Edited byഅനുഷ ഗംഗാധരൻ | Samayam Malayalam | Updated: 21 Apr 2025, 10:33 am
ഐപിഎൽ 2025 സീസണിൽ ഇന്ന് ഏറ്റുമുട്ടുന്നവർ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ഗുജറാത്ത് ടൈറ്റൻസുമാണ്. കൊൽക്കത്തയുടെ ഹോം ഗ്രൗണ്ടിൽ വെച്ചുനടക്കുന്ന മത്സരം ഇന്ന് രാത്രി 7.30നാണ് . ഈ മത്സരത്തിൽ ഇരു ടീമുകളുടെയും സാധ്യത ഇലവനും പ്രധാന വെല്ലുവിളികൾ എന്തൊക്കെയെന്നും പരിശോധിക്കാം
ഹൈലൈറ്റ്:
- ഗുജറാത്ത് ടൈറ്റൻസ് - കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരം ഇന്ന് രാത്രി 7.30ന്
- കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് സാധ്യത പ്ലേയിങ് ഇലവൻ
- ഗുജറാത്ത് ടൈറ്റൻസ് സാധ്യത പ്ലേയിങ് ഇലവൻ
ശുഭ്മാൻ ഗിൽ, അജിങ്ക്യ രഹാനെകൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് നേരിടുന്ന പ്രധാന വെല്ലുവിളികൾ
പഞ്ചാബിനെതിരെ നടന്ന കഴിഞ്ഞ മത്സരത്തിൽ പഞ്ചാബിനെ 111 എന്ന റൺസിൽ കെകെആർ ബൗളർമാർ ഒതുക്കിയപ്പോൾ കിടിലൻ ജയം കെകെആർ സ്വന്തമാക്കും എന്നായിരുന്നു ഏവരും കരുതിയിരുന്നത്. എന്നാൽ പഞ്ചാബിന്റെ ബൗളർമാർ കൂടി കരുത്തുകാട്ടിയതോടെ കെകെആർ 95 റൺസിന് ഓൾ ഔട്ട് ആയി. ഇന്ന് നടക്കുന്ന മത്സരത്തിലും കെകെആർ ശ്രദ്ധ നൽകേണ്ടത് വിക്കറ്റ് നഷ്ടപ്പെടാതെ നോക്കുന്നതിലാണ്. ഈ സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റ് സ്വന്തമാക്കിയ താരങ്ങളുടെ ലിസ്റ്റിൽ ആദ്യ പത്തിൽ ഇടം നേടിയ താരങ്ങളിൽ ഗുജറത്തിന്റെ താരങ്ങളും ഉണ്ട്. അതുകൊണ്ടുതന്നെ ഇവരെ നേരിടുക എന്നതാകും കൊൽക്കത്തയുടെ പ്രധാന വെല്ലുവിളി. ഈ സീസണിലെ പർപ്പിൾ കപ്പ് സ്വന്തമാക്കാനുള്ള ഓട്ടത്തിൽ ഒന്നാമതുള്ളത് ഗുജറാത്തിന്റെ പ്രസീദ് കൃഷ്ണയാണ്. 14 വിക്കറ്റുകളാണ് 7 മത്സരങ്ങളിൽ നിന്ന് താരം സ്വന്തമാക്കിയത്. ലിസ്റ്റിൽ സായി കിഷോറും മുഹമ്മദ് സിറാജും ആദ്യ പത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ മൂവരെ മറികടന്ന് റൺ നേടുക എന്നത് കൊൽക്കത്തയുടെ ബാറ്റർമാർക്ക് വെല്ലുവിളി നൽകുന്നതാണ്. ഗുജറാത്തിന്റെ ജോസ് ബട്ലറെ പെട്ടന്ന് തന്നെ പവലിയനിലേക്ക് പറഞ്ഞയച്ചില്ലെങ്കിലും കൊൽക്കത്ത വെള്ളം കുടിക്കും. കഴിഞ്ഞ മത്സരത്തിൽ 97 റൺസ് നേടി മിന്നിയ ജോസ് ബട്ലറായിരുന്നു ഗുജറാത്തിന്റെ വിജയശില്പി. സായി സുദർശനെയും കൊൽക്കത്ത നേരിടാൻ സജ്ജമായിരിക്കണം. ഇവരെ നേരിടാനുള്ള തന്ത്രങ്ങൾ മെനയുന്നതിൽ വിജയിച്ചാൽ കാര്യങ്ങൾ ഏറെക്കുറെ എളുപ്പമാകും.
