Authored by: നിഷാദ് അമീന്‍|Samayam Malayalam•10 Nov 2025, 6:30 pm
IPL 2026: ഐപിഎല്‍ 2026ല്‍ ആരാധകര്‍ ഏറ്റവുമധികം കാത്തിരിക്കുന്ന താരമാണ് രാജസ്ഥാന്‍ റോയല്‍സിന്റെ (Rajasthan Royals) വൈഭവ് സൂര്യവംശി (Vaibhav Suryavanshi). കഴിഞ്ഞ സീസണില്‍ സഞ്ജുവിന് പരിക്കേറ്റപ്പോള്‍ ഏതാനും മാച്ചുകളില്‍ ലഭിച്ച അവസരത്തില്‍ 14കാരന്‍ റെക്കോഡുകളുടെ പെരുമഴ തീര്‍ത്തു. ഐപിഎല്ലില്‍ നേരിട്ടത് 122 പന്തുകള്‍ മാത്രം.
ഹൈലൈറ്റ്:
- ഐപിഎല്ലില്‍ 122 പന്തില്‍ 252 റണ്‍സ്
- 24 സിക്‌സറുകളും 18 ഫോറുകളും
- 2025 സീസണില്‍ സ്ഥിരം ഓപണറാവും
വൈഭവ് സൂര്യവംശി ഐപിഎല്‍ 2025ല്‍(ഫോട്ടോസ്- Agencies)പ്രകടനം മോശമായതിന്റെ കാരണം മറ്റൊന്ന്; ഗില്ലിനായി വാദിച്ച് സൂര്യകുമാർ യാദവ്
കഴിഞ്ഞ ചൊവ്വാഴ്ച ബീഹാറിനു വേണ്ടി രഞ്ജി ട്രോഫിയില്‍ മേഘാലയക്കെതിരെ 67 പന്തില്‍ 93 റണ്‍സെടുത്തിരുന്നു. ഒമ്പത് ഫോറുകളും നാല് സിക്‌സറുകളും പായിച്ചു. ഇന്ത്യ അണ്ടര്‍-19 ടീമിനായി വിദേശ രാജ്യങ്ങളില്‍ ഏകദിനങ്ങളിലും ടെസ്റ്റുകളിലും തുടര്‍ച്ചയായി മാസ്മരിക ഇന്നിങ്‌സുകള്‍ കാഴ്ചവച്ച് അടുത്തിടെയാണ് രാജ്യത്ത് തിരിച്ചെത്തിയത്.
കൂടുതല്‍ പരിചയസമ്പത്തും പരിശീലനവും നേടിയ സൂര്യവംശി നല്ല ആത്മവിശ്വാസത്തോടെയാവും ഐപിഎല്‍ 2026ല്‍ എത്തുക. കഴിഞ്ഞ തവണ ടീമില്‍ എത്തുമ്പോള്‍ കളിക്കാന്‍ അവസരം ലഭിക്കുമോയെന്ന് ഉറപ്പില്ലായിരുന്നു. യശസ്വി ജയ്‌സ്വാളും സഞ്ജു സാംസണും ഓപണര്‍ റോളില്‍ ഉള്ളതിനാലായിരുന്നു ഇത്. സഞ്ജു ഇനി രാജസ്ഥാന്‍ റോയല്‍സില്‍ ഉണ്ടാവില്ലെന്ന് ഉറപ്പായിട്ടുണ്ട്. സിഎസ്‌കെയുമായി പ്ലെയര്‍ ട്രേഡ് ഉറപ്പിച്ചിട്ടുണ്ട്. അത് സാധ്യമായില്ലെങ്കില്‍ ലേലത്തില്‍ വിട്ടയക്കും.
സൂര്യവംശിയെ രാജസ്ഥാന്‍ കഴിഞ്ഞ ലേലത്തില്‍ പിടിക്കുമ്പോള്‍ 13 വയസ്സായിരുന്നു. ഐപിഎല്ലില്‍ കരാര്‍ ചെയ്യപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി. സഞ്ജുവിന് പരിക്കേറ്റ് പിന്മാറേണ്ടി മല്‍സരത്തില്‍ ഓപണറായി അവസരം ലഭിച്ചതോടെ ഐപിഎല്‍ കളിക്കുന്ന പ്രായം കുറഞ്ഞ താരമായി. പിന്നാലെ 35 പന്തില്‍ സെഞ്ചുറി നേടി. ഐപിഎല്ലിലെ ഏറ്റവും വേഗമേറിയ സെഞ്ചുറി, ലീഗിലെ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും വേഗമേറിയ സെഞ്ചുറി തുടങ്ങി നിരവധി റെക്കോഡുകള്‍ക്ക് ഈ ഇന്നിങ്‌സ് അര്‍ഹമായി.
ഐപിഎല്‍ 2025ല്‍ ഏറ്റവും മികച്ച സ്‌ട്രൈക്ക് റേറ്റ് നേടിയ താരത്തിനുള്ള പുരസ്‌കാരം ഏറ്റുവാങ്ങി. ആദ്യ ലീഗില്‍ തന്നെ ഈ നേട്ടം കൈവരിക്കുന്ന താരം, ഏറ്റവും പ്രായം കുറഞ്ഞ താരം തുടങ്ങി ബഹുമതികള്‍ നിരവധിയാണ്.
കഴിഞ്ഞ തവണ് ഐപിഎല്ലില്‍ കുതി മല്‍സരങ്ങളില്‍ മാത്രമാണ് കളിക്കാനായത്. ഏഴ് മല്‍സരങ്ങളില്‍ നിന്ന് 206.56 എന്ന അമ്പരപ്പിക്കുന്ന സ്‌ട്രൈക്ക് റേറ്റില്‍ 252 റണ്‍സ് നേടി. 36 റണ്‍സാണ് ശരാശരി. ഐപിഎല്ലില്‍ 122 പന്തുകള്‍ മാത്രം നേരിട്ടാണ് ഇത്രയും നേട്ടങ്ങള്‍.
ഐപിഎല്ലില്‍ ഫോറുകളേക്കാള്‍ കൂടുതല്‍ സിക്‌സറുകള്‍ അടിച്ചുകൂട്ടിയ മറ്റൊരു കളിക്കാരന്‍ ഉണ്ടോയെന്ന് സംശയമാണ്. 122 പന്തില്‍ 24 സിക്‌സറുകളും 18 ഫോറുകളും പായിച്ചു. ഒരു ഡക്ക്, ഒരു സെഞ്ചുറി, ഒരു ഫിഫ്റ്റി എന്നിങ്ങനെയാണ് ഐപിഎല്‍ സ്റ്റാറ്റസ്.
രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍17 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. നിലവിൽ സമയം മലയാളത്തില്‍ സ്പോർട്സ് ലേഖനങ്ങൾ എഴുതുന്നു.... കൂടുതൽ വായിക്കുക








English (US) ·