SUGA തിരിച്ചെത്തി! 400 കോടിയിലധികം ആസ്തിയുള്ള BTS പ്രിയപ്പെട്ടവൻ, 13 ആം വയസ്സിൽ തുടങ്ങിയ സം​ഗീത യാത്ര, ഇന്ന് ഇവിടെ വരെ

7 months ago 7

Authored by: അശ്വിനി പി|Samayam Malayalam21 Jun 2025, 12:37 pm

ബിടിഎസ് ആരാധകർ കാത്തിരുന്ന ഒരു ദിവസമാണ് ഇന്ന്. സു​ഗയുടെ തിരിച്ചുവരവ് ആരാധകർ ആഘോഷിക്കുന്ന വേളയിൽ താരത്തിന്റെ ആസ്തി ആരാധകരെ അമ്പരപ്പിക്കുന്നു

സുഗ തിരിച്ചെത്തിസുഗ തിരിച്ചെത്തി
ലോകമെമ്പാടുമുള്ള കെ-പോപ് ആരാധകർ കാത്തിരുന്ന ഒരു ദിവസമായിരുന്നു ഇന്ന്, ജൂൺ 21. നിർബന്ധിത സൈനിക സേവനം പൂർത്തിയാക്കി BTS എന്റെ ഏഴാമത്തെയും ഏറ്റവും അവസാനത്തെയും അംഗമായ സുഗ തിരിച്ചെത്തുന്ന ദിവസം. രണ്ട് വർഷത്തെ കാത്തിരിപ്പുകൾക്ക് വിരാമമിട്ട് സുഗ തിരിച്ചെത്തി. ക്ഷമയോടെ തന്നെ കാത്തിരുന്ന ആർമിയ്ക്ക് (ആരാധകർക്ക്) നന്ദി പറഞ്ഞുകൊണ്ടാണ് സുഗ തിരിച്ചുവന്നത്

ഹലോ ആർമി, ഏകദേശം രണ്ട് വർഷത്തിന് ശേഷമാണ് നിങ്ങളെ ഞാൻ അഭിവാദ്യം ചെയ്യുന്നത്. ഏറെ നാളുകളായി കാത്തിരുന്ന ഒരു ദിവസമാണ് ഇന്ന്. അതുകൊണ്ട് തന്നെ എന്ത് പറയണം എന്നെനിക്കറിയില്ല. ഇത്രയും നാൾ ക്ഷമയോടെ കാത്തിരുന്ന ആരാധകർക്ക് ആദ്യം തന്നെ നന്ദി അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

മുന്നോട്ടേക്ക് കുതിച്ചോടുന്നതിനാൽ ഇത്രയും കാലം ഞാൻ എന്നെ കുറിച്ച് ചിന്തിച്ചിരുന്നതേയില്ല. എന്നാൽ ഈ കഴിഞ്ഞ രണ്ട് വർഷം എനിക്കധിന് സാധിച്ചു, തിരിച്ചറിവിന്റെ രണ്ട് വർഷം കൂടെയാണ് ഞാൻ പൂർത്തിയാക്കുന്നത്. പ്രിയപ്പെട്ട ആർമി, നിങ്ങളുടെ കാത്തിരിപ്പിന് നന്ദി. ഞാൻ കാരമം വേദനിച്ചവരോട് മാപ്പ്. നിങ്ങൾ നൽകുന്ന ഈ സ്നേഹത്തിന് ഇനിയങ്ങോട്ടും പരമാവധി ശ്രമിക്കും.- എന്നൊക്കെയാണ് പുറത്തുവിട്ട കത്തിൽ സുഗ പറയുന്നത്.

Also Read: പൈറേറ്റ്സ് ഓഫ് ദി കരീബിയൻ 6 ൽ ജാക്ക് സ്പാരോ ആയി ജോണി ഡെപ്പ് തിരിച്ചെത്തുമോ? ഇനി ആ വേഷം ചെയ്യില്ല എന്ന് പറയാനുണ്ടായ കാരണം?

