 ലോകകപ്പിൽ ബട്ലർ തീർത്തും നിരാശപ്പെടുത്തി. ഈ ഐപിഎല്ലോടെ ബട്ലർ വിരമിക്കുമെന്നടക്കം റിപ്പോർട്ടുണ്ട്. ബട്ലറുടെ ബാറ്റിങ് ഗുജറാത്തിന്റെ ടോപ് ഓഡറിൽ വളരെ നിർണ്ണായകമാണ്. എന്നാൽ ബട്ലറിന്റെ സമീപകാല ഫോം വലിയ തലവേദന ഉയർത്തുന്നതാണ്. ഈ താരങ്ങളെല്ലാം ഐപിഎല്ലിലേക്കെത്തുമ്പോൾ ഫോം വീണ്ടെടുക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.








English (US) ·