KKR vs GT: ഇന്ന് ഗുജറാത്ത് - കൊൽക്കത്ത പോരാട്ടം; ടീമുകൾ നേരിടുന്ന പ്രധാന വെല്ലുവിളിയും പ്ലേയിങ് ഇലവനും നോക്കാം
ഗുജറാത്ത് ടൈറ്റൻസ് നേരിടുന്ന പ്രധാന വെല്ലുവിളികൾ
ബാറ്റിങ് നിരകൊണ്ടും ബൗളിങ് നിരകൊണ്ടും ശക്തരായ ഗുജറാത്ത് ടൈറ്റൻസ് ഇന്ന് കൊൽക്കത്തയെ നേരിടാൻ ഇറങ്ങുമ്പോൾ ചിലത് ശ്രദ്ധിക്കേണ്ടതുണ്ട്. പർപ്പിൾ കപ്പിനായുള്ള ആദ്യ പത്തിൽ ഉൾപ്പെട്ടില്ലെങ്കിലും വിക്കറ്റ് വേട്ടയിൽ കൊൽക്കത്തയുടെ താരങ്ങളും ഉണ്ട്. വരുൺ ചക്രവർത്തിയും ഹർഷിത് റാണയും. ബാറ്റർമാർക്ക് പിന്തുണ നൽകുന്ന പിച്ചാണ് ഈഡൻ ഗാർഡന്റേത്. അതുകൊണ്ട് തന്നെ ആദ്യം ബാറ്റിങിനിറങ്ങുന്ന ടീം പരമാവധി റൺ നേടാനാകും ശ്രമിക്കുക. കൊൽക്കത്തയുടെ ക്യാപ്റ്റൻ അജിങ്ക്യ രഹാനെയെയും ഗുജറാത്ത് ഭയപ്പെടെണ്ടാതുണ്ട്. കൊൽക്കത്തയുടെ ഓപണർമാരുടെ വിക്കറ്റുകൾ പെട്ടന്ന് നേടാനും ഗുജറാത്ത് ശ്രമിക്കും. കൊൽക്കത്തയുടെ സാധ്യത പ്ലേയിങ് ഇലവൻ
ക്വിൻ്റൺ ഡി കോക്ക് (WK), സുനിൽ നരെയ്ൻ, അജിങ്ക്യ രഹാനെ (C), വെങ്കിടേഷ് അയ്യർ, റിങ്കു സിംഗ്, ആന്ദ്രേ റസൽ, രമൺദീപ് സിംഗ്, വൈഭവ് അറോറ, ആൻറിച്ച് നോർട്ട്ജെ, ഹർഷിത് റാണ, വരുൺ ചക്രവർത്തി, ഇമ്പാക്ട് താരം: അംഗികൃഷ്ണ രഘുവൻ രഘുവൻ
ഗുജറാത്ത് ടൈറ്റൻസ് സാധ്യത പ്ലേയിങ് ഇലവൻ:
ശുഭ്മാൻ ഗിൽ (C), സായ് സുദർശൻ, ജോസ് ബട്ട്‌ലർ, ഷാരൂഖ് ഖാൻ, രാഹുൽ ടെവാതിയ, റാഷിദ് ഖാൻ, അർഷാദ് ഖാൻ, സായ് കിഷോർ, മുഹമ്മദ് സിറാജ്, പ്രസീദ് കൃഷ്ണ, ഇഷാന്ത് ശർമ,ഇമ്പാക്ട് താരം: ഷെർഫാൻ റഥർഫോർഡ്
രചയിതാവിനെക്കുറിച്ച്അനുഷ ഗംഗാധരൻമലയാളം വിഭാഗം മാധ്യമപ്രവർത്തക. കഴിഞ്ഞ 5 വർഷമായി മാധ്യമപ്രവർത്തന രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. ബിസിനസ്, ജനറൽ, സ്പോർട്സ് എന്നീ വിഷയങ്ങളിൽ വാർത്തകൾ ചെയുന്നു. 2019 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. 2023ൽ ഇക്കണോമിക് ടൈമിസിന്റെ ഇ ടി മലയാളത്തിൻ്റെ ഭാഗമായി.... കൂടുതൽ വായിക്കുക








English (US) ·