Edited byഅനുഷ ഗംഗാധരൻ | Samayam Malayalam | Updated: 22 Apr 2025, 11:58 am
ഐപിഎൽ 2025ൽ രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസണ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുമായുള്ള മത്സരം നഷ്ടമാകും. എന്നാൽ ഈ മത്സരത്തിൽ സഞ്ജുവിന്റെ അഭാവത്തിലും രാജസ്ഥാൻ റോയൽസിന് ജയിക്കാൻ സാധിക്കും. രാജസ്ഥാൻ റോയൽസ് - റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ മത്സരത്തിലെ രാജസ്ഥാൻ റോയൽസിന്റെ അനുകൂല ഘടകങ്ങൾ നോക്കാം.
ഹൈലൈറ്റ്:
- ആർആർ - ആർസിബി മത്സരത്തിലെ രാജസ്ഥാൻ റോയൽസിന്റെ അനുകൂല ഘടകങ്ങൾ
- സഞ്ജുവിന്റെ അഭാവത്തിലും ടീമിന് ജയിക്കാം
- ഏപ്രിൽ 24ന് രാത്രി 7.30 നാണ് മത്സരം
രാജസ്ഥാൻ റോയൽസ് RR vs RCB; സഞ്ജുവിന്റെ അഭാവത്തിലും രാജസ്ഥാന് ആർസിബിയോട് ജയിക്കാം; ഈ ഘടകങ്ങൾ അനുകൂലം
ഇതിൽ പരാജയപ്പെട്ട മൂന്ന് മത്സരങ്ങളും ബാംഗ്ലൂരിന്റെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരങ്ങളാണ്. ഏപ്രിൽ 24 ന് നടക്കുന്ന രാജസ്ഥാൻ റോയൽസ് - റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ മത്സരത്തിന്റെ വേദിയും ബാംഗ്ലൂരിന്റെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയമാണ്. ഇത് തന്നെയാണ് രാജസ്ഥാൻ റോയൽസിന് അനുകൂലമായ ഒരു ഘടകം. പക്ഷെ ഇതുവരെ ഹോം ഗ്രൗണ്ടിൽ ജയിക്കാൻ സാധിക്കാത്ത ബാംഗ്ലൂരുവിനു ഈ മത്സരത്തിൽ ജയിക്കേണ്ടതും അനിവാര്യമാണ്. അതുകൊണ്ടു വാശിയേറിയ മത്സരമായിരിക്കും നടക്കുക. ബംഗ്ലുരുവിനെ നേരിടാനും രാജസ്ഥാൻ റോയൽസ് തങ്ങളുടെ വജ്രായുധത്തെ മൈതാനത്ത് ഇറക്കുമെന്ന് ഉറപ്പാണ്. കഴിഞ്ഞ മത്സരത്തിൽ സഞ്ജുവിന് പകരമായി രാജസ്ഥാൻ ഇറക്കിയ വജ്രായുധമാണ് വൈഭവ് സൂര്യവംശി. നേരിട്ട ആദ്യ പന്ത് തന്നെ സിക്സറിന് പറത്തിയ താരം രാജസ്ഥാന്റെ പ്ലേയിങ് ഇലവനിൽ ഇടം പിടിക്കുമെന്ന് ഉറപ്പ്.
ബാറ്റർമാർക്ക് സൗഹൃദകരമായ പിച്ചാണ് ചിന്നസ്വാമിയുടേത് അതുകൊണ്ട് തന്നെ ആദ്യം ബാറ്റ് ചെയ്യാൻ എത്തുന്നവർ പരമാവധി റൺ നേടാനായിരിക്കും ശ്രമിക്കുക. സഞ്ജു ഇല്ലാത്തതുകൊണ്ടുതന്നെ കഴിഞ്ഞ മത്സരത്തിലേത് പോലെ യശസ്വി ജയ്‌സ്വാളിനൊപ്പം ഓപ്പണിങ് താരമായി ഇറങ്ങുക വൈഭവ് ആയിരിക്കും. രണ്ടുപേർക്കും ലോങ്ങ് റൺ ലഭിക്കുകയാണ് എങ്കിൽ റോയൽസിന് 200 ന് മുകളിൽ റൺസ് നേടാൻ സാധിക്കുമെന്ന് ഉറപ്പാണ്. പവർപ്ലേയിൽ വിക്കറ്റുകൾ വീഴ്ത്താൻ ജോഫ്ര ആർച്ചറിനും സാധിച്ചാൽ രാജസ്ഥാന് കാര്യങ്ങൾ ഏറെ കുറെ എളുപ്പമാകും. സാൾട്ടും കോഹ്ലിയും പാട്ടിദാറും പെട്ടന്ന് തന്നെ പവലിയനിലേക്ക് മടങ്ങിയാൽ ജയം രാജസ്ഥാന് ഏറെക്കുറെ ഉറപ്പിക്കാനും സാധിക്കും.
രാജസ്ഥാൻ റോയൽസിന്റെ മധ്യനിരയിലെ ബാറ്റർമാർ കൂടി ഫോമിലേക്ക് തിരിച്ചെത്തിയാൽ ടീമിന് ഇനിയുള്ള മത്സരങ്ങളിൽ സുഖകരമായി ജയം സ്വന്തമാക്കാൻ സാധിക്കും. അടുത്ത മത്സരത്തിൽ ചിലപ്പോൾ മധ്യനിരയിൽ ചില മാറ്റങ്ങളും പ്രധീക്ഷിക്കാം. അതേസമയം ഏപ്രിൽ 24ന് രാത്രി 7.30 നാണ് മത്സരം.
രചയിതാവിനെക്കുറിച്ച്അനുഷ ഗംഗാധരൻമലയാളം വിഭാഗം മാധ്യമപ്രവർത്തക. കഴിഞ്ഞ 5 വർഷമായി മാധ്യമപ്രവർത്തന രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. ബിസിനസ്, ജനറൽ, സ്പോർട്സ് എന്നീ വിഷയങ്ങളിൽ വാർത്തകൾ ചെയുന്നു. 2019 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. 2023ൽ ഇക്കണോമിക് ടൈമിസിന്റെ ഇ ടി മലയാളത്തിൻ്റെ ഭാഗമായി.... കൂടുതൽ വായിക്കുക








English (US) ·