Edited byഅനുഷ ഗംഗാധരൻ | Samayam Malayalam | Updated: 21 Apr 2025, 1:40 pm
2025 ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസ് ഇനി നേരിടാൻ പോകുന്നത് കരുത്തരായ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുവിനെയാണ്. ഈ മത്സരത്തിൽ രാജസ്ഥാൻ ചിലപ്പോൾ ബെഞ്ച് ശക്തിയിലെ ഒരാളെ വീണ്ടും പരിഗണിക്കാൻ സാധ്യതയുണ്ട്. രാജസ്ഥാൻ റോയൽസിന്റെ വജ്രായുധമായ ആ താരം ടീമിന് കൂടുതൽ കരുത്തേൽക്കുന്നുണ്ട്.
ഹൈലൈറ്റ്:
- അടുത്ത മത്സരത്തിലെ രാജസ്ഥാന്റെ വജ്രായുധം
- രാജസ്ഥാൻ റോയൽസ് മധ്യനിരയിൽ മാറ്റം വന്നേക്കും
- അടുത്ത മത്സരം ഏപ്രിൽ 24ന്
രാജസ്ഥാൻ റോയൽസ്Rajasthan Royals; അടുത്ത മത്സരത്തിലും രാജസ്ഥാന്റെ വജ്രായുധം; മധ്യനിരയിലും മാറ്റം വന്നേക്കും; ആർസിബിയെ നേരിടുക മാറ്റങ്ങളോടെ
രാജസ്ഥാൻ നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളി ഷിമ്രോൺ ഹെറ്റ്മെയർ ആണ്. ഡെൽഹിക്കെതിരെയും ലക്‌നൗവിനെതിരെയും ഉള്ള മത്സരത്തിൽ പടിക്കലിൽ ചെന്ന് കലമിട്ട് ഉടയ്ക്കുന്ന പ്രകടനമാണ് ഷിമ്രോൺ ഹെറ്റ്മെയർ പുറത്തെടുത്തത്. ഐപിഎൽ 2025 സീസണ് മുന്നോടിയായി നടന്ന താരലേലത്തിന് മുൻപ് രാജസ്ഥാൻ റോയൽസ് 11 കോടിയ്ക്ക് നിലനിർത്തിയ വിദേശ താരമാണ് ഷിമ്രോൺ ഹെറ്റ്മെയർ.
ജോസ് ബട്ലറെ ഒഴിവാക്കി ഹെറ്റ്മെയറിനെ ടീമിലെടുത്തതിന് ആരാധകർ അന്ന് മുതലേ നീരസം പ്രകടിപ്പിച്ചിരുന്നു. ഇപ്പോൾ താരത്തിൽ നിന്ന് ഇത്തരത്തിൽ നിരാശാജനകമായ പ്രകടനങ്ങൾ കാണുമ്പോൾ വീണ്ടും ആരാധകർ കലിപ്പിലാവുകയാണ്. എന്തുകൊണ്ട് പരിശീലകൻ രാഹുൽ ദ്രാവിഡ് മധ്യനിരയിൽ ഇനിയും മാറ്റം കൊണ്ടുവരുന്നില്ല എന്ന ചോദ്യവും ആരാധകർ ഉയർത്തുന്നുണ്ട്. അതുകൊണ്ട് തന്നെ അടുത്ത മത്സരത്തിൽ ടീമിൽ നിർണായക മാറ്റങ്ങൾ വന്നേക്കും എന്നാണ് പ്രതീക്ഷ.
രചയിതാവിനെക്കുറിച്ച്അനുഷ ഗംഗാധരൻമലയാളം വിഭാഗം മാധ്യമപ്രവർത്തക. കഴിഞ്ഞ 5 വർഷമായി മാധ്യമപ്രവർത്തന രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. ബിസിനസ്, ജനറൽ, സ്പോർട്സ് എന്നീ വിഷയങ്ങളിൽ വാർത്തകൾ ചെയുന്നു. 2019 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. 2023ൽ ഇക്കണോമിക് ടൈമിസിന്റെ ഇ ടി മലയാളത്തിൻ്റെ ഭാഗമായി.... കൂടുതൽ വായിക്കുക








English (US) ·