Authored by: ഋതു നായർ|Samayam Malayalam•6 Feb 2026, 12:58 p.m. IST
ക്യാൻസർ ബാധിതനായ മണിയൻപിള്ള രാജു മദ്യപിച്ചിരുന്നു എന്നുപോലും ആരോപണം വന്നു. എന്നാൽ വർഷങ്ങൾ ആയി മദ്യപാനം അവസാനിപ്പിച്ചിരുന്നു അദ്ദേഹം
maniyan pillai raju(ഫോട്ടോസ്- Samayam Malayalam)സിസി ടിവി ദ്ര്യശ്യങ്ങള് ഇല്ലായിരുന്നു എങ്കിൽ എന്ത് ചെയ്തേനെ എന്നാണ് അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചത്. ഏകദേശം പതിനാറോളം വാഹനങ്ങൾ മണിയൻ പിള്ള ഉപയോഗിച്ചിട്ടുണ്ട്. അതിൽ ഏറ്റവും സുരക്ഷിതവും ഉപയോഗിക്കാൻ സുഖകരവും ആയി തനിക്ക് തോന്നിയത് വോൾവോ ആണെന്ന് ഒരിക്കൽ മണിയൻ പിള്ള പറഞ്ഞിരുന്നു.
എട്ടുവർഷം മുൻപേ ആണ് വോൾവോ താരവും കുടുംബവും സ്വന്തം ആക്കിയത്. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ കാർ എന്ന വിശേഷണം ഉള്ള ഈ വണ്ടി മിക്കപ്പോഴും ഇദ്ദേഹം തന്നെയാണ് ഉപയോഗിക്കുക.ALSO READ: ദിലീപ് വീടുമായി സബീറിനുള്ള ബന്ധം; അന്നത്തെ ദിലീപ് കാവ്യ റെയർ പിക്കിനുപിന്നിലും സബീർ തന്നെഅംബാസിഡർ കാറിൽ ആണ് മണിയൻപിള്ള ഡ്രൈവിങ് കൃത്യമായി പഠിക്കുന്നത്. അതിനും മുൻപേ നടൻ സുകുമാരന്റെ ഒപ്പം ചെന്നൈയിൽ നിന്നും വരുന്ന സമയം സുകുമാരൻ സിഗരറ്റ് വലിക്കാൻ വേണ്ടി സ്റ്റിയറിങ് മണിയന്പിള്ളയെ ഏല്പിച്ചു അങ്ങനെ അത് ബാലൻസ്ഡ് ആയി. പിന്നെ ഒരു സുഹൃത്തിന്റെ സഹായത്തോടെ തുടങ്ങിയ പഠനം ആണ് ഡ്രൈവിംഗ് ഏറെ ആസ്വദിക്കുന്ന മണിയൻ പിള്ള രാജുവിൽ എത്തിയത്.
കഴിവതും തനിയെ ആണ് ഡ്രൈവിംഗ്. ഏറ്റവും സേഫ് ആയി ഡ്രൈവിങ്ങിൽ പാലിക്കേണ്ട എല്ലാ കരുതലുകളും എടുത്താണ് അദ്ദേഹം ഡ്രൈവ് ചെയ്യുന്നതും. തനിക്ക് ഡ്രൈവിംഗ് എത്രത്തോളം പ്രിയപ്പെട്ടത് ആണെന്ന് ഒരിക്കൽ മണിയൻ പിള്ള തന്നെ തുറന്നുപറഞ്ഞിരുന്നു ഏകദേശം പതിനാറുവണ്ടികൾ ഉപയോഗിച്ചിട്ടുണ്ട് എങ്കിലും തനിക്ക് ഏറെ പ്രിയപ്പെട്ടത് വോൾവോ എന്നാണ് അദ്ദേഹം പറഞ്ഞത്.





English (US) ·