RR vs RCB; ഇനി റോയൽസിന് പ്രതീകാരം വീട്ടാനുള്ള സമയം; ആർആർ - ആർസിബി മത്സരത്തിലെ സാധ്യത പ്ലേയിങ് ഇലവനും ടീമുകൾ നേരിടുന്ന പ്രധാന വെല്ലുവിളികളും

9 months ago 10
ബാംഗ്ലൂർ: ഇന്ത്യൻ പ്രീമിയർ ലീഗ് 2025ൽ ടീമുകൾക്ക് പ്രതികാരം വീട്ടാനുള്ള സമയമാണ് ഇപ്പോൾ. അത് ഭംഗിയായി ഓരോ ടീമുകളും നിർവഹിക്കുന്നുമുണ്ട്. ഇനി അടുത്തത് രാജസ്ഥാൻ റോയൽസിന്റെ ഊഴമാണ്. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലുരുവിനോടാണ് രാജസ്ഥാൻ റോയൽസിന് പ്രതികാരം വിട്ടേണ്ടത്.
സഞ്ജുവിന്റെ രാജസ്ഥാൻ ഒറ്റയ്ക്കല്ല; ചേർത്തുപിടിച്ച് ബിസിസിഐ; കോഴ ആരോപണത്തിൽ ബിസിസിഐ മറുപടിഇരുടീമുകളും ഈ സീസണിൽ ആദ്യമായി ഏറ്റുമുട്ടിയത് ഏപ്രിൽ 13 നാണ്. രാജസ്ഥാൻ റോയൽസിന്റെ ഹോം ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ ആർസിബി അനായാസം ജയം സ്വന്തമാക്കുകയായിരുന്നു. ഇനി നാളെ നടക്കാൻ പോകുന്ന മത്സരത്തിൽ ആർസിബിയെ ആർസിബിയുടെ ഹോം ഗ്രൗണ്ടിൽ വെച്ച് പരാജയപെടുത്താനാണ് ആർആർ ലക്ഷ്യം വെക്കുന്നത്. ഈ സീസണിൽ ഇതുവരെ ഒരു ഹോം ഗ്രൗണ്ട് മത്സരത്തിൽ പോലും ജയിക്കാത്ത ആർസിബി പരാജയപ്പെടാനാണ് സാധ്യത എന്നാണ് ആരാധകർ പറയുന്നത്.

RR vs RCB; ഇനി റോയൽസിന് പ്രതീകാരം വീട്ടാനുള്ള സമയം; ആർആർ - ആർസിബി മത്സരത്തിലെ സാധ്യത പ്ലേയിങ് ഇലവനും ടീമുകൾ നേരിടുന്ന പ്രധാന വെല്ലുവിളികളും

നിലവിൽ ഐപിഎല്ലിൽ മിന്നും ഫോമിലുള്ള ആർസിബി ഒരു എവേ മത്സരത്തിൽ പോലും പരാജയപെട്ടില്ലങ്കിലും ഹോം ഗ്രൗണ്ടിൽ ഈ സീസണിൽ ഇതുവരെ ജയിക്കാൻ ടീമിന് സാധിച്ചിട്ടില്ല. ടീമിന്റെ ഈ അൺ ലക്ക് അവസ്ഥ ആർആറിനെ നേരിടുമ്പോഴും സംഭവിക്കുമോ എന്ന ആശങ്ക ആർസിബി ആരാധകർക്കും ഉണ്ട്. അതേസമയം എന്തുവിലകൊടുത്തും ഈ കളിയിൽ ജയിക്കാൻ ഉറപ്പിച്ചാണ് രാജസ്ഥാൻ റോയൽസ് എത്തുന്നത്. ആർആർ - ആർസിബി മത്സരത്തിൽ ടീമുകൾ നേരിടുന്ന പ്രധാന വെല്ലുവിളികളും ഇരു ടീമുകളുടെ പ്ലേയിങ് ഇലവനും പരിശോധിക്കാം

