ജൂലൈ 8 ന് വിവാഹം കഴിഞ്ഞു എന്ന് സ്വാതി ക്യാപ്ഷനില്‍ വ്യക്തമാക്കുന്നു. വളരെ ഇന്റിമേറ്റ് ആയ ചടങ്ങായിരുന്നു എന്ന് ചിത്രങ്ങളില്‍ വ്യക്തമാണ്. സ്വാതി റെഡ്ഡിയെ കേന്ദ്ര കഥാപാത്രമാക്കി മന്ത് ഓഫ് മധു എന്ന ചിത്രത്തിന്റെ സംവിധായകനാണ് ശ്രീകാന്ത് നഗോതി . ആരാധകര്‍ക്ക് എത്രത്തോളം സര്‍പ്രൈസിങ് ആണ് ഈ വാര്‍ത്ത എന്ന് കമന്റ് ബോക്‌സില്‍ വ്യക്തമാണ്. ഇത് വളരെ അധികം സര്‍പ്രൈസ് ആയിപ്പോയി എന്ന് പറഞ്ഞുകൊണ്ടുള്ള ആശംസാ പോസ്റ്റുകളാണ് കമന്റില്‍ വരുന്നത്.
ശ്രീകാന്ത് വിവാഹത്തിന്റെ ചടങ്ങുകളുടെ ഭാഗമായ ഹോമം ചെയ്യുന്നതും, സ്വാതി അദ്ദേഹത്തിന്റെ കൈ പിടിച്ചു നില്‍ക്കുന്നതുമാണ് ഒരു ചിത്രം. ഹോമത്തിന് മുന്നില്‍ ഇരുവരും ഇരിക്കുന്ന ബാക്ക് ഷോട്ട് ഫോട്ടോ ആണ് മറ്റാന്ന്. വളരെ സിംപിളായിട്ടുള്ള വേഷവിധാനങ്ങളാണ് വധൂവരന്മാര്‍ അണിഞ്ഞിരിക്കുന്നത്. അതില്‍ കൂടുതല്‍ വിവരങ്ങളൊന്നും ചിത്രങ്ങളിലൂടെ സ്വാതിയോ ശ്രീകാന്തോ പുറത്തുവിടുന്നില്ല
തെലുങ്ക് ടെലിവിഷന്‍ ഷോകളിലൂടെ കരിയര്‍ ആരംഭിച്ച സ്വാതി റെഡ്ഡി, സബ്രഹ്‌മണ്യപുരം എന്ന തമിഴ് ചിത്രത്തിലൂടെയാണ് ബിഗ് സ്‌ക്രീനിലേക്ക് എത്തിയത്. സിനിമയിലെ സ്വാതിയുടെ അഭിനയം നിരൂപക പ്രശംസയും നേടിയിരുന്നു. തുടര്‍ന്ന് തമിഴിലും മലയാളത്തിലും തെലുങ്കിലുമൊക്കെയായി നിരവധി സിനിമകള്‍ ചെയ്തു. മലയാളത്തില്‍ ആമേന്‍, നോര്‍ത്ത് 24 കാതം പോലുള്ള സിനിമകളിലെ വേഷം ശ്രദ്ധേയമായിരുന്നു
2018 ല്‍ ആണ് മലയാളി പൈലറ്റ് ആയ വികാസ് വസുവുമായുള്ള സ്വാതിയുടെ പ്രണയ വിവാഹം നടന്നത്. എന്നാല്‍ രണ്ട് വര്‍ഷം മാത്രമേ ആ ദാമ്പത്യത്തിന് ആയുസുണ്ടായിരുന്നുള്ളൂ. 2020 ന് ഇരുവരും വേര്‍പിരിയുകയും ചെയ്തിരുന്നു. എന്നാല്‍ വിവാഹ മോചനത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഒരിക്കലും സ്വാതി മറുപടി നല്‍കിയിരുന്നില്ല. എന്റെ സ്വകാര്യ ജീവിതം സ്വകാര്യമായി വയ്ക്കാന്‍ തന്നെയാണ് തനിക്കിഷ്ടം എന്നായിരുന്നു സ്വാതിയുടെ മറുപടി.




English (US) ·