എന്റെ പാരന്റ്‌സിന് വേണ്ടി ഞാന്‍ എന്തൊക്കെ ചെയ്തു എന്ന് ഒരു ലിസ്റ്റിട്ട് കാണിക്കാനൊന്നും എനിക്ക് കഴിയില്ല, ആരെയും കാണിക്കാന്‍ വേണ്ടിയല്ല ഒന്നും ചെയ്തത്. എന്റെ വീഡിയോയില്‍ ഞാന്‍ കാണിക്കുന്നതൊക്കെ വളരെ കുറച്ച് മാത്രമാണ്. അവസാനത്തെ വീഡിയോയില്‍ ഡാഡി ഉണ്ടായത്, എന്തോ സംഭവിക്കും എന്ന ഉള്‍ഭയം എനിക്കുണ്ടായിരുന്നത് കൊണ്ടാണ്. പക്ഷേ അവസാനത്തെ ചെക്കപ് കഴിഞ്ഞപ്പോള്‍ ഇനിയും ഒരുപാട് കാലം ഡാഡി കൂടെ ഉണ്ടാവും എന്ന പ്രതീക്ഷ ഉണ്ടായിരുന്നു. അപ്പോഴൊക്കെ ഞാന്‍ എന്റെ ദിവസങ്ങള്‍ പ്ലാന്‍ ചെയ്തിരുന്നത് പോലും എന്റെ പാരന്റ്‌സിന്റെ ഓരോ കാര്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു.
Aishwarya Lakshmi Emotional: ഇതുവരെ തോന്നാത്ത വികാരം എനിക്ക് സാറ കാരണം തോന്നി; വേദിയില്‍ പൊട്ടിക്കരഞ്ഞുകൊണ്ട് ഐശ്വര്യ ലക്ഷ്മിഎല്ലാവരും യൂട്യൂബ് ചാനല്‍ ആരംഭിക്കുമ്പോഴൊന്നും ഞാന്‍ അതിനെ കുറിച്ച് ചിന്തിച്ചിരുന്നില്ല. 2020 ന് ശേഷം എല്ലാവര്‍ക്കും യൂട്യൂബ് ചാനലായി ഏറ്റവും ഒടുവിലാണ് ഞാന്‍ തുടങ്ങിയത്. അതില്‍ നിന്ന് വരുമാനം കിട്ടും എന്നറിഞ്ഞപ്പോള്‍ എനിക്ക് എന്റെ പാരന്റ്‌സിന് വേണ്ടി അതില്‍ നിന്ന് കുറച്ച് തുക മാറ്റിവയ്ക്കണം എന്നാണ് ഞാന്‍ ആദ്യം ചിന്തിച്ചത് പോലും. അതുവരെ മക്കളും കിച്ചുവും തരുന്ന കാശോ, അന്ന് ഞങ്ങള്‍ക്കുണ്ടായികുന്ന അഡ്വര്‍ടൈസിങ് കമ്പനിയില്‍ നിന്ന് വരുന്ന വരുമാനമോ എടുത്താണ് ഞാന്‍ അവരെ നോക്കിയിരുന്നത്. ഞങ്ങള്‍ ഇത്രയും പേരുള്ള വീട്ടില്‍ ഒരുപാട് ചെലവുകള്‍ വരുമ്പോള്‍ എന്റെ പാരന്റ്‌സിന് വേണ്ടിയും വലിയ തുകകള്‍ ചെലവാകുമ്പോള്‍ എനിക്കൊരു കുറ്റബോധമുണ്ടായിരുന്നു. കിച്ചുവോ മക്കളോ ഒരിക്കല്‍ പോലും അതിനെ കുറിച്ച് ചോദിച്ചില്ലെങ്കിലും എനിക്ക് തന്നെ സ്വയം തോന്നി. പക്ഷേ യൂട്യൂബ് വരുമാനം വന്നപ്പോള്‍ ആരോടും ചോദിക്കാതെയും പറയാതെയും അവരെ നോക്കാലോ എന്ന സന്തോഷവും സ്വാതന്ത്ര്യവുമായിരുന്നു എനിക്ക്.
എനിക്കെപ്പോഴും സമാധാനം വേണം. അത്രയേ ഞാന്‍ ആഗ്രഹിക്കുന്നുള്ളൂ. കിച്ചു എപ്പോും പറയും, എനിക്കിപ്പോള്‍ 54 വയസ്സായി, ഇനി കൂടിപ്പോയാല്‍ 70 വയസ്സ് വരെയൊക്കെ ആയുസുണ്ടാവാം. ഇനിയുള്ള ഒരു പതിനാല്, പതിനഞ്ച് വര്‍ഷം, അതിലൊരു കാല്‍ ഭാഗം നമ്മള്‍ ഉറക്കിലായിരിക്കും. മിച്ചം വരുന്ന പതിനഞ്ച് - പതിനൊന്ന് വര്‍ഷം എനിക്ക് സന്തോഷത്തോടെ ജീവിക്കണം. പോസിറ്റീവായി ജീവിക്കണം- സിന്ധു പറഞ്ഞു.




English (US) ·