Kavya Dileep at Alappuzha: മീനാക്ഷിയില്ല, ബാക്കി എല്ലാവരുമുണ്ട്; കാവ്യയുടെ കുടുംബത്തിനൊപ്പം ആലപ്പുഴയില്‍ അടിച്ചുപൊളിച്ച് ദിലീപ്

2 weeks ago 5
കഴിഞ്ഞ കുറച്ചു നാളുകളായി ദിലീപ് സിനിമകളില്‍ നിന്നെല്ലാം മാറി നില്‍ക്കുകയാണ്. കുറച്ചധികം പൊതു കാര്യങ്ങളും, ഏറ്റവും അടുപ്പമുള്ളവരുമായി ബന്ധപ്പെട്ട പരിപാടികളുമൊക്കെയായി തന്റെ സ്വകാര്യ ജീവിതം ആസ്വദിക്കുകയാണ്. കാവ്യയും ഇടയ്ക്കിടെ മാത്രമാണ് നാട്ടിലേക്ക് എത്തുന്നത്.

എന്നാല്‍ ഇപ്പോള്‍ കുടുംബത്തോടൊപ്പം നല്ല കുറേ നിമിഷങ്ങള്‍ പങ്കുവച്ച വീഡിയോകളും ഫോട്ടോകളുമൊക്കെയാണ് പുറത്തുവരുന്നത്. പലപല ഫാന്‍സ് പേജുകളിലൂടെയും ആരാധകരുടെ പ്രൊഫൈലിലൂടെയുമൊക്കെയാണ് ദിലീപും കാവ്യയും കുടുംബവും ആലപ്പുഴയില്‍ അടിച്ചു പൊളിച്ച ചിത്രങ്ങള്‍ പുറത്തുവിട്ടത്. ചിത്രങ്ങളില്‍ മീനാക്ഷിയില്ല.

Also Read: Nedumkandam Miracle cast: മോഹന്‍ലാലിനൊപ്പം ആരൊക്കെ? ബാലനിലെ അമ്മച്ചിയും ആസിഫ് അലിയും ഉണ്ടോ?

കാവ്യ മാധവന്‍ , ദിലീപ്, മകള്‍ മഹാലക്ഷ്മി, കാവ്യയുടെ അമ്മ, സഹോദരന്‍, സഹോദരന്റെ ഭാര്യ, അവരുടെ കുട്ടി എന്നിവരൊക്കെയായിട്ടായിരുന്നു ആലപ്പുഴ ട്രിപ്. ദിലീപ് സ്പീഡ് ബോട്ട് ഡ്രൈവ് ചെയ്യുന്നതും, എല്ലാവരും ഹൗസ് ബോട്ടില്‍ സമയം ചെലവഴിക്കുന്നതുമൊക്കെയായ ചിത്രങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

Also Read: നിങ്ങള്‍ എന്നെ നന്നായി ചിരിപ്പിയ്ക്കുന്നുണ്ട്, അതൊട്ടും കഷ്ടപ്പാടുള്ള ഒന്നല്ല എന്ന് സാറ; കല്യാണ വീഡിയോ പങ്കുവച്ച് അരവിന്ദ്

കാവ്യയും ദിലീപും ഒരുമിച്ചുള്ള ഒരു വീഡിയോയും നേരത്തെ പുറത്ത് വന്നിരുന്നു. കാവ്യ നില്‍ക്കുന്നിടത്തേക്ക് സൈക്കിള്‍ ഓടിച്ച് വരികയാണ് ദിലീപ്, കുറച്ച് ഓവര്‍ ആയാലേ എല്ലാവരും ശ്രദ്ധിക്കൂ എന്ന ദിലീപിന്റെ തന്നെ ഡയലോഗ് ഉള്‍പ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു ആ വീഡിയോ. സിനിമയില്‍ മാത്രം കണ്ടിരുന്ന ജോഡികളുടെ റിയല്‍ ലൈഫ് റൊമാന്റിക് വീഡിയോ ആരാധകര്‍ക്കും എന്റര്‍ടൈന്‍മെന്റും നൊസ്റ്റാള്‍ജിയയുമായിരുന്നു.


Also Read: Pearle Maaney New Flat: ദുബായി സൗത്തില്‍ മൂന്ന് കോടിയുടെ ഫ്‌ളാറ്റ്; പേളി മാണിക്ക് എവിടെ നിന്നാണ് ഇത്രയും വരുമാനം?


ചിത്രങ്ങളില്‍ കാവ്യ മാധവന്റെ സൗന്ദര്യവും ആരാധകര്‍ തര്‍ച്ച ചെയ്യുന്നുണ്ട്. പൊതുവെ ചുരിദാറിലും സാരിയിലും എല്ലാം കാണുന്ന കാവ്യ ഇത്തവണ ഷര്‍ട്ടും പാന്റ്‌സുമാണ് ധരിച്ചിരിയ്ക്കുന്നത്. നോ-മേക്കപ് ലുക്കില്‍ കാവ്യ അതീവ സുന്ദരിയായിട്ടുണ്ട് എന്നൊക്കെയാമ് ഫോട്ടോകള്‍ ഷെയര്‍ ചെയ്തുകൊണ്ട് ആരാധകര്‍ പറയുന്നത്.
Read Entire Article