Authored by: അശ്വിനി പി|Samayam Malayalam•12 Jul 2025, 9:28 am
മിലിട്ടിറി കാമ്പിൽ താൻ തന്റെ ജൂനിയേഴ്സിനൊപ്പം IVE യുടെ പാട്ടുകൾ കേട്ടാണ് ചിൽ ചെയ്തിരുന്നത് എന്നാണ് ജെ- ഹോപ്പ് പറയുന്നത്. പെൺകുട്ടികളുടെ ഈ ബാന്റിനെ പൊക്കിയടിക്കുകയായിരുന്നു ഗായകൻ
ബിടിഎസിൻറെ ജെ ഹോപ് തൻ്റെ 18 മാസത്തെ സൈനിക സേവനത്തിനിടയിൽ അവിടെയും ജെ-ഹോപ്പ് വലിയ ജനപ്രീതി നേടിയിരുന്നു. സൈനിക സേവനത്തിനിടെ നിരവധി ജൂനിയർമാർ അദ്ദേഹത്തിൻ്റെ സുഹൃത്തുക്കളായി മാറി. ഒരു സാധാരണ സൈനികൻ എന്ന നിലയിൽ നിന്ന് സെർജൻ്റ് പദവിയിലേക്ക് ജെ-ഹോപ്പ് ഉയർന്നു. ഒപ്പം സൈനിക പരിശീലകൻ എന്ന നിലയിലും അദ്ദേഹം പ്രവർത്തിച്ചു.
Also Read: ബിടിഎസിന്റെ വി എവിടെ? പാരീസിൽ നിന്ന് പിന്നെ എങ്ങോട്ടു പോയി? ആകെ ആശയക്കുഴപ്പത്തിൽ ആരാധകർനേരത്തെ, സൈനിക പരിശീലകന്റെ റോൾ തിരഞ്ഞെടുക്കാൻ കാരണം എന്താണ് എന്ന് ചോദിച്ചപ്പോൾ, അവിടുത്തെ നല്ല ഭക്ഷണം ആയിരുന്നു എന്നാണ് ജെ-ഹോപ്പ് പറഞ്ഞിരുന്നത്. സൈനിക സേവനത്തിനിടയിലെ മറ്റു ചില വെളിപ്പെടുത്തൽ കൂടെ നടത്തിയിരിക്കുകയാണിപ്പോൾ ജെ-ഹോപ്പ്.
ജെ-ഹോപ്പ് SBS-ൻ്റെ മ്യൂസിക് ഷോയായ 'ഇൻകിഗായോ'യുടെ യൂട്യൂബ് പ്രൊമോഷൻ പരിപാടിയായ 'സ്നാക്ക് സ്റ്റോർ' എന്ന പരിപാടിയിൽ അതിഥിയായി എത്തിയിരുന്നു. ZEROBASEONE-ലെ യുജിനും, IVE -ലെ ലീസിയോയും ചേർന്നാണ് ഈ പരിപാടി അവതരിപ്പിച്ചത്. തനിക്ക് ഈ രണ്ട് ജൂനിയർമാരുടെയും സംഗീതത്തെക്കുറിച്ച് എത്രത്തോളം അറിയാം എന്ന് സംസാരിക്കുന്നതിനിടയിൽ, IVE താൻ സേവനമനുഷ്ഠിച്ച സൈനിക ബേസിൽ ഏറ്റവും കൂടുതൽ കേൾക്കുന്ന ഗ്രൂപ്പുകളിൽ ഒന്നായിരുന്നു എന്ന് ജെ-ഹോപ്പ് തുറന്നു പറയുകയായിരുന്നു. ഒന്ന് ആലോചിച്ചതിന് ശേഷം, IVE-യുടെ "Off The Record" എന്ന ഗാനമാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ട ട്രാക്ക് എന്നും ഗായകൻ പറഞ്ഞു.
ഇംഗ്ലണ്ടിനെ ഞെട്ടിച്ച് ബുംറ; അമ്പയര്‍മാര്‍ പന്ത് മാറ്റിയതിൽ കലിപ്പിലായി ശുഭ്മാന്‍ ഗില്‍
സൈനികർക്കിടയിൽ IVE-യോടുള്ള ഇഷ്ടത്തെക്കുറിച്ചും ജെ-ഹോപ്പ് സംസാരിക്കുന്നുണ്ട്. സൈന്യത്തിൽ വെച്ച് ഞാൻ IVE-യുടെ പാട്ടുകൾ ഒരുപാട് കേട്ടു. ഇപ്പോൾ എൻ്റെ ജൂനിയേഴ്സ് സന്തോഷം കൊണ്ട് മതിമറക്കും. ഞാൻ ഡിസ്ചാർജ് ചെയ്യുമ്പോൾ സാധാരണ സൈനികരായിരുന്നവർ ഇപ്പോൾ എൻ്റെ അടുത്ത് ഉണ്ടായിരുന്നെങ്കിൽ അത് ഭയങ്കര ബഹളമായേനേ. നിങ്ങൾ ഇപ്പോൾ എന്നെ കാണുന്നുണ്ടോ ഗായിസ്, നിങ്ങളുടെ ഹ്യുങ് ഇങ്ങനെയൊരാളായിരുന്നു, നിങ്ങൾക്കറിയാമോ? ഇതായിരുന്നു ഞാൻ ചെയ്യാറുണ്ടായിരുന്നത്."- കാമ്പിൽ ഉണ്ടായിരുന്ന തന്റെ ജൂനിയേഴ്സിനോടായി ജെ-ഹോപ്പ് പറഞ്ഞു.

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·