Published: November 12, 2025 03:27 PM IST
1 minute Read
ബ്യൂനസ് ഐറിസ് ∙ 14ന് അംഗോളയിൽ സൗഹൃദ മത്സരം കളിക്കാനെത്തുന്ന, ലയണൽ മെസ്സിയുടെ നേതൃത്വത്തിലുള്ള അർജന്റീന ഫുട്ബോൾ ടീം ആ രാജ്യത്തെ സ്വാതന്ത്ര്യ ദിനാഘോഷച്ചടങ്ങുകളിൽ വിശിഷ്ടാതിഥികളാകും. അതിനു മുൻപ്, അംഗ ോ ളയുടെ സ്വാതന്ത്ര്യത്തിന്റെ 50–ാം വാർഷികാഘോഷത്തിലും മെസ്സിയും ടീമും പങ്കെടുക്കും. 1.3 കോടി ഡോളർ (ഏകദേശം 115 കോടി രൂപ) ചെലവഴിച്ചാണ് അർജന്റീനയെ അംഗോളയിലെത്തിക്കുന്നത്. ടീം നാളെ അംഗോളയിലെത്തും. ഇതിനു പിന്നാലെ 17ന് കേരളത്തിലും അർജന്റീന സൗഹൃദമത്സരം കളിക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. എന്നാൽ, സ്റ്റേഡിയത്തിനു നിലവാരമില്ലാത്തത് ഉൾപ്പെടെയുള്ള പ്രശ്നങ്ങളുടെ പേരിൽ മത്സരം റദ്ദാക്കുകയായിരുന്നു.
English Summary:








English (US) ·