18 August 2025, 09:16 PM IST

ചിത്രത്തിന്റെ പോസ്റ്റർ, അണിയറ പ്രവർത്തകർ | Photo: Special Arrangement
ലോകം മുഴുവനുമുള്ള ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ അസോസിയേഷന്‍ ആയ സിലക്ടിന്റെ ഇന്റര്‍നാഷണല്‍ ഫിലിം അവാര്‍ഡ് സിലക്ട് പ്രൈസ് 2025-ന്റെ ഏഷ്യാ പസഫിക് റീജിയണിലെ മികച്ച ഡോക്യുമെന്ററിയായി കെ.ആര്‍. നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്‌സിലെ ശ്രുതില്‍ മാത്യു സംവിധാനം ചെയ്ത 'ദിനോസറിന്റെ മുട്ട' തിരഞ്ഞെടുക്കപ്പെട്ടു. ഏഷ്യാ പസഫിക് റീജിയണിലെ 34 ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടുകളിലെ വിദ്യാര്‍ഥികളുടെ ചിത്രങ്ങളില്‍ നിന്നാണ് 'ദിനോസറിന്റെ മുട്ട' മികച്ച ഡോക്യുമെന്ററി ആയി തിരഞ്ഞെടുക്കപ്പെട്ടത്.
സിലക്ട് (CILECT) എന്നത് ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ സ്‌കൂള്‍സ് എന്നര്‍ഥം വരുന്ന ഫ്രഞ്ച് സംഘടനയാണ്. ഇത് ലോകമെമ്പാടുമുള്ള പ്രമുഖ സിനിമ- ടെലിവിഷന്‍- ഇലക്ട്രോണിക് മീഡിയ വിദ്യാലയങ്ങളെ ബന്ധിപ്പിച്ച് വിദ്യാഭ്യാസം മെച്ചപ്പെടുത്താനും ആശയങ്ങള്‍ പങ്കുവെക്കാനും സഹകരണവും ഊര്‍ജ്ജസ്വലമായ നവീനതയും പ്രോത്സാഹിപ്പിക്കുന്ന വേദിയാണ്.
ലോകപ്രസിദ്ധമായതും 1954-ല്‍ തുടക്കം കുറിച്ച ലോകത്തിലെ ഏറ്റവും പഴക്കംചെന്നതുമായ അന്തര്‍ദേശീയ ഹൃസ്വചിത്ര ഫിലിം ഫെസ്റ്റിവലായ ജര്‍മനിയിലെ നോര്‍ത്ത് റൈന്‍ വെസ്റ്റ്ഫാലനില്‍ നടന്ന 71-ാമത് ഓബര്‍ ഹൗസന്‍ അന്താരാഷ്ട്ര ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ ശ്രുതില്‍ മാത്യു (സംവിധായകന്‍), മുഹമ്മദ് താമിര്‍ എം.കെ. (സൗണ്ട് ഡിസൈനര്‍) എന്നിവരും, ജി. ഹാവാ ഐ.ഡി.എഫ്.എഫ് 2024 പ്രാഗ് ചെക്ക് റിപ്പബ്ലിക്ക് വേള്‍ഡ് പ്രീമിയറില്‍ സ്‌പെഷ്യല്‍ മെന്‍ഷന്‍ ലഭിക്കുകയും ശ്രുതില്‍ മാത്യു, ഭവ്യ ബാബുരാജ് (സിനിമാട്ടോഗ്രാഫര്‍) എന്നിവരും പങ്കെടുക്കുകയും ചെയ്തു.
Content Highlights: K.R. Narayanan Institute`s `Dinosaur Egg` Wins CILECT Award
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·