ഞാന്‍ ചെയ്യുന്നത് തെറ്റാണ്, നിങ്ങള്‍ തന്നെയാണ് ശരി. പക്ഷേ ഈ തെറ്റ് ഞാന്‍ ഇഷ്ടപ്പെടുന്നു എന്നാണ് സ്വാസിക പറയുന്നത്. ഒരു വിവാഹ ജീവിതം നല്ല രീതിയില്‍ പോകണം എന്നുണ്ടെങ്കില്‍ രണ്ട് പേരും അതിന് കുറച്ച് എഫേര്‍ട്ട് എടുക്കേണ്ടതുണ്ട്. അതില്ലാതെ എന്റെ കാര്യം എന്ന രീതിയ്ക്ക്, തുല്യതയാണ് പ്രധാനം എന്നൊക്കെ പറഞ്ഞ് പോകുമ്പോള്‍ വിവാഹ ജീവിതത്തിലെ ക്യൂട്‌നസ്സും സ്‌നേഹവും ഇന്റിമസിയും നഷ്ടപ്പെടും
Sameera Reddy Mother-In-Law: സിംഗിള്‍ ലൈഫ് ഈസിയല്ല, മുന്‍ഭര്‍ത്താവ് മറ്റൊരു വിവാഹം ചെയ്തപ്പോള്‍ അമ്മായിയമ്മ ഒരുപാട് കഷ്ടപ്പെട്ടു; സമീറ റെഡ്ഡിചിലപ്പോള്‍ ഞാനൊരു 10 ശതമാനം എഫേര്‍ട്ട് ഇടുമ്പോള്‍ പ്രേം 90 ശതമാനം എഫേര്‍ട്ട് ഇടുന്നുണ്ടാവും, തിരിച്ച് ഞാന്‍ 90 ശതമാനം ഇടുമ്പോള്‍ പ്രേം 10 ശതമാനവും. അതങ്ങനെയാണ്, പക്ഷേ പരസ്പരം രണ്ടു പേരും അതിന് ശ്രമിക്കുന്നു എന്നതിലാണ് കാര്യം. വിവാഹം കഴിഞ്ഞ് ഞങ്ങള്‍ രണ്ട് പേരും പ്രൊഫഷണല്‍ തിരക്കുകളിലേക്ക് പോയപ്പോഴും, പരസ്പരം ഞങ്ങള്‍ക്കായുള്ള ഒരു സമയം കണ്ടെത്തിയിരുന്നു. അത് തന്നെ വലിയ കാര്യമാണ്.
രണ്ട് പേരും പ്രൊഫഷനെ അത്രയേറെ സ്‌നേഹിക്കുന്നവരാണ്, അതുകൊണ്ട് പരസ്പരം പിന്തുണയ്ക്കും. എത്ര തിരക്കുകള്‍ ആണെങ്കിലും രാത്രി എത്ര വൈകിയാലും, എത്ര ദൂരത്താണെങ്കിലും രാത്രി ഒരു വീഡിയോ കോള്‍ ചെയ്ത് ഒരുമിച്ചൊരു ചോക്ലേറ്റ് എങ്കിലും കഴിച്ച് അന്നത്തെ വിശേഷം മുഴുവന്‍ പറയും. അത് എന്റെ ഒരു ഫാന്റസിയാണ്, ഞാനത് ഇഷ്ടപ്പെടുന്നു. ഇങ്ങനെ ചെയ്യണം എന്ന് ഞാന്‍ പറയുമ്പോള്‍, പറ്റില്ല എന്ന് അദ്ദേഹം പറഞ്ഞിരുന്നെങ്കില്‍ അത് വര്‍ക്കാകില്ല.
അത് പോലെ ഷൂട്ടിങ് തിരക്കുകള്‍ ഒന്നും ഇല്ലാത്ത ദിവസം വീട്ടില്‍ ഇരിക്കാനും, അദ്ദേഹത്തിന് ഇഷ്ടമുള്ള കാര്യങ്ങള്‍ പാകം ചെയ്ത് കൊടുക്കാനുമൊക്കെ ഇനിക്കിഷ്ടമാണ്. അതും എന്റെ ഫാന്റസിയാണ്. എല്ലാവരും ഇത് ചെയ്യണം എന്ന് ഞാന്‍ പറയുന്നില്ല. പക്ഷേ പരസ്പരം ഒരുമിച്ചുള്ള സന്തോഷം ചെലവവിക്കാനും, ആ പ്രണയത്തിന് വേണ്ടി എഫേര്‍ട്ട് ഇടാനും ശ്രമിക്കുന്നത് കൊണ്ട് നല്ലതേ വരൂ. ഞാന്‍ ചെയ്യുന്നത് തെറ്റാണ്, നിങ്ങളാരും അത് ഫോളോ ചെയ്യേണ്ടതില്ല. പക്ഷേ ഇതെനിക്ക് ഇഷ്ടമാണ്- സ്വാസിക പറഞ്ഞു



English (US) ·