ISL പ്രതിസന്ധി; ചെന്നൈയിൻ എഫ്‌സി ഒന്നാംനിര ടീമിന്റെ എല്ലാ ഫുട്‌ബോൾ പ്രവർത്തനങ്ങളും നിർത്തിവെച്ചു

5 months ago 5

06 August 2025, 10:27 PM IST

chennaiyin fc

Photo | PTI

ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ (ഐഎസ്എല്‍) രണ്ടുതവണ ചാമ്പ്യന്‍മാരായ ചെന്നൈയിന്‍ എഫ്‌സി തങ്ങളുടെ ഒന്നാംനിര ടീമിന്റെ എല്ലാ ഫുട്‌ബോള്‍ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെച്ചു. ലീഗിന്റെ ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വം ചൂണ്ടിക്കാട്ടിയാണ് കളിക്കാരുടെയും സ്റ്റാഫിന്റെയും പ്രവര്‍ത്തനങ്ങള്‍ ഔദ്യോഗികമായി നിര്‍ത്തിവെച്ചത്. മറ്റൊരു ക്ലബായ ബെംഗളൂരു എഫ്‌സി, ശമ്പളം മരവിപ്പിച്ച് ഈ ആഴ്ച പ്രഖ്യാപനം നടത്തിയതിനു പിന്നാലെയാണ് ചെന്നൈയുടെ തീരുമാനം.

2025-26 സീസണിലെ ഐഎസ്എല്‍ സീസണ്‍ നിര്‍ത്തിവെച്ചതിനാല്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്നും അതിനാലാണ് പ്രയാസകരമായ ഈ തീരുമാനത്തിലേക്ക് നയിച്ചതെന്നും ചെന്നൈ അറിയിച്ചു. ടീം ദിവസങ്ങള്‍ക്ക് മുന്‍പ് നിരവധി ജീവനക്കാരെയും യുവ കളിക്കാരെയും താത്കാലികമായി പുറത്താക്കിയിരുന്നു.

അഭിഷേക് ബച്ചന്റെകൂടി ഉടമസ്ഥതയിലുള്ള ക്ലബ് ജൂണ്‍ മാസത്തെ ശമ്പളം നല്‍കിയെങ്കിലും ജൂലായിലെ ശമ്പളം നല്‍കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

Content Highlights: ISL Future successful Doubt: Chennaiyin FC Halts First-Team Activities

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article