Edited byഅനുഷ ഗംഗാധരൻ | Samayam Malayalam | Updated: 19 Apr 2025, 10:58 pm
രാജസ്ഥാൻ റോയൽസ് - ലക്‌നൗ സൂപ്പർ ജെയ്ന്റ്സ് മത്സരത്തിൽ അരങ്ങേറ്റം കുറിച്ച് വൈഭവ് സൂര്യവൻശി. കിടിലൻ പ്രകടനം കാഴ്ചവെച്ച സൂര്യവൻശി നേരിട്ട ആദ്യ പന്ത് തന്നെ സിക്സറിന് പറത്തി. ഇമ്പാക്ട് പ്ലേയർ ആയി ഇറങ്ങിയ താരം നേരിട്ട 20 പന്തിൽ രണ്ട് ഫോറും മൂന്ന് സിക്‌സറും പറത്തി 34 റൺസ് നേടി പുറത്തായി.
ഹൈലൈറ്റ്:
- അരങ്ങേറ്റ മത്സരത്തിൽ വൈഭവ് സൂര്യവൻശിയുടെ വെടിക്കെട്ട്
- രാജസ്ഥാൻ റോയൽസിന്റെ വജ്രായുധം
- ഐപിഎല്ലിൽ ബാറ്റ് വീശുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം
വൈഭവ് സൂര്യവൻശിVaibhav Suryavanshi; രാജസ്ഥാൻ റോയൽസ് കാത്തുവെച്ച വജ്രായുധം; അരങ്ങേറ്റത്തിൽ വെടിക്കെട്ട് തീർത്ത് സുര്യവൻശി
നേരിട്ട 20 പന്തിൽ രണ്ട് ഫോറും മൂന്ന് സിക്‌സറും പറത്തി 34 റൺസ് നേടി താരം പുറത്തായെങ്കിലും വരും മത്സരങ്ങളിൽ തന്നെ അടയാളപ്പെടുത്താൻ പോന്ന ഇന്നിങ്‌സാണ് വൈഭവ് കാഴ്ചവെച്ചത്. കാലൊന്നിടറി പുറത്തായപ്പോൾ കണ്ണീരണിഞ്ഞ് പവലിയനിലേക്കുള്ള മടക്കം വൈഭവ് സൂര്യവൻശി എന്ന പതിനാലുകാരന് ക്രിക്കറ്റ് ഹൃദയ വികാരമാണെന്ന് തെളിയിക്കുന്നതായിരുന്നു. ഐപിഎൽ 2025 സീസണിന് മുന്നോടിയായി നടന്ന മെഗാ താരലേലത്തിൽ 1.1 കോടി രൂപയ്ക്ക് രാജസ്ഥാൻ രാജാക്കന്മാരുടെ പടയിലേക്ക് സൂര്യവൻശിയെ വാങ്ങുമ്പോൾ പതിനാലുകാരന്റെ കഴിവുകളെ കുറിച്ച് പലർക്കും ആശങ്കയുണ്ടായിരുന്നു. എന്നാൽ നിർണായക മത്സരത്തിൽ ഓപ്പണിങ് കൂട്ടുകെട്ടിൽ അടിപതറാതെ നിന്ന വൈഭവിന്റെ പ്രകടനം എല്ലാ സംശയങ്ങളെയും കാറ്റിൽ പറത്തി. സൂര്യവൻശിയുടെ ചരിത്രമറിയുന്നവർക്ക് ഈ പ്രകടനം തെല്ലും അത്ഭുതം നൽകുന്നില്ല.
തന്റെ പന്ത്രണ്ടാം വയസിൽ ബിഹാറിന് വേണ്ടി 5 മത്സരങ്ങളില്‍ നിന്ന് 400 റൺസ് സ്വന്തമാക്കി. ശേഷം രഞ്ജി ട്രോഫിയിലും ബീഹാറിന് വേണ്ടി താരം ബാറ്റ് വീശി. ഇതോടെ രഞ്ജി ട്രോഫി മത്സരത്തിൽ ബാറ്റ് വീശുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി സൂര്യവൻശി മാറി. ചെന്നൈയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒരു യൂത്ത് ടെസ്റ്റ് മത്സരത്തിൽ ഇന്ത്യക്കായി അണ്ടർ 19 ടീമിലും സൂര്യവൻശി ബാറ്റ് വീശി. ഇതോടെ ഇന്ത്യ അണ്ടർ 19 കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി പതിനാലുകാരൻ മാറി. അരങ്ങേറ്റ മത്സരത്തിൽ തന്നെ 64 പന്തിൽ സെഞ്ച്വറി നേടിയിരുന്നു. കഴിഞ്ഞ വർഷം നടന്ന അണ്ടർ 19 ഏഷ്യാ കപ്പിലും അദ്ദേഹം ഇന്ത്യൻ ടീമിൻ്റെ ഭാഗമായിരുന്നു.
രചയിതാവിനെക്കുറിച്ച്അനുഷ ഗംഗാധരൻമലയാളം വിഭാഗം മാധ്യമപ്രവർത്തക. കഴിഞ്ഞ 5 വർഷമായി മാധ്യമപ്രവർത്തന രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. ബിസിനസ്, ജനറൽ, സ്പോർട്സ് എന്നീ വിഷയങ്ങളിൽ വാർത്തകൾ ചെയുന്നു. 2019 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. 2023ൽ ഇക്കണോമിക് ടൈമിസിന്റെ ഇ ടി മലയാളത്തിൻ്റെ ഭാഗമായി.... കൂടുതൽ വായിക്കുക








English (US) ·