ഗംഭീരമായൊരു ടെക്‌നിക് ടീം തന്നെയാണ് ഈ പോത്തേട്ടന്‍ - ലാലേട്ടന്‍ സിനിമയുടെ മെയിന്‍ ഹൈലൈറ്റ്‌സ്. ശ്യാം പുഷ്‌കരനും പോള്‍സണ്‍ സ്‌കറിയയും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ഷാജു ഖാലിദ് ആണ് ഛായാഗ്രഹണം, സുശിന്‍ ശ്യാം സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നു. സൈജു ശ്രീധറാണ് എഡിറ്റിങ് നിര്‍വ്വഹിക്കുന്നത്- ഈ ടീം ആണ് പ്രേക്ഷകരുടെ ഏറ്റവും വലിയ പ്രതീക്ഷ.
Also Read: ദുബായി സൗത്തില്‍ മൂന്ന് കോടിയുടെ ഫ്‌ളാറ്റ്; പേളി മാണിക്ക് എവിടെ നിന്നാണ് ഇത്രയും വരുമാനം?
മഹേഷിന്റെ പ്രതികാരം എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സംവിധാന ലോകത്തേക്ക് എത്തിയതാണ് ദിലീഷ് പോത്തന്‍. അതിന് ശേഷം ചെയ്ത തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന ചിത്രവും ജോജിയും എല്ലാം മികച്ച സാമ്പത്തിക വിജയം നേടി എന്ന് മാത്രമല്ല, പുരസ്‌കാരങ്ങളും അംഗീകാരങ്ങളും നേടിയിട്ടുണ്ട്. അത്രയും ബ്രിന്റ് ആണ് പേത്തേട്ടന്റെ സംവിധാനം. മോഹന്‍ലാലിന്റെ ആ പ്രതാപ കാലത്തേക്ക് കൊണ്ടു പോകുന്ന സിനിമയായിരിക്കും നെടുങ്കണ്ടം ബ്രദേഴ്‌സ് എന്നും പ്രേക്ഷകര്‍ ഉറപ്പിച്ചു പറയുന്നു.
ചിത്രത്തിന്റെ പോസ്റ്ററിനെ സംബന്ധിച്ചും പല പ്രെഡിക്ഷന്‍സ് ആണ് ഉള്ളത്. തകര്‍ന്ന വീടിന്റെ ഓരോരു ഭാഗങ്ങളിലായി ഒറ്റപ്പെട്ടു കിടക്കുന്ന കുടുംബാഗങ്ങളെയാണ് പോസ്റ്ററില്‍ കാണിച്ചിരിയ്ക്കുന്നത്. മോഹന്‍ലാലിനെ മാത്രം പ്രേക്ഷകര്‍ക്ക് വ്യക്തമാണ്. ഒരു അമ്മൂമ്മയും അമ്മയും രണ്ട് മക്കളും കൂടെ പോസ്റ്ററിലുണ്ട്. ഇതിലെ മിറാക്കള്‍ എന്താണ് എന്ന് കണ്ടു പിടിക്കാനുള്ള ശ്രമത്തിലാണ് ഫാന്‍സ്.
അതു പോലെ തന്നെ ടെക്‌നിക്കല്‍ ക്രൂ ആരൊക്കെയാണ് എന്ന് കൃത്യമായി പറഞ്ഞ ടീം ആരൊക്കെയാണ് പോസ്റ്ററിലെ ഈ കഥാപാത്രങ്ങളായി എത്തുന്നത് എന്ന് വ്യക്തമാക്കിയിട്ടില്ല. പ്രേക്ഷകരുടെ ഊഹ കണക്കില്‍ പലരുടെയും പേരുകള്‍ വരുന്നു. ബാലനിലെ പയ്യനായിരിക്കും മകന്‍, ദേവ നന്ദ മകളായി എത്തും. മോഹന്‍ലാലിന്റെ നായികയായി ആര് വരും എന്നതിനെക്കാള്‍, അമ്മൂമ്മയായി ബാലനിലെ അമ്മച്ചി വരണം എന്നാണ് പലരുടെയും ആഗ്രഹം. അതുപോലെ ആസിഫ് അലി ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നതായും വാര്‍ത്തകളുണ്ട്. ഇക്കാര്യത്തിലും ഒരു ഔദ്യോഗിക അറിയിപ്പ് ഉടന്‍ വരുമെന്ന് പ്രതീക്ഷിക്കാം.



English (US) ·