Authored byലിജിൻ കടുക്കാരം | Samayam Malayalam | Updated: 26 Apr 2025, 11:16 pm
KKR vs PBKS Match DLS Method: മത്സരത്തിന് മുൻപ് പോയിൻ്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തായിരുന്നു പഞ്ചാബ് കിങ്സ്. കൊൽക്കത്ത ഏഴാമതും. പ്ലേ ഓഫ് സാധ്യത നിലനിർത്താൻ ഇരുടീമുകൾക്കും ജയം അനിവാര്യമായിരുന്നു
ഹൈലൈറ്റ്:
- കൊൽക്കത്തയിൽ മഴ കളിച്ചു
- കൊൽക്കത്ത ഇന്നിങ്സിൽ എറിഞ്ഞത് ഒരോവർ
- ആദ്യം ബാറ്റ് ചെയ്ത് പഞ്ചാബ് 20 ഓവറിൽ നേടിയത് 201 റൺസ്
കൊൽക്കത്ത പഞ്ചാബ് മത്സരം മഴ മൂലം തടസ്സപ്പെട്ടപ്പോൾ (ഫോട്ടോസ്- Samayam Malayalam)
ഓപ്പണർമാർ തകർത്തടിച്ചു, വീണ്ടും തോൽവിയായി മാക്സ്‍വെൽ; കൊൽക്കത്തയിൽ റൺമല കയറി പഞ്ചാബ് കിങ്സ്
എന്നാൽ കൊൽക്കത്ത - പഞ്ചാബ് മത്സരത്തിൽ ഡിഎൽഎസ് രീതി ഉപയോഗിക്കാൻ കഴിയുമായിരുന്നില്ല. കുറഞ്ഞത് അഞ്ച് ഓവറെങ്കിലും എറിഞ്ഞാൽ മാത്രമേ ഡിഎൽഎസ് ഉപയോഗിച്ച് ഫലം നിശ്ചയിക്കാനാകൂ. നിലവിൽ കൊൽക്കത്ത ഒരു ഓവർ മാത്രമാണ് ബാറ്റ് ചെയ്തത്. ഈ സാഹചര്യത്തിൽ മഴ കാരണം മത്സരം ഉപേക്ഷിച്ചതോടെ ഇരു ടീമുകൾക്കും ഓരോ പോയിൻ്റ് വീതം നൽകുകയായിരുന്നു. മത്സരത്തിൽ കൊൽക്കത്തയുടെ ഇന്നിങ്സ് ആരംഭിച്ചതിന് പിന്നാലെ ശക്തമായ കാറ്റോടുകൂടി മഴ ആരംഭിക്കുകയായിരുന്നു
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 202 റൺസ് വിജയലക്ഷ്യമാണ് പഞ്ചാബ് കുറിച്ചത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിനായി ഓപ്പണർമാരായ പ്രിയാൻഷ് ആര്യയും പ്രഭ്സിമ്രാൻ സിങ്ങും മികച്ച തുടക്കമാണ് നൽകിയത്. 120 റൺസാണ് ഓപ്പണർമാർ ആദ്യ വിക്കറ്റിൽ അടിച്ചെടുത്തത്. പ്രിയാൻഷ് ആര്യ 35 പന്തിൽ 8 ഫോറും 4 സിക്സറും പറത്തി 39 റൺസാണ് എടുത്തത്. പ്രഭ്സിമ്രാൻ സിങ് 49 പന്തിൽ 83 റൺസ് നേടി.
KKR vs PBKS: മത്സരം മഴ കാരണം ഉപേക്ഷിച്ചു; ഡിഎൽഎസ് ഉപയോഗിക്കാത്തത് എന്തുകൊണ്ട്? ഇരുടീമിനും ഓരോ പോയിൻ്റ്
തകര്‍പ്പൻ തുടക്കമാണ് ഓപ്പണർമാർ പഞ്ചാബിന് നൽകിയത്. പവര്‍ പ്ലേയിൽ വിക്കറ്റ് നഷ്ടമില്ലാതെ 56 റൺസാണ് ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തത്. പതിയെ തുടങ്ങിയ പ്രഭ്സിമ്രാൻ പിന്നീട് കത്തിക്കയറുകയായിരുന്നു. 27 പന്തുകളിൽ നിന്ന് അര്‍ദ്ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ പ്രിയാൻഷ് ആര്യയായിരുന്നു കൂടുതൽ അപകടകാരി.
പ്രിയാൻഷ് പുറത്തായതിന് പിന്നാലെ പ്രഭ്സിമ്രാൻ സിങ് ആക്രമണം ഏറ്റെടുത്തു. ചേതൻ സക്കറിയയെ ബൗണ്ടറി കടത്തി 38 പന്തിൽ പ്രഭ്സിമ്രാൻ അര്‍ദ്ധ സെഞ്ച്വറി തികച്ചു. കൊൽക്കത്തയ്ക്കായി വൈഭവ് അറോറ രണ്ട് വിക്കറ്റ് വീഴ്ത്തി. വരുൺ ചക്രവർത്തിയും ആന്ദ്രെ റസ്സലും ഓരോ വിക്കറ്റ് നേടി.

രചയിതാവിനെക്കുറിച്ച്ലിജിൻ കടുക്കാരംസമയം മലയാളം വാർത്താ വിഭാഗത്തിൽ അസിസ്റ്റന്റ് ന്യൂസ് എഡിറ്ററാണ് ലിജിൻ കടുക്കാരം. കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദവും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. 2016 മുതൽ മാധ്യമപ്രവർത്തനത്തിൽ സജീവം. ഓൺലൈൻ മാധ്യമമായ ഡൂൾ ന്യൂസിലാണ് തുടക്കം. പിന്നീട് ന്യൂസ് 18 മലയാളത്തിൽ ജനറൽ ന്യൂസിനൊപ്പം സ്പോർട്സ് സെക്ഷനും കൈകാര്യം ചെയ്തു. 2019ലാണ് സമയം മലയാളത്തിൻ്റെ ഭാഗമായത്. നിലവിൽ രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു... കൂടുതൽ വായിക്കുക








English (US) ·