Rashmika Mandanna: എന്തൊരു ഗതികേടാണ് എനിക്ക്, തുടര്‍ച്ചെ മൂന്നാമത്തെ പരിക്കാണിത്; എന്താണ് ഇടുപ്പിന് സംഭവിച്ചത് എന്ന് രശ്മിക മന്ദാന

1 month ago 5
രശ്മിക മന്ദാനയ്ക്ക് വീണ്ടും ഷൂട്ടിങിനിടെ പരിക്ക് പറ്റി എന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ യാതൊരു തര ഔദ്യോഗിക സ്ഥിരീകരണവും അതുമായി ബന്ധപ്പെട്ട് പുറത്തു വന്നിരുന്നില്ല. ഇപ്പോഴിതാ രശ്മിക തന്നെ എന്താണ് സംഭവിച്ചത് എന്ന് വെളിപ്പെടുത്തുന്നു. നേരത്തെ ഛവ്വ എന്ന ബോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിങിനിടയില്‍ കാലിന് പരിക്ക് പറ്റി മാസങ്ങളോളം രശ്മിക കിടപ്പിലായിരുന്നു. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് വീല്‍ ചെയറിലാണ് നടി എത്തിയത്. ഇപ്പോള്‍ ഇടുപ്പിനാണ് പരിക്ക് സംഭവിച്ചിരിയ്ക്കുന്നത്. അത്യാവശ്യം ഗുരുതരമായ പരിക്കാണെന്നാണ് റിപ്പോര്‍ട്ടുകള്‍

രശ്മിക മന്ദാനയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്

ഹായ് ഫ്രണ്ട്‌സ്, പരിക്കുകള്‍ ശരിക്കും വല്ലാത്തൊരു അവസ്ഥയാണ്. ഇതിനെ കുറിച്ച് ആരും അറിയരുത് എന്നായിരുന്നു ഞാന്‍ ആഗ്രഹിച്ചിരുന്നത്. പക്ഷേ എന്ത് ചെയ്യാന്‍ സാധിക്കും.. എല്ലാവരും അറിഞ്ഞു

കുറച്ചു ദിവസങ്ങള്‍ എന്നെ ഇവിടെ (സോഷ്യല്‍ മീഡിയ) കാണാത്തതില്‍ ക്ഷമിക്കണം, ഞാന്‍ ഇവിടെ തന്നെയുണ്ട്. ഈ പരിക്ക് സംഭവിച്ചിട്ട് കുറച്ചു നാളായി. തുടര്‍ച്ചയായി സംഭവിക്കുന്ന എന്റെ മൂന്നാമത്തെ പരിക്കാണിത്. എന്റെ ശരീരത്തെ ഒരു യന്ത്രമായി കാണാതെ ഒരു മനുഷ്യശരീരമായി കണ്ട് പരിപാലിക്കാന്‍ ഞാന്‍ തീര്‍ച്ചയായും പഠിക്കേണ്ടിയിരിക്കുന്നു.

എങ്കില്‍ പിന്നെ ആ പരിക്കിനെ പറ്റി പറയുകയാണെങ്കില്‍.. ഉമ്മ് എങ്ങനെ വിശദീകരിക്കും.. (എല്ലാവരും എന്റെ ബയോളജി ടീച്ചര്‍ ലുക്കിലേക്ക് വഴി മാറുവിന്‍)

