L3-യിൽ അണ്ടർ വാട്ടർ ആക്ഷൻരം​ഗം?; വ്യാജവാർത്തകൾ തള്ളി പൃഥ്വിരാജ് സുകുമാരന്റെ ഔദ്യോ​ഗിക ടീം

5 months ago 6

27 July 2025, 03:55 PM IST

mohanlal

മോഹൻലാൽ, പൃഥ്വിരാജ് സുകുമാരൻ എന്നിവർ എമ്പുരാൻ പ്രൊമോഷനിടെ | Photo: PTI

വിവാദങ്ങളിൽ അകപ്പെട്ട് വാർത്തകളിൽ നിറഞ്ഞെങ്കിലും 2025-ലെ ഇന്ത്യൻ ബോക്സ് ഓഫീസിലെ തന്നെ ഏറ്റവും വലിയ വിജയചിത്രങ്ങളിൽ ഒന്നായിരുന്നു മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം എമ്പുരാൻ. സമാനതകളില്ലാത്ത കളക്ഷന്‍ റെക്കോഡുകളാണ് ചിത്രം സ്വന്തമാക്കിയത്. എന്നാൽ ഇപ്പോഴിതാ, L3-യുമായി ബന്ധപ്പെട്ട വ്യാജപ്രചാരണങ്ങളെ തള്ളി രം​ഗത്തെത്തിയിരിക്കുകയാണ് നടൻ പൃഥ്വിരാജ് സുകുമാരന്റെ ഔദ്യോഗിക ടീം. ചിത്രത്തിൽ അതി​ഗംഭീരമായ അണ്ടർവാട്ടർ ആക്ഷൻ രംഗങ്ങൾ ഉണ്ടാകുമെന്നായിരുന്നു പ്രചാരണം. എന്നാൽ, ഇക്കാര്യം തള്ളി പൊഫാക്ഷിയോ(പൃഥ്വിരാജ് ഒഫീഷ്യൽ നെറ്റ്വർക്ക്) രം​ഗത്തെത്തി.

'L3 സിനിമയെക്കുറിച്ച് പൃഥ്വിരാജ് സുകുമാരൻ നടത്തിയ പ്രസ്താവനകൾ എന്ന് അവകാശപ്പെട്ടുകൊണ്ട് പ്രചരിച്ച വ്യാജവാർത്തകളിൽ നിരാശ രേഖപ്പെടുത്തുന്നു. ഈ റിപ്പോർട്ടുകൾ പൂർണമായും അടിസ്ഥാനരഹിതമാണ്. കൃത്യമായ വിവരങ്ങൾക്കുവേണ്ടി സർസെമീൻ എന്ന ചിത്രത്തിന്റെ പ്രൊമോഷനുകളുമായി ബന്ധപ്പെട്ട ഔദ്യോഗിക അഭിമുഖ വീഡിയോകൾ പരിശോധിക്കണമെന്ന് അഭ്യർഥിക്കുന്നു.

വിദ്വേഷ പ്രചരണങ്ങൾ ലക്ഷ്യമിടുന്ന ഒരു വ്യാജ പ്രൊഫൈൽ ഐഡിയിൽ നിന്നാണ് ഈ തെറ്റായ വിവരം പ്രചരിച്ചതെന്നാണ് കരുതുന്നത്. മാധ്യമങ്ങൾ വാർത്ത പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് വസ്തുതകൾ ശരിയായി പരിശോധിക്കണം. പൊതുജനങ്ങളേയും പൃഥ്വിരാജിനെ സ്നേഹിക്കുന്നവരേയും സത്യാവസ്ഥ അറിയിക്കുന്നതിനായി വാർത്ത പുനഃപ്രസിദ്ധീകരിക്കണമെന്ന് അഭ്യർഥിക്കുന്നു', പൊഫാക്ഷിയോ എക്സിൽ കുറിച്ചു.

അതേസമയം, 'ലൂസിഫറി'നും 'എമ്പുരാനും' ശേഷം കഥയ്ക്ക് അടുത്തൊരു ഭാഗം കൂടിയുണ്ടെന്ന് അണിയറപ്രവര്‍ത്തകര്‍ റിലീസിനുമുന്‍പേ വ്യക്തമാക്കിയതാണ്. അബ്രാം ഖുറേഷിയുടെ മൂന്നാം വരവിലേയ്ക്ക് വിരല്‍ ചൂണ്ടിയാണ് എമ്പുരാന്‍ അവസാനിപ്പിക്കുന്നത്. ഈ ചിത്രത്തിന്റെ പേര് അസ്രയേൽ എന്ന് ആണെന്നും പ്രചാരണങ്ങളുണ്ടായിരുന്നു.

Content Highlights: Prithviraj Sukumaran's Team Refutes 'L3' Underwater Action Sequence Rumors

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article