IPL-ൽ ഉഴപ്പി, MLC-യിൽ താരമായി; അവസാന പന്തിൽ പൊള്ളാർഡിനെ സിക്സർ പറത്തി ടീമിനെ ജയിപ്പിച്ച് ഹെറ്റ്മയർ

6 months ago 7

28 June 2025, 10:16 PM IST

hetmyer-last-ball-six-win

Photo: x.com/ESPNcricinfo/

ഡാലസ്: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി ഫിനിഷര്‍ റോളില്‍ തിളങ്ങാന്‍ സാധിക്കാതിരുന്ന വെസ്റ്റിന്‍ഡീസ് താരം ഷിംറോണ്‍ ഹെറ്റ്മയര്‍ മേജര്‍ ലീഗ് ക്രിക്കറ്റില്‍ (യുഎസ് ടി20 ലീഗ്) തനിസ്വരൂപം പുറത്തെടുത്തു. അവസാന പന്തില്‍ സ്വന്തം ടീമിന് ജയിക്കാന്‍ ആറു റണ്‍സ് വേണമെന്നിരിക്കേ മുന്‍ വെസ്റ്റിന്‍ഡീസ് താരം കിറോണ്‍ പൊള്ളാര്‍ഡിനെ സിക്‌സറിന് തൂക്കി ഹെറ്റ്മയര്‍ ടീമിനെ വിജയത്തിലെത്തിച്ചു. ശനിയാഴ്ച എംഐ ന്യൂയോര്‍ക്കും സിയാറ്റില്‍ ഓര്‍ക്കാസും തമ്മില്‍ നടന്ന മത്സരത്തിനിടെയായിരുന്നു ഹെറ്റ്മയറുടെ ആവേശകരമായ ഇന്നിങ്‌സ്.

ആദ്യം ബാറ്റ് ചെയ്ത ന്യൂയോര്‍ക്ക് ടീം നിക്കോളാസ് പുരന്റെ സെഞ്ചുറി (60 പന്തില്‍ 108) മികവില്‍ 20 ഓവറില്‍ നാലു വിക്കറ്റിന് 237 റണ്‍സെടുത്തു. മറുപടിയായി ഏഴു വിക്കറ്റ് നഷ്ടത്തില്‍ ഓര്‍ക്കാസ് വിജയത്തിലെത്തി. 40 പന്തില്‍ 97 റണ്‍സടിച്ചാണ് ഹെറ്റ്മയര്‍ ഓര്‍ക്കാസിനെ വിജയത്തിലെത്തിച്ചത്. തുടര്‍ച്ചയായി അഞ്ചു മത്സരങ്ങൾ തോറ്റ ശേഷമാണ് ഓര്‍ക്കാസ് വിജയം കാണുന്നത്.

അവസാന പന്തില്‍ ജയിക്കാന്‍ ആറു റണ്‍സ് വേണമെന്നിരിക്കേ കിറോണ്‍ പൊള്ളാര്‍ഡിനെ സിക്‌സറിന് പറത്തിയാണ് ഹെറ്റ്മയര്‍ ഓര്‍ക്കാസിനെ വിജയത്തിലെത്തിച്ചത്. ഇക്കഴിഞ്ഞ ഐപിഎല്ലില്‍ രാജസ്ഥാന്‍ നിരയില്‍ ഏറെ വിമര്‍ശനം കേട്ട താരമാണ് ഹെറ്റ്മയര്‍. ഫിനിഷര്‍ റോളില്‍ ടീമിലെടുത്ത താരത്തിന് ജയമുറപ്പാക്കിയ മത്സരങ്ങളില്‍ പോലും ടീമിനെ വിജയത്തിലെത്തിക്കാന്‍ സാധിച്ചിരുന്നില്ല.

Content Highlights: Hetmyer smashed a six disconnected Pollard successful the last ball, securing a thrilling triumph for Seattle Orcas

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article