Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•2 May 2026, 8:32 americium IST
IPL 2026: ഈ സീസണിൽ എംഎസ് ധോണിയുടെ ബാറ്റിങ് കാണാൻ സാധിക്കുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. എന്നാൽ ഇതിനുള്ള സാധ്യത വിരളമാണെന്നാണ് നിലവിലെ സംഭവങ്ങൾ വ്യക്തമാക്കുന്നത്
ഹൈലൈറ്റ്:
- ധോണി പരിശീലനത്തിൽ സജീവം
- സിഎസ്കെ ഇന്ന് മുംബെെക്കെതിരേ
- സിഎസ്കെയ്ക്ക് തുടർ ജയം അനിവാര്യം
എംഎസ് ധോണിസഞ്ജു സാംസണ് ഹാപ്പി ന്യൂസ്, ഏകദിന ടീമിലേക്ക് തിരിച്ചെത്തും?
എന്നിട്ടും ധോണി വരാത്തത് എന്തുകൊണ്ടാണെന്ന ചോദ്യം പ്രസക്തമാണ്. ഇപ്പോഴിതാ ഇതിന് ഉത്തരം നൽകി സിഎസ്കെയുടെ ബാറ്റിങ് പരിശീലകനായ മെെക്കൽ ഹസി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ധോണി ഡ്രസിങ് റൂമിലേക്കോ ഡഗൗട്ടിലേക്കോ എത്തിയാൽ എല്ലാവരുടേയും ശ്രദ്ധ ധോണിയിലേക്കായിരിക്കും. ഇത് ഒഴിവാക്കാനായാണ് മനപ്പൂർവ്വം അദ്ദേഹം മാറി നിൽക്കുന്നത് എന്നതാണ് ഹസി പറഞ്ഞത്.
'ധോണി ടീമിന് പ്രാധാന്യം കൽപ്പിക്കുന്ന വ്യക്തിയാണ്. ടീമിന് ഏറ്റവും അനുയോജ്യമായത് ചെയ്യാൻ എപ്പോഴും ആഗ്രഹിക്കുന്ന ധോണി താൻ ഡ്രസിങ് റൂമിലോ ഡഗൗട്ടിലോ എത്തിയാൽ കൂടുതൽ ശ്രദ്ധ തന്നിലേക്ക് എത്തുമോയെന്ന് ആശങ്കപ്പെടുന്നുണ്ട്. തീർച്ചയായും ധോണി വന്നാൽ ക്യാമറകൾ അദ്ദേഹത്തെ വിടാതെ പിന്തുടരും. ആരാധകർ ധോണിക്കായിട്ടാവും ആർപ്പുവിളിക്കുക.
അതുകൊണ്ടുതന്നെ ഇപ്പോൾ ടീമിന് അത്തരമൊരു ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനുള്ള നീക്കമാണ് ധോണി നടത്തുന്നത്' ഹസി പറഞ്ഞു. ധോണി ഇന്ത്യയുടേയും സിഎസ്കെയുടേയും ഇതിഹാസ നായകനാണ്. സിഎസ്കെയെ അഞ്ച് തവണ കപ്പടിപ്പിച്ച ധോണി 45ാം വയസിലും ആരാധകരുടെ ഹീറോയാണ്. ധോണി ഗ്രൗണ്ടിലേക്കെത്തുമ്പോൾ വലിയ ആവേശം ആരാധകർക്കുണ്ടാവും.
ധോണിയുടെ ബാറ്റിങ് കാണാനായി ആരാധകർ കാത്തിരിക്കുകയാണ്. അതുകൊണ്ടുതന്നെ സിഎസ്കെ ബാറ്റ്സ്മാൻമാർ പെട്ടെന്ന് പുറത്താകണേയെന്ന പ്രാർത്ഥനയിലാവും ആരാധകർ. നേരത്തെ രവീന്ദ്ര ജഡേജ പെട്ടെന്ന് പുറത്താകണമേയെന്നും എന്നാലെ ധോണി ബാറ്റ് ചെയ്യുന്നത് കാണാൻ സാധിക്കുകയുള്ളൂവെന്നുമായിരുന്നു സിഎസ്കെ ആരാധകർ പ്രാർത്ഥിച്ചിരുന്നത്. ഇത് ജഡേജയെ മാനസികമായും ബാധിച്ചിരുന്നു.
IPL 2026: സ്റ്റാർക്കിനെ നേരിടേണ്ടി വന്നില്ല, വെെഭവിനെ ക്ലീൻബൗൾഡാക്കി ജാമിസൻ; യുവതാരത്തിന്റെ ദൗർബല്യം മുതലാക്കി
സിഎസ്കെയ്ക്കായി ധോണി കളിക്കുന്നത് വലിയ ഗുണം ചെയ്യുമെന്ന് കരുതാനാവില്ല. സിഎസ്കെയുടെ ബാറ്റിങ് നിരയിലും ബൗളിങ് നിരയിലും ഇപ്പോൾത്തന്നെ നിരവധി പ്രശ്നങ്ങളുണ്ട്. അതുകൊണ്ടുതന്നെ ധോണിയെ ഫിനിഷർ റോളിലേക്ക് കൊണ്ടുവരുന്നത് ഗുണത്തേക്കാളേറെ തിരിച്ചടിയാവാനാണ് സാധ്യത. ഇക്കാര്യം ധോണിക്കും ടീം മാനേജ്മെന്റിനും അറിയാം.
അതുകൊണ്ടാണ് ഇപ്പോൾ ധോണി കളിക്കാൻ ഇറങ്ങാത്തത്. ധോണിയെ ഇംപാക്ട് പ്ലയറായി ബാറ്റിങ്ങിൽ മാത്രം ഉപയോഗിക്കാനും സാധിക്കില്ല. ഈ സീസണിൽ ധോണി കളിക്കാൻ സാധ്യതയില്ലെന്ന് തന്നെയാണ് നിലവിലെ സംഭവങ്ങൾ കൂട്ടിവായിക്കുമ്പോൾ വ്യക്തമാകുന്നത്. എന്തായാലും ഇപ്പോഴത്തെ സാഹചര്യത്തിൽ ധോണി കളിക്കാതിരിക്കുന്നതാണ് സിഎസ്കെയ്ക്ക് നല്ലതെന്ന് നിസംശയം പറയാം.
ഇന്ന് സിഎസ്കെയ്ക്കും മുംബെെക്കും ജയം നിർണ്ണായകമാണ്. പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താൻ ഇരുകൂട്ടർക്കും വിജയിച്ചേ മതിയാകൂ. എട്ട് മത്സരത്തിൽ നിന്ന് മൂന്ന് ജയവും അഞ്ച് തോൽവിയുമടക്കം ആറ് പോയിന്റോടെ സിഎസ്കെ ഏഴാം സ്ഥാനത്താണുള്ളത്. എട്ട് മത്സരത്തിൽ നിന്ന് രണ്ട് ജയവും ആറ് തോൽവിയുമടക്കം നാല് പോയിന്റുള്ള മുംബെെ ഒമ്പതാം സ്ഥാനത്താണ്. പ്ലേ ഓഫിലെ പ്രതീക്ഷ നിലനിർത്താൻ രണ്ട് ടീമിനും ഇന്ന് ജയിക്കേണ്ടതായുണ്ട്.








English (US) ·