Samayam Malayalamലാല്‍ സര്‍ എന്നെ ഇങ്ങോട്ട് വിളിക്കണം എന്ന് ഞാന്‍ ആഗ്രഹിച്ചു, അത് സംഭവിച്ചു; തുടക്കത്തില്‍ മോഹന്‍ലാല്‍ അഭിനയിച്ചതിനെ കുറിച്ച് ജൂഡ്
അതായത്, നമ്മുടെ ഇടുപ്പിനെ കാലുകളുമായി ബന്ധിപ്പിക്കുന്ന 4 ടെന്‍ഡനുകള്‍ ഓരോ വശത്തുമുണ്ട്. അതില്‍ എന്റെ വലത് വശത്തെ ഇടുപ്പിലെ ഒരു ടെന്‍ഡന്‍ അടര്‍ന്നുമാറി. എനിക്ക് കാല്‍ ഉയര്‍ത്താനും മറ്റും കഴിയണമെങ്കില്‍ അത് വീണ്ടും വെച്ചുപിടിപ്പിക്കേണ്ടതുണ്ട്.. 'മൈസ' യുടെ ഡാന്‍സ് ഷൂട്ടിനിടയിലാണ് ഇത് സംഭവിച്ചത്.. എന്റെ ദൈവമേ, ഞാന്‍ ഇതുവരെ ചെയ്തിട്ടുള്ളതില്‍ വെച്ച് ഏറ്റവും അഗ്രസ്സീവ് ആയ സിനിമ അത് തന്നെയാണ്, തീര്‍ച്ച!


പക്ഷേ പേടിക്കേണ്ട കേട്ടോ.. വേദനയുണ്ട്, എങ്കിലും സഹിക്കാന്‍ പറ്റാത്തത്ര ഒന്നുമല്ല.. അപ്പോ അതൊക്കെയാണ് കാര്യങ്ങള്‍.. നമ്മളായിട്ട് ഒരു ബ്രേക്ക് എടുക്കില്ല എന്ന് കണ്ട് ദൈവം തന്നെ തന്ന ബ്രേക്കാണിതെന്നാണ് എനിക്ക് തോന്നുന്നത്! സത്യത്തില്‍ എനിക്ക് പറ്റിയിട്ടുള്ള എല്ലാ പരിക്കുകളും വളരെ അപ്രതീക്ഷിതമായി സംഭവിച്ചതാണ്. എന്ത് ഭാഗ്യക്കേടാല്ലേ!


കൈവിട്ടുപോയ ഒരു അവധിക്കാലം - പക്ഷേ ഹേയ്, എനിക്ക് പരാതിയൊന്നുമില്ലട്ടോ! ഞാനിപ്പോള്‍ ഒരുപാട് പസിലുകള്‍ സോള്‍വ് ചെയ്യുന്നുണ്ട്, എനിക്ക് ഇതില്‍ ഇത്രയും കഴിവുണ്ടെന്ന് ശരിക്കും അറിയില്ലായിരുന്നു.

തടി കൂടാതിരിക്കാന്‍ ഞാന്‍ ശരിക്കും ശ്രമിക്കുന്നുണ്ട്. കാരണം സാധാരണ ഞാന്‍ നന്നായി വര്‍ക്കൗട്ടും റണ്ണിംഗും ഒക്കെ ചെയ്താണ് ബോഡി ഷേപ്പ് നിലനിര്‍ത്താറുള്ളത്. ഇനിയിപ്പോ കുറച്ചു നാളേക്ക് വര്‍ക്കൗട്ടും ഓട്ടവും ഒന്നും നടക്കില്ലല്ലോ. വര്‍ക്കൗട്ട് ചെയ്യാന്‍ പറ്റില്ലെങ്കില്‍ പിന്നെ ഞാന്‍ എന്ത് ചെയ്യും. ഞാന്‍ ഭക്ഷണം കഴിക്കും. കൂടെ ഒരു ഡെസേര്‍ട്ട് മോണ്‍സ്റ്റര്‍ ആവുകയും ചെയ്യും.

ശരി, അപ്പോ അത്രയൊക്കെ തന്നെയുണ്ട് വിശേഷങ്ങള്‍. വേറെന്തെങ്കിലും ഞാന്‍ വിട്ടുപോയോ. ഇല്ലല്ലോ അല്ലേ.. ഇനി എന്തെങ്കിലും ഉണ്ടെങ്കില്‍ ഞാന്‍ വേഗം അപ്‌ഡേറ്റ് ചെയ്യാം. ലവ് യൂ! വിഷമിക്കേണ്ട കേട്ടോ..ഒരുപാട് സ്‌നേഹവും ഉമ്മകളും കെട്ടിപ്പിടുത്തങ്ങളും!

Read Entire Article