Meenakshi Dileep: കാവ്യയ്ക്ക് വേണ്ടി വീണ്ടും മീനാക്ഷി ദിലീപ് എത്തി; ഇത്തവണ ഈ അമ്മയുടെയും മകളുടെയും ഓണമാണെന്ന് ആരാധകര്‍

1 month ago 7
kavya meenakshiകാവ്യ മാധവനും മീനാക്ഷിയും
ഓണം വൈബ് ആരംഭിച്ചു കഴിഞ്ഞു. സെലിബ്രിറ്റികള്‍ എല്ലാം ഓണം സ്‌പെഷ്യല്‍ ഫോട്ടോഷൂട്ടുകളും തുടങ്ങി. കഴിഞ്ഞ ദിവസം മുതല്‍ ലക്ഷ്യയുടെ ഓണം സ്‌പെഷ്യല്‍ വസ്ത്രങ്ങള്‍ പരിചയപ്പെടുത്തിക്കൊണ്ട് കാവ്യ മാധവനും സജീവമായിരുന്നു. കുറച്ച് കാലങ്ങളായി സോഷ്യല്‍ മീഡിയയില്‍ നിന്ന് ചെറിയ ഗ്യാപ് എടുത്ത് മാറി നില്‍ക്കുകയായിരുന്നു കാവ്യ. എന്നാല്‍ ഓണം എത്തിയതോടെ ലക്ഷ്യയുടെ ഓണം കലക്ഷന്‍സുമായി കാവ്യ മാധവനും സജീവമായി.

ത്രണ്ട് വര്‍ക്കിലുള്ള സാരിയും സല്‍വാറും എല്ലാം പരിചയപ്പെടുത്തിക്കൊണ്ട് കാവ്യ പങ്കുവച്ച ഫോട്ടോകളും വീഡിയോകളും എല്ലാം കഴിഞ്ഞ രണ്ട് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കാവ്യ ധരിച്ച വസ്ത്രങ്ങളെക്കാള്‍ കാവ്യയുടെ സൗന്ദര്യം തന്നെയായിരുന്നു ആളുകളെ ആദ്യം ആകര്‍ഷിച്ചത്. ആ സൗന്ദര്യത്തെ വര്‍ണിച്ചുകൊണ്ടുള്ള കമന്റുകളാണ് കൂടെ വന്നത്.

Samayam MalayalamSuriya Jyothika; 20 വര്‍ഷത്തെ സന്തോഷ ദാമ്പത്യത്തിന്റെ രഹസ്യം 3 കാര്യങ്ങള്‍; സൂര്യയും ജ്യോതികയും പറയുന്നു, ഒന്നിച്ചഭിനയിക്കാത്തതിന്റെ കാരണം?
കാവ്യ മാധവന്‍ ഫോട്ടോകള്‍ പങ്കുവച്ചതിന് പിന്നാലെ, ഇനി മീനാക്ഷി ദിലീപിന്റെ ചിത്രങ്ങളും വരും എന്ന് ആളുകള്‍ പ്രെഡിക്ട് ചെയ്തിരുന്നു. അതുപോലെ തന്നെ സംഭവിച്ചു. കാവ്യ മാധവന്റെ ലക്ഷ്യയുടെ പുതിയ ഓണം കലക്ഷനുകള്‍ പരിചയപ്പെടുത്തിക്കൊണ്ട് ഇതാ മീനാക്ഷിയും രംഗത്തെത്തിയിരിക്കുന്നു. ഈ ഓണം ഈ അമ്മയ്ക്കും മകള്‍ക്കും വേണ്ടിയാണ് എന്ന് പറഞ്ഞ് ആരാധകരും കമന്റില്‍ എത്തുന്നു. മീനാക്ഷിയോടുള്ള സ്‌നേഹം പ്രകടിപ്പിച്ചും, കാവ്യ മീനാക്ഷി കോമ്പോയെ പ്രശംസിച്ചുമൊക്കെയാണ് കമന്റുകള്‍.


കഴിഞ്ഞ വര്‍ഷവും കാവ്യ മാധവന്റെ ലക്ഷ്യയ്ക്ക് വേണ്ടി മീനാക്ഷി കളത്തില്‍ ഇറങ്ങിയിരുന്നു. സാരിയിലും സല്‍വാറിലും ധാവണിയിലും എല്ലാം തിളങ്ങിയ മീനാക്ഷിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. ആ ചിത്രങ്ങള്‍ക്കെല്ലാം മഞ്ജു വാര്യര്‍ ലൈക്കടിച്ചതും ശ്രദ്ധേയമായിരുന്നു. അഭിനയത്തോടും മോഡലിങിനോടും ഒന്നും പൊതുവെ താത്പര്യമില്ലാത്ത ആളാണ് മീനാക്ഷി. എംബിബിഎസ് പഠനം പൂര്‍ത്തിയാക്കി കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രാക്ടീസ് ചെയ്തു വരികയാണ്.

ലൈംലൈറ്റിനോടും ഒട്ടും താത്പര്യമില്ലാതിരുന്നിട്ടും, കാവ്യ മാധവന് വേണ്ടി ലക്ഷ്യയുടെ മോഡലായി മീനൂട്ടി എത്തിയത് പലര്‍ക്കും അതിശയമാരുന്നു. ഇനിയും ഒരുപാട് കലക്ഷനുകള്‍ പരിചയപ്പെടുത്തിക്കൊണ്ട് മീനൂട്ടിയുടെ ഭംഗിയുള്ള ചിത്രങ്ങള്‍ എത്തും എന്ന പ്രതീക്ഷയിലാണ് ആരാധകരും. ഇതുപോലെ എന്നും പരസ്പര പിന്തുണയോടെ കാവ്യയും മീനാക്ഷിയും മുന്നോട്ട് പോകട്ടെ എന്ന് ആശംസിക്കുന്ന കമൻറുകളാണ് പോസ്റ്റിന് താഴെ വരുന്നത്. അവർ ഇരുവരും സുഹൃത്തുക്കളെ പോലെയാണ് എന്ന് ദിലീപ് തന്നെ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് 13 വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article