രാജസ്ഥാൻ റോയൽ നേരിടുന്ന വെല്ലുവിളി

രാജസ്ഥാൻ റോയൽസിന്റെ സ്ഥിരതയില്ലാത്ത മധ്യനിര ബാറ്റർമാർ തന്നെയാണ് ടീമിന്റെ പ്രധാന വെല്ലുവിളി. അവസാനം നടന്ന രണ്ട് മത്സരങ്ങളിലും റോയൽസ് പരാജയപ്പെട്ടതിന്റെ പ്രധാനകാരണം മധ്യനിരയുടെ വീഴ്ചയാണ്. ഓപ്പണർമാരായ യശസ്വി ജയ്‌സ്വാളും വൈഭവ് സൂര്യവംശിയും ടീമിന് കിടിലൻ തുടക്കം നൽകിയെങ്കിലും പത്ത് ഓവർ കഴിഞ്ഞപ്പോഴേക്കും തുടർച്ചയായി വിക്കറ്റുകൾ വീണു. അതുകൊണ്ടു തന്നെ ഈ മത്സരത്തിൽ ആർസിബിയുടെ സ്പിന്നർമാരെയും ഫാസ്റ്റ് ബൗളർമാരെയും നേരിടാൻ ആർആർ സജ്ജമായിരിക്കണം.

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ നേരിടുന്ന വെല്ലുവിളികൾ

ആർസിബിയും ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയവും ഒന്നിക്കുമ്പോൾ ഫലം പരാജയമാക്കുന്നതാണ് ആർസിബിയുടെ ഒരു പ്രധാന പ്രശനം. രാജസ്ഥാൻ റോയൽസിനെ നേരിട്ട് ചിന്നസ്വാമി സ്റ്റേഡിയത്തിൽ ജയിച്ച് ഇപ്പോൾ നിലനിൽക്കുന്ന പേരുദോഷം അകറ്റാൻ ആണ് ഈ മത്സരത്തിലൂടെ ആർസിബി മുന്നോട്ടു വെക്കുന്ന ലക്ഷ്യം. എന്നാൽ രാജസ്ഥാൻ റോയൽസിന്റെ വജ്രായുധമായ വൈഭവ് സൂര്യവംശിയും ഓപ്പണർ ജയ്‌സ്വാളും അതിന് സമ്മതിക്കാൻ ഇടയില്ല. സഞ്ജു പരിക്ക് കാരണം മാറി നിൽക്കുന്ന മത്സരത്തിൽ വൈഭവ് ജയ്‌സ്വാളിനൊപ്പം ഓപ്പണിങ്ങിൽ ഇറങ്ങാനാണ് സാധ്യത, അങ്ങനെയെങ്കിൽ ആർസിബി വെള്ളം കുടിക്കാനുള്ള സാധ്യത കൂടുതലാണ്.

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ സാധ്യത പ്ലേയിങ് ഇലവൻ: വിരാട് കോഹ്‌ലി, ഫിൽ സാൾട്ട്, രജത് പതിദാർ (C), റൊമാരിയോ ഷെപ്പേർഡ്, ജിതേഷ് ശർമ(WK), ടിം ഡേവിഡ്, ക്രുനാൽ പാണ്ഡ്യ, ഭുവനേശ്വർ കുമാർ, ജോഷ് ഹാസിൽവുഡ്, യാഷ് ദയാൽ, ദേവദത്ത് പടിക്കൽ
ഇമ്പാക്ട് താരം; സുയാഷ് ശർമ

രാജസ്ഥാൻ റോയൽസ് സാധ്യത പ്ലേയിങ് ഇലവൻ: യശസ്വി ജയ്‌സ്വാൾ, ശുഭം ദുബെ, നിതീഷ് റാണ, റിയാൻ പരാഗ് (C), ധ്രുവ് ജുറൽ(വക ), ഷിമ്രോൺ ഹെറ്റ്‌മെയർ, വനിന്ദു ഹസരംഗ, ജോഫ്ര ആർച്ചർ, മഹേഷ് തീക്ഷണ, സന്ദീപ് ശർമ്മ, തുഷാർ ദേശ്പാണ്ഡെ,
ഇമ്പാക്ട് താരം; വൈഭവ് സൂര്യവംശി

Read Entire Article