Authored by: അശ്വിനി പി|Samayam Malayalam•10 Jul 2025, 1:41 pm
അമേരിക്കൻ ഡേറ്റിങ് റിയാലിറ്റി ഷോ ആയ Love Island USA സീസൺ 7 ഗ്രാന്റ് ഫിലാനയോടടുക്കുന്നനു. ഈ വരുന്ന ഞായറാഴ്ചയാണ്, അഞ്ച് കപ്പിൾസിനൊപ്പമുള്ള ഗ്രാന്റ് ഫിനാലെ വരുന്നത്

തുടങ്ങിയതല്ലേ ഉള്ളൂ എന്ന് തോന്നാമെങ്കിലും, ഷോ ഇതാ ജൂലൈ മൂന്നാ വാരത്തോടെ അവസാനിക്കാൻ പോകുകയാണ്. സീസൺ 7 അവസാനിക്കുന്നതോടെ ലവ് ഐലൻഡിന് ഒരു താത്കാലിക ബ്രേക്ക് വരും.
സീസൺ 7 നെ സംബന്ധിച്ച് ആദ്യ എപ്പിസോഡ് മുതൽ വില്ലയിൽ ട്വിസ്റ്റുകളും നാടകീയതയും നിറഞ്ഞിരുന്നു. കപ്പിളിംഗും റീകപ്പിളിംഗ് ചടങ്ങുകളും കാരണം ഇനി ആരാകും ഈ സീസണിൽ വിജയ് ആയി വരുന്നത് എന്ന് പ്രേക്ഷകർക്ക് പ്രവചിക്കാൻ കഴിയാത്ത രീതിയിലാണ് ഇപ്പോൾ മുന്നോട്ടു പോകുന്നത്.Also Read: സഹോദരങ്ങളുമായി വേർപിരിഞ്ഞതിന് ശേഷം സാമ്പത്തികമായി തകർന്നു, എല്ലാം നഷ്ടപ്പെട്ട് പാപ്പരായി; കെവിൻ തോമസ് വെളിപ്പെടുത്തുന്നു
ഒരുപാട് പ്രണയബന്ധങ്ങൾ തകരുകയും വീണ്ടും ചേരുകയും ചെയ്ത Love Island USA-യുടെ ഫിനാലെ ജൂലൈ 13-ന് സംപ്രേക്ഷണം ചെയ്യും. അവതാരകയായ അരിയാന മാഡിക്സ് അവസാനമായി മത്സരങ്ങൾ പ്രഖ്യാപിക്കും, കടുത്ത മത്സരങ്ങളാവും നടക്കാൻ പോകുന്നത്.
Peacock, Bravo TV എന്നിവയിൽ രാത്രി 9 PM (ET) ന് ആണ് സ്ട്രീമിങ് ചെയ്യുന്നത്. ഇന്ത്യൻ പ്രേക്ഷകർക്കായി, ഫിനാലെ ജൂലൈ 14-ന് രാവിലെ 6:30 AM (IST) മുതൽ വിവിധ സ്ട്രീമിംങ് പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമാകും. മുൻ സീസണുകളിലേത് പോലെ 36 എപ്പിസോഡ് ഫോർമാറ്റാണ് അണിയറപ്രവർത്തകർ പിന്തുടർന്നത്, കൂടാതെ Casa Amor ട്വിസ്റ്റും ഉൾപ്പെടുത്തിയിട്ടുണ്ട്.
മെസ്സിയുമായി അൽ അഹ്‌ലി ചർച്ച നടത്തിയതായി റിപ്പോർട്ട്; പ്രതിഫല തുക വ്യക്തമല്ല
അവസാന ഏതാനും എപ്പിസോഡുകളിൽ, സിയറ ഒർടേഗയുടെ അപ്രതീക്ഷിത പുറത്തുപോകലിന് ശേഷം നിക് വാൻസ്റ്റീൻബെർഗ്ഗും ഒലാൻഡ്രിയ കാർതൺ-നും തമ്മിലുള്ള ബന്ധം അടുത്ത ഘട്ടത്തിലേക്ക് കടന്നതോടെ വില്ലയിലെ നാടകം കൂടുതൽ ശക്തമാകുന്നത് ആരാധകർ കണ്ടു.
നിലവിൽ അഞ്ച് ജോഡികളാണ് മത്സരത്തിൽ സജീവമായിട്ടുള്ളത്, അവരിൽ ആരെയും വിജയിയായി പ്രഖ്യാപിക്കാം. ഗ്രാൻഡ് ഫിനാലെ എപ്പിസോഡിന് ശേഷം Love Island USA ഒരു പുതിയ സീസണുമായി വരുമോ എന്ന് ആരാധകർ സംശയമുണ്ടെങ്കിലും, ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല.

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·