Authored by: ഋതു നായർ|Samayam Malayalam•6 Jul 2025, 8:58 pm
കുടുംബം മുഴുവൻ സപ്പോർട്ടുമായി ലേബർ റൂമിൽ. നോർമൽ ഡെലിവെറിയിൽ കുഞ്ഞിന് ജനനം. എപ്പിഡ്യൂറൽ എടുത്തത് കൊണ്ട് വലിയ വേദന അറിഞ്ഞില്ലെങ്കിലും ആ നിമിഷത്തെ പെയിൻ അനിർവചനീയം
ദിയ കൃഷ്ണ ലേബർ റൂം (ഫോട്ടോസ്- Samayam Malayalam) പെയിൻ അറിയാതെ ഇരിക്കാനുള്ള ഇൻജെക്ഷൻ എടുത്തിരുന്നു എങ്കിലും വേദനകൊണ്ട് പുളയുന്ന ദിയയെ കുടുംബം ഒന്നടങ്കം ആശ്വസിപ്പിക്കുന്നു. അച്ഛൻ മകൾ ബന്ധത്തിന്റെ തീവ്രതയും കുടുംബം ഒരു പെൺകുട്ടിക്ക് നൽകുന്ന പിന്തുണ എല്ലാം എടുത്തുകാണിക്കുന്ന ദൃശ്യങ്ങൾ ആണ് ദിയ പങ്കുവച്ചതിൽ അധികവും.
ലേബർ റൂമിൽ തന്റെ മൂന്നു സഹോദരിമാരും അമ്മയും അശ്വിനും ഒപ്പം തന്നെ ഉണ്ടായിരുന്നു. തനിക്ക് കുഞ്ഞിനെ കൈയ്യിൽ കിട്ടുന്ന നിമിഷം വരെയും അശ്വിൻ ഒപ്പംതന്നെ നിന്നുവെന്നും എന്നെപോലെ തന്നെ ഉണ്ട് വാവ എന്നും ദിയ പറയുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും സൗഭാഗ്യകരമായ നിമിഷം എന്നാണ് അശ്വിൻ വിശേഷിപ്പിച്ചത്. ഞാൻ ദിയയെ വിവാഹംചെയ്തതാണ് ഏറ്റവും വിലപ്പെട്ട നിമിഷം അതിനുശേഷം ഞാൻ അപ്പ ആയ നിമിഷം ആണ് വിലയേറിയതെന്നും അശ്വിൻ പറയുന്നു.ALSO READ: മോൾ അറിയപ്പെടുന്ന താരം എന്തിനാ അച്ഛനെ കഷ്ടപ്പെടാൻ വിടുന്നത്; ഇനി വിടരുതെന്ന് സ്വാസികയോട് സോഷ്യൽ മീഡിയ; മറുപടിപൊട്ടിക്കരഞ്ഞുകൊണ്ടാണ് അഹാന കൃഷ്ണ അനുജത്തിയുടെ കുഞ്ഞിനെ വരവേറ്റത്. ഞാൻ പ്രസവിച്ചിട്ടുണ്ട് എങ്കിലും മറ്റൊരാളുടെ പ്രസവം കാണാൻ ഉള്ള ധൈര്യം ഉണ്ടാകുമോ എന്ന് ഭയന്നു. പക്ഷേ ദിയ എല്ലാ പവറും എടുത്തു പുഷ് ചെയ്തു അധികം പ്രശ്നങ്ങൾ ആകാതെ തന്നെ ഡെലിവറി നടന്നു എന്നാണ് സിന്ധു പറയുന്നത്.
അതേസമയം അച്ഛൻ മകൾ ബന്ധത്തിന്റെ തീവ്രതയെ കാണിക്കുന്ന കുറെ നല്ല നിമിഷങ്ങൾ കൂടി ദിയയുടെ വീഡിയോയിൽ ഉണ്ട്. അച്ഛൻ മകളെ ആശ്വസിപ്പിക്കുന്നു, എന്തിനാടാ പേടിക്കുന്നത് നിന്റെ അമ്മ എത്ര പ്രസവിച്ചു. ധൈര്യമായിരിക്കെടാ എന്ന് പറയുമ്പോൾ ദിയ എത്രത്തോളം അച്ഛനിൽ ആശ്വാസം കണ്ടെത്തുന്ന നിമിഷങ്ങൾ കൂടിയാണ് ദിയയുടെ വീഡിയോയിൽ





English (US) ·