ബിടിഎസ്സിന്റെ പ്രിയപ്പെട്ട മ്യുസീഷ്യൻ എന്നത് മാത്രമല്ല, സുഗ തന്റെ സമ്പന്നതയുടെ പേരിലും ഏറെ പ്രശസ്തനാണ്. സൈനിക സേവനും പൂർത്തിയാക്കി എത്തിയ സുഗയുടെ ഫിനാൻഷ്യൽ ബാക്ക്ഗ്രൗണ്ടിനെ കുറിച്ചാണ് ഇപ്പോൾ ആരാധകർ സംസാരിക്കുന്നത്. പുറത്തുവരുന്ന റിപ്പോർട്ടുകൾ ആഗോള തലത്തിൽ ശ്രദ്ധ നേടിയ സുഗയുടെ ആകെ ആസ്തി 50 മില്യൺ യു എസ് ഡോളർ ആണ്. ഇന്ത്യൻ റുപ്പീ പറഞ്ഞാൽ, അത് നാനൂറ് കോടിയ്ക്ക് മുകളിൽ വരും.

1993 ൽ സൗത്ത് കൊറിയയിലെ ഡീഗ്യു എന്ന സ്ഥലത്താണ് സുഗ ജനിച്ചത്. മിൻ യൂൻ ഗി എന്നാണ് യതാർത്ഥ പേര്. പതിമൂന്നാം വയസ്സ് മുതൽ പാട്ട് എഴുതുകയും സ്വന്തമായി ട്യൂൺ നൽകുകയും ചെയ്തുകൊണ്ട് സംഗീത ലോകത്തേക്ക് കടന്ന സുഗ, 2010 ൽ ആണ് ഇപ്പോഴത്തെ ഏജൻസിയുടെ ഭാഗമായതും, സ്വപ്നം പൂർത്തിയാക്കിയതും.
ബിടിഎസ്സിന്റെ സൈനിക ക്യാമ്പ്

ദക്ഷിണ കൊറിയയുടെ നിയമപ്രകാരം 18 വയസ്സിനും 28 വയസ്സിനും ഇടയിലുള്ള എല്ലാ ആരോഗ്യവാനായ പുരുഷന്മാരും നിർബന്ധിത സൗനിക സേവനം പൂർത്തിയാക്കണം. അതിന്റെ ഭാഗമായിട്ടാണ് രണ്ട് വർഷങ്ങൾക്ക് മുൻപ് കെ-പോപ് സംഗീത ലോകത്തെ, ബിടിഎസ് എന്ന ബാന്റിന്റെ ഏഴ് അംഗങ്ങളും സംഗീത ലോകത്ത് നിന്ന് ബ്രേക്ക് എടുത്ത് സൈന്യത്തിന് സേവനമനുഷ്ടിച്ചത്.

SUGA തിരിച്ചെത്തി! 400 കോടിയിലധികം ആസ്തിയുള്ള BTS പ്രിയപ്പെട്ടവൻ, 13 ആം വയസ്സിൽ തുടങ്ങിയ സം​ഗീത യാത്ര, ഇന്ന് ഇവിടെ വരെ


രണ്ട് വർഷത്തെ സൈനിക സേവനം പൂർത്തിയാക്കി, ബിടിഎസ് അംഗങ്ങൾ എല്ലാവരും പുറത്തുവന്നു എങ്കിലും, ഇവരൊന്നിച്ചുള്ള മ്യൂസിക് വരാൻ 2026 വരെ കാത്തിരിക്കണം. സൈനിക സേവനത്തിന്റെ ഭാഗമായി ഏഴ് പേർക്കും അവരുടെ പ്രവൃത്തി മേഖലയിലേക്ക് തിരിച്ചെത്താൻ മാനസികമായ തയ്യാറെടുപ്പുകൾ ആവശ്യമാണ്. കലാകാരന്മാർ എന്ന നിലയിൽ, അതിന് അവർ സജ്ജമാകാൻ കുറച്ച് സമയമെടുക്കും. അതിന് ശേഷം 2026 മാർച്ചോടുകൂടെ ബിടിഎസ് പൂർവ്വാധികം ശക്തിയോടെ തിരിച്ചെത്തും എന്നാണ് ഔദ്യോഗിക റിപ്പോർട്ടുകൾ.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article