Rajasthan Royals: രാഹുൽ ദ്രാവിഡിന്റെ പടിയിറക്കം സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസിനെ എങ്ങനെയെല്ലാം ബാധിക്കും; പരിശോധിക്കാം

4 months ago 5

Authored by: അനുഷ ഗംഗാധരൻ|Samayam Malayalam31 Aug 2025, 6:19 pm

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുകൊണ്ടാണ് രാഹുൽ ദ്രാവിഡ് രാജസ്ഥാൻ റോയൽസ് പരിശീലക സ്ഥാനത്ത് നിന്ന് രാജിവെച്ചു എന്ന റിപോർട്ടുകൾ രംഗത്തെത്തിയത്. ഈ സാഹചര്യത്തിൽ ദ്രാവിഡിന്റെ പടിയിറക്കം രാജസ്ഥാൻ റോയൽസിനെ എങ്ങനെയെല്ലാം ബാധിക്കും എന്നൊന്ന് പരിശോധിക്കാം.

ഹൈലൈറ്റ്:

  • ആ കാര്യത്തിൽ ആർആർ വിയർക്കും
  • ദ്രാവിഡിന്റെ പടിയിറക്കം ടീമിനെ ബാധിച്ചത് എങ്ങനെ?
  • ആർആർ യുവ താരങ്ങൾ പ്രതിസന്ധിയിലോ?
Rahul Dravidരാഹുൽ ദ്രാവിഡ്
2024 ലാണ് രാഹുൽ ദ്രാവിഡ് ഇന്ത്യയുടെ മുഖ്യ പരിശീലകസ്ഥാനത്ത് നിന്ന് മാറുകയും രാജസ്ഥാൻ റോയൽസ് പരിശീലക സ്ഥാനത്തേക്ക് അദ്ദേഹം എത്തുകയും ചെയുന്നത്. ഇന്ത്യയുടെ മികച്ച പരിശീലകനായ അദ്ദേഹം എന്നാൽ രാജസ്ഥാൻ റോയൽസിൽ വിജയം കണ്ടില്ല. പരിശീലകനായതിന് ശേഷമുള്ള ആദ്യ സീസണിൽ തന്നെ ടീം ദയനീയ പരാജയം നേരിട്ടു. പരിശീലകന്റെ തന്ത്രങ്ങൾ ഫലിക്കുന്നില്ല എന്ന് ചൂണ്ടിക്കാണിച്ച് ആരാധകർ പോലും രംഗത്തെത്തി. ഇന്നിപ്പോൾ ഐപിഎൽ 2026 സീസൺ ആരംഭിക്കുന്നതിന് മുമ്പ് തന്നെ ദ്രാവിഡ് റോയൽസിൽ നിന്ന് രാജിവെച്ചിരിക്കുകയാണ്. ദ്രാവിഡും റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണും തമ്മിൽ അസ്വാരസ്യങ്ങൾ നിലനിൽക്കുന്നു എന്ന് ഐപിഎൽ 2025 സീസൺ നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെ പുറത്തുവന്നിരുന്നു.
Samayam Malayalamഇത് അവസാന മത്സരമോ? വിരമിക്കലിൽ വമ്പൻ സൂചന നൽകി മെസി; യോ​ഗ്യതാ മത്സരത്തിലേക്ക് ഉറ്റുനോക്കി ആരാധകർ
ഇത്തരം അഭ്യൂഹങ്ങൾ സീസൺ അവസാനിച്ചതിന് ശേഷവും പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് സഞ്ജു രാജസ്ഥാൻ റോയൽസ് വിടാനൊരുങ്ങുകയാണ് എന്ന അഭ്യൂഹങ്ങൾ എത്തിയത്. ഐപിഎൽ 2025 മിനി താരലേലത്തിലൂടെ സഞ്ജുവിനെ മറ്റേതെങ്കിലും ടീം സ്വന്തമാക്കും എന്ന റിപോർട്ടുകൾ തുടരെ തുടരെ വന്നിരുന്നു. എന്നാൽ സഞ്ജുവിന് പകരം റോയൽസിൽ നിന്ന് പടിയിറങ്ങിയത് രാഹുൽ ദ്രാവിഡാണ്.

വൈഡ‍് ഹിറ്റ് വിക്കറ്റ്; പുറത്തായത് വിൻഡീസ് താരം ഷായ് ഹോപ്പ്


എന്തുകൊണ്ട് രാഹുൽ ദ്രാവിഡ് രാജസ്ഥാൻ റോയൽസിൽ നിന്ന് രാജി വെച്ചു എന്നതുമായി ബന്ധപ്പെട്ട് ഒട്ടനവധി റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. പക്ഷെ അദ്ദേഹം പരിശീലക സ്ഥാനത്ത് നിന്ന് രാജിവെച്ച് ഇറങ്ങുമ്പോൾ റോയൽസിന് ചില തിരിച്ചടികൾ നേരിടാനും സാധ്യതയുണ്ട്. അത്തരത്തിൽ ദ്രാവിഡിന്റെ രാജിയെ തുടർന്ന് രാജസ്ഥാൻ റോയൽസ് നേരിടാൻ പോകുന്ന പ്രധാനപ്പെട്ട മൂന്ന് വെല്ലുവിളികൾ എന്തെല്ലാമെന്ന് പരിശോധിക്കാം.

