Sanju Samson: ചേട്ടൻ വന്നില്ലേ? ഗംഭീര റീലുമായി തലയുടെ സിഎസ്കെ; സഞ്ജു ചെന്നൈയിലേക്ക് തന്നെ എത്തുമെന്ന് ഉറപ്പിച്ച് ആരാധകർ

2 months ago 3

Authored by: അനുഷ ഗംഗാധരൻ|Samayam Malayalam9 Nov 2025, 12:42 pm

രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനായ സഞ്ജു സാംസൺ റോയൽസ് വിടുമെന്ന റിപോർട്ടുകൾ ഒരു വശത്ത് ശക്തമാകുമ്പോൾ മറുവശത്ത് സഞ്ജു ചെന്നൈ സൂപ്പർ കിങ്സിലേക്ക് എത്തുകയാണ് എന്ന അഭ്യൂഹങ്ങളും ഉയരുകയാണ്. ഇപ്പോഴിതാ സിഎസ്കെയുടെ ഒരു റീൽ കൂടി എത്തിയതോടെ ആരാധകർ ആവേശത്തിലാണ്.

ഹൈലൈറ്റ്:

  • കിടിലൻ സൂചനയുമായി സിഎസ്കെ
  • സിഎസ്കെയുടെ റീൽ ഏറ്റെടുത്ത് മലയാളികൾ
  • സഞ്ജു ചെന്നൈയിലേക്ക് ചേക്കേറുമോ?
Sanju Samson and MS Dhoniസഞ്ജു സാംസൺ, എംഎസ് ധോണി
രാജസ്ഥാൻ റോയൽസ് എന്ന ടീമിന് കേരളത്തിൽ വലിയ ആരാധക വലയം ഉണ്ടാകാൻ കാരണമായത് മലയാളികളുടെ പ്രിയ താരം വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സഞ്ജു സാംസൺ ആണ് ടീം ക്യാപ്റ്റൻ എന്നതുകൊണ്ടാണ്. എന്നാൽ സഞ്ജു റോയൽസ് വിടാനൊരുങ്ങുകയാണ് എന്ന് ഏറെ കുറെ ഉറപ്പായി കഴിഞ്ഞു. ഇപ്പോൾ ബാക്കിയാകുന്ന ചോദ്യം സഞ്ജു ഇനി എങ്ങോട്ട് എന്നതാണ്. തല ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സിലേക്ക് താരം ചേക്കേറാനുള്ള സാധ്യത വളരെ കൂടുതലാണ്. ഈ സാധ്യതയ്ക്ക് ആക്കം കൂട്ടുകയാണ് ചെന്നൈ സൂപ്പർ കിങ്‌സ്. തങ്ങളുടെ ഒഫീഷ്യൽ ഇൻസ്റ്റാഗ്രാം പേജിലൂടെ ഒരു റീല് പങ്കുവെച്ചാണ് ആരാധകരുടെ ആവേശം പതിന്മടങ്ങ് ഇരട്ടിയാക്കി സിഎസ്കെ ഒരു ഹിന്റ് പുറത്തുവിട്ടിരിക്കുന്നത്.
Samayam MalayalamIPL 2026: മുംബെെ ഹാർ‌ദിക്കിനെ മാറ്റുമോ? സൂര്യയുടെ ക്യാപ്റ്റൻസി കിടിലൻ; ഒറ്റ പരമ്പര പോലും തോറ്റിട്ടില്ല, സാധ്യതകൾ ഇതാ
മിന്നൽ സ്റ്റമ്പിങ്ങിൽ പേരുകേട്ട എംഎസ് ധോണിയുടെ പകരക്കാരനാകാൻ ഏറ്റവും അനുയോജ്യനായ താരമാണ് മലയാളികളുടെ സ്വന്തം സഞ്ജു സാംസൺ . എന്നാൽ താരം സിഎസ്കെയിലേക്ക് എത്തുമോ ഇല്ലയോ എന്ന സംശയം ആരാധകർക്കുണ്ടായിരുന്നു. പക്ഷെ സിഎസ്കെയുടെ പുതിയ റീൽ കണ്ടതോടെ 2026 ൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈക്കായി കളിക്കാൻ സഞ്ജു മൈതാനത്ത് ഇറങ്ങും എന്ന് തന്നെ ആരാധകർ ഉറപ്പിക്കുകയാണ്.

സഞ്ജു 2026 സീസണിൽ രാജസ്ഥാനിൽ തുടരുമോ; എന്താണ് സിഎസ്കെയുടെ നിലപാട്?


ചേട്ടൻ വന്നില്ലേ എന്ന രജനികാന്തിന്റെ സൂപ്പർ ഹിറ്റ് സോങ് പ്ലേ ചെയ്‌താണ്‌ സിഎസ്കെ പ്രധാന ഹിന്റ് പുറത്തുവിട്ടിരിക്കുന്നത്. സിഎസ്കെയുടെ ലിയോ എന്ന സിംഹകുട്ടിയ്ക്ക് ഒരു ഫോൺ കോൾ വരുകയും കോൾ എടുത്തപ്പോൾ ചേട്ടൻ വന്നില്ലേ എന്ന സോങ് പ്ലേ ആവുകയും ചെയ്‌തു. ഇതിന് ശേഷം ലിയോ സിഎസ്കെയുടെ സിഇഒയെ തന്നെ നേരിൽ കാണുകയും ഇതിനെപറ്റി ചോദിക്കുകയും ചെയ്‌തു. എന്നെകുറിച്ചുപോലും റൂമറുകൾ വരുന്നുണ്ട്, യഥാർത്ഥ റിപ്പോർട്ടിനായി കാത്തിരിക്കൂ എന്നായിരുന്നു സിഇഒ കാശി വിശ്വനാഥ് പറഞ്ഞത്.

രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണിനെ ചെന്നൈ സൂപ്പർ കിങ്സിലേക്ക് എത്തിക്കുന്നതിനായി റോയൽസ് ഉടമയോട് സിഎസ്കെ സംസാരിച്ചു എന്നാണ് അഭ്യൂഹങ്ങൾ ശക്തിപെടുത്തിക്കൊണ്ട് ലഭിച്ച റിപ്പോർട്ട്. ഇതിന് പിന്നാലെയാണ് സിഎസ്കെ ചേട്ടൻ വന്നില്ലേ എന്ന പാട്ടുമായി എത്തുന്നത്.

സമൂഹമാധ്യമങ്ങളിൽ സഞ്ജുവിന്റെ വീഡിയോകൾക്ക് നൽകുന്ന ഗാനമാണ് 'ചേട്ടൻ വന്നല്ലേ, സേട്ട ചെയ്യാൻ വന്നല്ലേ' എന്ന രജനികാന്തിന്റെ വേട്ടയ്യൻ സിനിമയിലെ പാട്ട്. അതുകൊണ്ടു തന്നെ സിഎസ്കെ ഈ പാട്ട് ഇട്ടതോടെ ആരാധകർ ഉറപ്പിച്ചു. റീൽസിന് താഴെ മലയാളികളുടെ കമെന്റുകൾ നിറയുകയാണ്.

സഞ്ജുവിനെ സഹതാരങ്ങൾ ഉൾപ്പെടെ ചേട്ടാ എന്ന് വിളിക്കുന്നത് പലപ്പോഴും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. സഞ്ജുവിന്റെ ഒരു ഗംഭീര പ്രകടനത്തിനിടെ തമിഴ് കമെന്ററിയിൽ ചേട്ടാ എന്ന് സഞ്ജുവിനെ വിളിക്കുകയും അത് തമിഴ് ജനത ഏറ്റെടുക്കുകയും തുടർന്ന് ആ വീഡിയോ വൈറലാവുകയും ചെയ്‌തിരുന്നു. അതുകൊണ്ട് ചേട്ടാ എന്ന പാട്ട് സിഎസ്കെ ഇട്ടിട്ടുണ്ടെങ്കിൽ സഞ്ജു ഇനി തലയോടൊപ്പം കളിക്കും എന്ന് ആരാധകർ ഉറപ്പിക്കുകയാണ്.

2025 ഐപിഎൽ സീസണിൽ സഞ്ജുവിന് റോയൽസിനായി മുഴുവൻ മാച്ചുകളിലും കളിക്കാൻ സാധിച്ചിരുന്നില്ല. മാത്രവുമല്ല ടീം മാനേജ്മെന്റും അന്നത്തെ പരിശീലകൻ രാഹുൽ ദ്രാവിഡുമായും സഞ്ജു അത്ര നല്ല സ്വരത്തിലല്ല എന്ന റിപോർട്ടുകൾ 2025 ഐപിഎൽ മത്സരങ്ങൾ നടക്കുന്ന സമയത്ത് തന്നെ എത്തിയിരുന്നു.

അതേസമയം സഞ്ജുവിനായി മറ്റു ടീമുകളും രംഗത്തുണ്ട് എന്നാണ് അറിയാൻ സാധിച്ചത്. എന്തായാലും ഔദ്യോഗിക അറിയിപ്പിനായി കാത്തിരിക്കുകയാണ് ആരാധകർ. സഞ്ജു ചെന്നൈയിൽ എത്തിയാൽ അത് സഞ്ജു ആരാധകർ ആഘോഷമാക്കും എന്നതിൽ യാതൊരു തർക്കവും ഇല്ല. എന്തായാലും സഞ്ജു തയോടൊപ്പം മൈതാനത്ത് ഇറങ്ങുമോ ഇല്ലയോ എന്ന് അറിയാൻ കാത്തിരിക്കാം.

അനുഷ ഗംഗാധരൻ

രചയിതാവിനെക്കുറിച്ച്അനുഷ ഗംഗാധരൻമലയാളം വിഭാഗം മാധ്യമപ്രവർത്തകയാണ് അനുഷ ഗംഗാധരൻ. കഴിഞ്ഞ 6 വർഷമായി മാധ്യമപ്രവർത്തന രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. ബിസിനസ്‌, ജനറൽ, സ്പോർട്സ് എന്നീ വിഷയങ്ങളിൽ വാർത്തകൾ ചെയുന്നു. 2019 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. 2022ൽ സമയം മലയാളത്തിൻ്റെ ഭാഗമായി. കായിക വാർത്തകളാണ് പ്രധാനമായും കൈകാര്യം ചെയുന്നത്.... കൂടുതൽ വായിക്കുക

Read Entire Article