Authored by: അശ്വിനി പി|Samayam Malayalam•22 Jun 2025, 5:59 pm
കെ പോപ് ഡെമോൺ ഹണ്ടേഴ്സിൽ ജിനുവിന് വേണ്ടി ഹസ്കി ശബ്ദത്തിൽ സംസാരിക്കുന്ന വോയിസ് ആക്ടർ ആരാണെന്ന് അറിയാമോ. ശബ്ദം കൊണ്ട് മാത്രമല്ല, അഭിനയം കൊണ്ട് ആരാധകരെ നേടിയ അഹ്ൻ ഹ്യോ സിയോപ്
അഹ്ന്ഡ ഹ്യോ സിയോപ് കെ പോപ്പ് ഡെമോൺ ഹണ്ടേഴ്സിലെ ആർട്ട് വർക്ക് ഇന്റർനാഷണൽ ലെവലിൽ ശ്രദ്ധ നേടുന്നതും പ്രശംസിക്കപ്പെടുന്നത് എങ്കിലും ഇപ്പോൾ ജിനുവിന് ശബ്ദം നൽകുന്നതാരാണ് എന്നറിയാനുള്ള ക്യൂരിയോസിറ്റിയിലാണ് ആരാധകർ. ബിസിനസ് പ്രൊപ്പോസൽ, ഡോ. റൊമാന്റിക് (1, 2), ലവേഴ്സ് ഓഫ് ദി റെഡ് സ്കൈ തുടങ്ങിയ കെ-ഡ്രാമകളിലൂടെ ശ്രദ്ധേയനായ വോയിസ് ആക്ടർ അഹ്ൻ ഹ്യോ സിയോപ്പ് ആണ് ജിനുവിന്റെ ശബ്ദം.
Also Read: മുൻ പോൺ താരത്തിനൊപ്പം ചേർന്നുവന്ന വിവാദം; ബോയ്സ് ടീമിൽ നിന്ന് തന്നെ ആസൂത്രിതമായി പുറത്താക്കിയതാണ്, വീണ്ടും പ്രതികരണവുമായി ജു ഹക്നിയോൺകനേഡിയൻ പൗരനായ അഹ്ൻ ഹ്യോ സിയോപ്പ് പോൾ അഹ്ൻ എന്നാണ് അറിയപ്പെടുന്നത്. മിസ് എ, 2PM, ട്വൈസ്, സ്ട്രേ കിഡ്സ്, ഐടിസി തുടങ്ങിയ പ്രശസ്ത കെ-പോപ്പ് ഗ്രൂപ്പുകൾക്ക് ജന്മം നൽകിയ ജെവൈപി എന്റർടൈൻമെന്റിൽ കെ-പോപ്പ് ഐഡൽ ട്രെയിനിയായാണ് മുപ്പതുകാരനായ അഹ്ൻ തന്റെ കരിയർ ആരംഭിച്ചത്. പിന്നീട് ആ ഏജൻസി വിട്ടതിന് ശേഷം, വൺ ഓ വൺ എന്ന പ്രോജക്ട് ഗ്രൂപ്പുമായി ചേർന്ന് ഒരു നടനാകാനുള്ള പരിശീലനം നേടി.
സ്പ്ലാഷ് സ്പ്ലാഷ് ലവ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന അഹ്ൻ ഹ്യോ സിയോപ്പ്, സ്റ്റിൽ 17 എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധനേടിയത്. പിന്നീട് ഓരോ കഥാപാത്രങ്ങളിലൂടെയും അഹ്ൻ തന്റെ കരിയർ ഉറപ്പിച്ചു. അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ പ്രോജക്റ്റുകളിലൊന്നാണ് ഡോ. റൊമാന്റിക്. ഇതിൽ സിയോ വൂ ജിൻ എന്ന കഥാപാത്രമായി ലീ സങ് ക്യൂങിനൊപ്പം അഹ്ൻ അഭിനയിച്ചു. വെയ്റ്റ് ലിഫ്റ്റിംഗ് ഫെയറി കിം ബോക്-ജൂ എന്ന ചിത്രത്തിലൂടെ പ്രശസ്തയായ ലീ സങ് ക്യൂങ്, ഡോ. റൊമാന്റിക് 2 എന്ന സീരീസിന്റെ രണ്ടാം ഭാഗത്തിലും അഹ്ൻ ഹ്യോ സിയോപ്പ് ഭാഗമായി.
K-Pop Demon Hunters: ജിനുവിന് ശബ്ദം നൽകുന്ന അഹ്ൻ ഹ്യോ സിയോപ് ആരാണെന്ന് അറിയാമോ? വെറുമൊരു വോയിസ് ആർട്ടിസ്റ്റല്ല!
സ്ക്രീനിലും ആരാധകരുടെ ഹൃദയങ്ങളിലും ഇടം നേടിയതോടെ അഹ്ൻ ഹ്യോ സിയോപ്പിന്റെ ആരാധകരും ലോകമെമ്പാടും കൂടിവന്നു. ഒരു ക്ലീഷേ ആയിരുന്നിട്ടും പ്രേക്ഷകരെ മടുപ്പിക്കാത്ത ഒരു ഓഫീസ് റൊമാൻസ് ആയിരുന്നു ഈ സീരീസ്. കാങ് ടേ മു എന്ന കഥാപാത്രമായുള്ള അദ്ദേഹത്തിന്റെ അഭിനയം മീമുകളിലൂടെയും അഭിനന്ദനങ്ങളിലൂടെയും വലിയ ചർച്ചകൾക്ക് വഴിയൊരുക്കി, സമീപകാലത്തെ ഏറ്റവും പ്രിയപ്പെട്ട കൊറിയൻ റൊമാന്റിക് കോമഡികളിൽ ഒന്നായി ഇത് മാറി.

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·