29 March 2025, 08:21 AM IST

ഐപിഎൽ ഫാൻപാർക്കിനായി പാലക്കാട് കോട്ടമൈതാനത്ത് ഒരുക്കിയ സജ്ജീകരണം
പാലക്കാട്: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ക്രിക്കറ്റിന്റെ ആവേശം ശനിയാഴ്ചയും ഞായറാഴ്ചയും പാലക്കാട്ട് നേരിട്ട് അനുഭവിക്കാം. ബിസിസിഐ പാലക്കാട് കോട്ടമൈതാനത്ത് ഒരുക്കുന്ന ഫാൻപാർക്കിൽ വലിയ സ്‌ക്രീനിൽ ഐപിഎൽ മത്സരം തീർത്തും സൗജന്യമായി കാണാം.
ശനിയാഴ്ച രാത്രി 7.30-ന് ഗുജറാത്ത് ടൈറ്റൻസും മുംബൈ ഇന്ത്യൻസും തമ്മിലാണ് ആദ്യ മത്സരം. 6.30 മുതൽ ഫാൻപാർക്കിലേക്ക് പ്രവേശനം അനുവദിക്കും. ഞായറാഴ്ച ആദ്യ മത്സരത്തിൽ 3.30-ന് ഡൽഹി കാപ്പിറ്റൽസ് സൺ റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. ഈ മത്സരത്തിന് 2.30 മുതൽ പ്രവേശനമുണ്ടാകും. രണ്ടാം മത്സരത്തിൽ രാത്രി 7.30-ന് രാജസ്ഥാൻ റോയൽസ് ചെന്നൈ സൂപ്പർ കിങ്‌സിനെ നേരിടും. 15,000 പേർക്കുവരെ ഫാൻപാർക്കിലിരുന്ന് കളി ആസ്വദിക്കാനുള്ള സൗകര്യമുണ്ടാകുമെന്ന് ബിസിസിഐ ക്രിക്കറ്റ് ഓപ്പറേഷൻസ് സീനിയർ മാനേജർ സുമീത് മല്ലപുക്കാർ, കെസിഎ അംഗം എ. സയിദ് സിയാബുദ്ദീൻ, ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി ടി. അജിത് കുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നറുക്കെടുപ്പ്, മത്സരങ്ങൾ തുടങ്ങിയവയും ഉണ്ടാകും.
Content Highlights: bcci ipl instrumentality parkland palakkad








English (US) ·