1. രാജസ്ഥാൻ റോയൽസിന്റെ നിലവിലെ ഏറ്റവും വലിയ തുറുപ്പുചീട്ടാണ് വൈഭവ് സൂര്യവംശി. താരത്തെ 1.1 കോടി രൂപ മുടക്കി ടീമിലെത്തിക്കാൻ നേതൃത്വം വഹിച്ചത് ദ്രാവിഡാണ്. മാത്രവുമല്ല വൈഭവ് ഉൾപ്പെടെയുള്ള റോയൽസിലെ യുവ താരങ്ങളുമായി പ്രത്യേക ബന്ധം നിലനിർത്താൻ ദ്രാവിഡ് ശ്രമിച്ചിരുന്നു. ഇത് യുവ താരങ്ങൾക്ക് കൂടുതൽ ആത്മവിശ്വാസം നൽകിയിരുന്നു.

2011 ലാണ് രാഹുൽ ദ്രാവിഡ് റോയൽസിൽ എത്തുന്നത്. അന്ന് ഒരു ബാറ്റ്‌സമാനായി ടീമിലെത്തിയ താരം പിന്നീട് നായക സ്ഥാനത്തേക്ക് എത്തുകയായിരുന്നു. അജിങ്ക്യ രഹാനെ, സഞ്ജു സാംസൺ തുടങ്ങിയ താരങ്ങളുടെ തുടക്കത്തിൽ അവരുടെ പ്രകടനം കൂടുതൽ മെച്ചപ്പെട്ടതാക്കാൻ നിർണായക പങ്കുവഹിക്കാൻ ദ്രാവിഡിന് സാധിച്ചിട്ടുണ്ട്.

അതുകൊണ്ടു തന്നെ യുവ താരങ്ങളുടെ വളർച്ചയിൽ ദ്രാവിഡിന് നിർണായക പങ്കുവഹിക്കാൻ സാധിക്കുമെന്ന് ഉറപ്പായയിരുന്നു. എന്നാൽ റോയൽസ് വിട്ടതോടെ ആ പ്രതീക്ഷ അസ്തമിച്ചു.

2. രാജസ്ഥാൻ റോയൽസിനെ സംബന്ധിച്ചിടത്തോളം മോശം സീസണായിരുന്നു ഐപിഎൽ 2025 സീസൺ. രാഹുൽ ദ്രാവിഡ് പരിശീലകനായി എത്തിയതിന് ശേഷമുള്ള ആദ്യ സീസൺ ആയിരുന്നു ഇത്. അതുകൊണ്ടുതന്നെ ഐപിഎൽ 2026 സീസണിൽ മികച്ച ഫോമിൽ തീം തിരിച്ചെത്തും എന്ന പ്രതീക്ഷയിൽ നിൽക്കിമ്പോഴാണ് ദ്രാവിഡ് രാജി വെക്കുന്നതും ടീം വിടുന്നതും. അടുത്ത സീസണിന് മുന്നോടിയായി ഒരു മികച്ച പരിശീലകനെ കണ്ടെത്തുക എന്നതാകും റോയൽസിന്റെ ഇനിയുള്ള വെല്ലുവിളി.

3. രാഹുൽ ദ്രാവിഡിന്റെ പടിയിറക്കത്തോടെ രാജസ്ഥാൻ റോയൽസിനുള്ളിലെ ചില അസ്വാരസ്യങ്ങളും ചർച്ചയാവുകയാണ്. സഞ്ജു സാംസൺ ടീം വിടും എന്ന അഭ്യൂഹങ്ങൾ ഉയരുന്നതിന് പിന്നാലെ രാഹുൽ ദ്രാവിഡ് രാജിവെക്കുക കൂടി ചെയ്‌തതോടെ ടീമിനുള്ളിൽ പ്രശ്നങ്ങളുണ്ടെന്ന് ഏറെ കുറെ ആരാധകരും ഉറപ്പിച്ചു.

പ്രധാനമായും ടീമിന്റെ ക്യാപ്റ്റൻസിയെ ചൊല്ലി ഫ്രാഞ്ചൈസിയിൽ രണ്ട് അഭിപ്രായങ്ങൾ ഉയരുന്നുണ്ട് എന്നാണ് അറിയാൻ സാധിച്ചത്. കഴിഞ്ഞ സീസണിൽ പരിക്കിനെ തുടർന്ന് ചില മത്സരങ്ങളിൽ സഞ്ജുവിന് പകരം റിയാൻ പരാഗ് ആയിരുന്നു ക്യാപ്റ്റൻ ആയത്. അതുകൊണ്ട് റിയാൻ പരാഗിനെ തന്നെ ക്യാപ്റ്റനായി നിലനിർത്താൻ ചിലർ അഭിപ്രായപ്പെട്ടു എന്നും എന്നാൽ ഫ്രാഞ്ചൈസിലയിലെ മറ്റൊരു വിഭാഗം സഞ്ജുവിനെ തന്നെയാണ് പിന്തുണക്കുന്നത് എന്നും റിപോർട്ടുകൾ എത്തി. ഇതും ടീമിനെ ദോഷമായി ബാധിക്കുന്നുണ്ട്.
അനുഷ ഗംഗാധരൻ

രചയിതാവിനെക്കുറിച്ച്അനുഷ ഗംഗാധരൻമലയാളം വിഭാഗം മാധ്യമപ്രവർത്തകയാണ് അനുഷ ഗംഗാധരൻ. കഴിഞ്ഞ 6 വർഷമായി മാധ്യമപ്രവർത്തന രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. ബിസിനസ്‌, ജനറൽ, സ്പോർട്സ് എന്നീ വിഷയങ്ങളിൽ വാർത്തകൾ ചെയുന്നു. 2019 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. 2022ൽ സമയം മലയാളത്തിൻ്റെ ഭാഗമായി. കായിക വാർത്തകളാണ് പ്രധാനമായും കൈകാര്യം ചെയുന്നത്.... കൂടുതൽ വായിക്കുക

Read Entire Article