IPL 2027: എങ്ങനെ ചെന്നെെ സൂപ്പർ കിങ്സിന്റെ പരിശീലകനായി? ഇടപെട്ടത് ധോണിയാണോ; തുറന്ന് പറഞ്ഞ് സഹീർ ഖാൻ

1 month ago 6
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2027 സീസണിന് മുമ്പ് എല്ലാവരേയും അത്ഭുതപ്പെടുത്തിയാണ് സഹീർ ഖാൻ ചെന്നെെ സൂപ്പർ കിങ്സിന്റെ പരിശീലകസ്ഥാനത്തേക്കെത്തിയത്. സ്റ്റീഫൻ ഫ്ളമിങ് കളമൊഴിഞ്ഞ സീറ്റിലേക്ക് മെെക്കൽ ഹസി, ബ്രണ്ടൻ മക്കല്ലം തുടങ്ങി പല പേരുകളുമുണ്ടായിരുന്നു. എന്നാൽ എല്ലാവരേയും മറികടന്ന് സഹീർ ഖാൻ സിഎസ്കെ പരിശീലകനാവുകയായിരുന്നു.

നേരത്തെ മുംബെെ ഇന്ത്യൻസ്, ലഖ്നൗ സൂപ്പർ ജയ്ന്റ്സ് പരിശീലക സംഘത്തിന്റെ ഭാ​ഗമായിരുന്നെങ്കിലും സഹീർ ഖാൻ മുഖ്യ പരിശീലകനാവുന്നത് ഇതാദ്യമായാണ്. അഞ്ച് തവണ കപ്പിൽ മുത്തമിട്ട സിഎസ്കെയുടെ പരിശീലകസ്ഥാനത്തേക്ക് സഹീർ എങ്ങനെ എത്തിയതെന്നത് പ്രധാനപ്പെട്ട ചോദ്യമാണ്. ഇപ്പോഴിതാ ഇക്കാര്യത്തിൽ സഹീർ ഖാൻ തന്നെ വ്യക്തത വരുത്തിയിരിക്കുകയാണ്.

ചെന്നൈ സൂപ്പർ കിങ്സ് കോച്ചായി സഹീർ ഖാൻ, സഞ്ജു സാംസണിന് വൻ നേട്ടം

'സിഎസ്കെയിലേക്കെത്തിയ പ്രവർത്തനങ്ങൾ വളരെ ലളിതമായിരുന്നു. എല്ലാം നേരിട്ടായിരുന്നു. എംഎസ് ധോണിക്ക് ടീമിന്റെ മുന്നോട്ടുള്ള പോക്കിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നു. ധോണി എന്നോട് സംസാരിക്കുകയും ലളിതമായി കാര്യങ്ങൾ പറയുകയും ചെയ്തു. സിഎസ്കെയുടെ ഭാ​ഗമാകുന്നത് വലിയ അഭിമാനമുള്ള കാര്യവും അം​ഗീകാരവുമായിരുന്നു. അതിന്റെ ആവേശം ഇപ്പോഴും മനസിലുണ്ട്.

എല്ലാ ആരാധകരും എന്റെ സുഹൃത്തുക്കളുമെല്ലാം വലിയ ആവേശത്തിലാണ്. ക്രിക്കറ്റ് കരിയറിലെ സവിശേഷമായ അം​ഗീകാരമാണിത്. അതോടൊപ്പം സമ്മർദ്ദവുമുണ്ട്. കാരണം ഇതൊരു വലിയൊരു ഉത്തരവാദിത്തമാണ്. സന്തോഷത്തോടൊപ്പം വലിയൊരു വെല്ലുവിളിയുമാണത്. ടീമിന്റെ നിലവാരം നിലനിർത്തുകയെന്ന വലിയ ഉത്തരവാദിത്തമാണുള്ളത്. ' സഹീർ ഖാൻ പറഞ്ഞു.


