Curated by: ഗോകുൽ എസ്|Samayam Malayalam•17 May 2025, 8:55 pm
RCB vs KKR: ആർസിബി - കെകെആർ മത്സരം മഴ മൂലം വൈകുന്നു. കളി മുടങ്ങിയാൽ ടീമുകളുടെ പ്ലേ ഓഫ് പ്രതീക്ഷകളെ എങ്ങനെ ബാധിക്കും? നോക്കാം.
ഹൈലൈറ്റ്:
- ആർസിബി - കെകെആർ മത്സരത്തിന് വില്ലനായി മഴ
- കളി മുടങ്ങിയാൽ ടീമുകൾക്ക് ഒരു പോയിന്റ് വീതം ലഭിക്കും
- ടീമുകളുടെ പ്ലേ ഓഫ് സാധ്യതകളെ ബാധിക്കുമോ
ചിന്നസ്വാമി സ്റ്റേഡിയം (ഫോട്ടോസ്- Samayam Malayalam) നിലവിൽ 12 കളികളിൽ 11 പോയിന്റുമായി ലീഗിൽ ആറാം സ്ഥാനത്തുള്ള ടീമാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ഇന്നത്തെ കളി മഴയെ തുടർന്ന് ഉപേക്ഷിക്കുകയാണെങ്കിൽ കെകെആറിന്റെ സമ്പാദ്യം. 13 കളികളിൽ 12 പോയിന്റാകും. ഇതോടെ ടീം ഔദ്യോഗികമായി പ്ലേ ഓഫ് സാധ്യതകളിൽ നിന്ന് പുറത്താവുകയും ചെയ്യും. ചുരുക്കി പറഞ്ഞാൽ ഇന്ന് മഴ പെയ്ത് കളി മുടങ്ങിയാലും ആർസിബിയെ അത് കാര്യമായി ബാധിക്കില്ല. മറിച്ച് കെകെആറിന് പണി കിട്ടും.
RCB vs KKR: കളി മുടങ്ങിയാൽ ആർസിബിക്ക് പണി കിട്ടുമോ; പ്ലേ ഓഫ് യോഗ്യതയെ എങ്ങനെ ബാധിക്കും?
നിലവിൽ ഗുജറാത്ത് ടൈറ്റൻസാണ് ഐപിഎൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. 11 കളികളിൽ 16 പോയിന്റാണ് ശുഭ്മാൻ ഗിൽ നയിക്കുന്ന ടീമിനുള്ളത്. ആർസിബി 16 പോയിന്റുമായി ഒപ്പത്തിന് ഒപ്പമുണ്ട്. പഞ്ചാബ് കിങ്സാണ് മൂന്നാമത്. 11 കളികളിൽ 15 പോയിന്റാണ് ശ്രേയസ് അയ്യർ നയിക്കുന്ന ടീമിനുള്ളത്. 12 കളികളിൽ 15 പോയിന്റുള്ള ഹാർദിക് പാണ്ഡ്യയുടെ മുംബൈ ഇന്ത്യൻസ് നാലാം സ്ഥാനത്തുണ്ട്.
'18 വർഷത്തെ കാത്തിരിപ്പ്, ഇത് കോഹ്ലി കിരീടം ഉയർത്തുന്ന വർഷം'; ആർസിബി കാത്തിരുന്നത് ഇത്തവണ സാധ്യമാകുമെന്ന് മുൻ താരം
അതേ സമയം ഇന്നത്തെ കളിക്ക് ശേഷം സൺ റൈസേഴ്സ് ഹൈദരാബാദിന് എതിരെയും ലക്നൗ സൂപ്പർ ജയന്റ്സിന് എതിരെയുമാണ് ആർസിബിക്ക് മത്സരങ്ങൾ. ഹൈദരാബാദിനെ 23 നും ലക്നൗവിനെ 27 നുമാണ് ടീം നേരിടുക.

രചയിതാവിനെക്കുറിച്ച്ഗോകുൽ എസ്ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു.... കൂടുതൽ വായിക്കുക








English (US) ·