28 June 2025, 07:25 AM IST

ജെഎസ്കെ എന്ന ചിത്രത്തിന്റെ പോസ്റ്റർ | ഫോട്ടോ: Facebook
കൊച്ചി: സുരേഷ് ഗോപി നായകനായ ‘ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ എന്ന സിനിമയുടെ പേരുമാറ്റണമെന്ന സെൻസർ ബോർഡിന്റെ നിലപാടിൽ പ്രതിഷേധിച്ച് സിനിമാസംഘടനകൾ സമരത്തിലേക്ക്. തിങ്കളാഴ്ച തിരുവനന്തപുരത്ത് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്‌സി) റീജണൽ ഓഫീസിനുമുന്നിലാണ് സമരം നടത്തുക.
ഫെഫ്ക, താരസംഘടനയായ ‘അമ്മ’, നിർമാതാക്കളുടെ സംഘടന എന്നിവയെല്ലാം ചേർന്നാണ് സമരം. ഇത് ഒരു സിനിമയുടെമാത്രം പ്രശ്നമല്ലെന്നും സിനിമാമേഖലയ്ക്കു മുഴുവൻ വേണ്ടിയാണെന്നും ‘ഫെഫ്ക’ ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു.
സിനിമയുടെ ട്രെയിലറിനും ടീസറിനും സിബിഎഫ്‌സി അനുമതി നൽകിയതാണ്. ഇതേ പേരുള്ള ട്രെയിലറും ടീസറുംതന്നെയാണ് പ്രദർശിപ്പിച്ചത്. സിനിമ കാണാതെ അതിന്റെ ചുരുക്കമായ സിനോപ്സിസ് വായിച്ചാണ് സിബിഎഫ്‌സി ചെയർമാൻ ചിത്രം റിവൈസിങ് കമ്മിറ്റിക്ക് വിട്ടതെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു.
റിവൈസിങ് കമ്മിറ്റിയും സിനിമയുടെ പേരും ജാനകി എന്ന കേന്ദ്രകഥാപാത്രത്തിന്റെ പേരും മാറ്റണമെന്ന് ആവശ്യപ്പെട്ടതോടെ പ്രശ്നപരിഹാരത്തിനായി കോടതിയിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് സംവിധായകൻ പ്രവീൺ നാരായണനും അണിയറപ്രവർത്തകരും.
Content Highlights: Film organizations protestation against CBFC`s request to alteration the rubric of Suresh Gopi`s JSK movie
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·