Samayam Malayalamസഞ്ജു സാംസൺ-രോഹിത് ശർമ ഓപ്പണിങ്, ജോസ് ബട്ലർ നാലാമൻ; ഒപ്പം ഇവരും, ഏറ്റവും മികച്ച പുൾഷോട്ട് കളിക്കുന്നവരുടെ ബെസ്റ്റ് ഇലവനിതാ
സിഎസ്കെയുടെ പരിശീലകസ്ഥാനമെന്നത് സഹീർ ഖാനെ സംബന്ധിച്ച് വലിയ ഉത്തരവാദിത്തമാണ്. സിഎസ്കെയുടെ സമീപകാല പ്രകടനങ്ങൾ മോശമാണ്. അഞ്ച് തവണ കപ്പ് നേടിയ ടീമാണെങ്കിലും അവസാന മൂന്ന് സീസണുകളിൽ താരം തീർത്തും നിറം മങ്ങി. സഞ്ജു സാംസണെ ടീമിലേക്ക് കൊണ്ടുവന്നിട്ടും അതിന്റെ ​ഗുണം കാര്യമായി സിഎസ്കെയ്ക്ക് ലഭിച്ചില്ലെന്ന് തന്നെ പറയാം.

അടുത്ത സീസണിൽ മിനി താരലേലമായതിനാൽ വലിയ മാറ്റം ടീമെന്ന നിലയിൽ സിഎസ്കെയിലുണ്ടാവില്ല. അതുകൊണ്ടുതന്നെ നിലവിലെ താരങ്ങളെ ഉപയോഗിച്ച് വലിയ പ്രകടനത്തിലേക്ക് ടീമിനെ എത്തിക്കുകയെന്നത് ഒട്ടും എളുപ്പമാവില്ല. എന്നാൽ എംഎസ് ധോണി സിഎസ്കെയുടെ പരിശീലക സംഘത്തിലേക്ക് എത്താൻ പോവുകയാണ്. ടീമിന്റെ ഉപദേഷ്ടാവിന്റെ റോളിലാവും ധോണി എത്തുക.


കേരള ബ്ലാസ്റ്റേഴ്സിന്റെ നിഷു കുമാർ, ഒപ്പം മാഴ്സലീഞ്ഞോയും ജഹൗഹുവും; ഐഎസ്എല്ലിൽ കൂടുതൽ റെഡ് കാർഡ് വാങ്ങിയവരുടെ ഇലവൻ

ടീമിന്റെ മുന്നോട്ട് പോക്കിനെ സംബന്ധിച്ച് ധോണിക്ക് വ്യക്തമായ പദ്ധതി ഉണ്ടാവുമെന്നുറപ്പാണ്. സിഎസ്കെ വരുന്ന സീസണിലും റുതുരാജ് ​ഗെയ്ക് വാദിനെ ക്യാപ്റ്റനാക്കി തന്നെയാണ് മുന്നോട്ട് പോകുന്നത്. സഞ്ജു സാംസണെ ക്യാപ്റ്റനാക്കാൻ വരുന്ന സീസണിൽ സിഎസ്കെ തയ്യാറാവില്ല. എന്നാൽ മെ​ഗാ ലേലത്തിന് ശേഷം സഞ്ജുവിനെ ക്യാപ്റ്റനാക്കാൻ സാധ്യത കൂടുതലാണ്.

ഹാർദിക് പാണ്ഡ്യയെ ഉൾപ്പെടെ ടീമിലേക്ക് കൊണ്ടുവരുന്ന കാര്യത്തിൽ ഇനിയും തീരുമാനം ആകേണ്ടിയിരിക്കുന്നു. എന്നാൽ ധോണി നയിച്ചിരുന്ന സമയത്തെപ്പോലെ വലിയ പ്രകടനത്തിലേക്ക് സിഎസ്കെയ്ക്ക് എത്തുക കടുപ്പമായിരിക്കുമെന്ന് പറയാം. എന്തായാലും സഞ്ജു സാംസണെ നായകനാക്കുന്നതോടെ സിഎസ്കെയ്ക്ക് പഴയ നിലവാരത്തിലേക്ക് എത്താൻ സാധിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്തായാലും സിഎസ്കെയിൽ വലിയ മാറ്റങ്ങൾ ഉണ്ടാവുമെന്ന കാര്യം നിസംശയം പറയാം.

വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article