Published: August 26, 2025 02:14 PM IST
1 minute Read
മുൻ ചാംപ്യൻ റഷ്യയുടെ ഡാനിൽ മെദ്‌വദേവിനെ ആദ്യ റൗണ്ടിൽ അട്ടിമറിച്ച് ഫ്രഞ്ച് താരം ബെഞ്ചമിൻ ബോൺസി. സംഭവബഹുലമായ മത്സരത്തിൽ 6–3, 7–5, 6–7, 0–6, 6–4 എന്ന സ്കോറിനായിരുന്നു ബോൺസിയുടെ ജയം.ആദ്യ രണ്ടു സെറ്റുകളും നേടിയതിനു പിന്നാലെ, മൂന്നാം സെറ്റിൽ മാച്ച് പോയിന്റിനായുള്ള തന്റെ രണ്ടാം സെർവിനായി ബോൺസി തയാറെടുക്കുന്നതിനിടെ ഒരു ഫൊട്ടോഗ്രഫർ കോർട്ടിലേക്ക് അതിക്രമിച്ചു കയറിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.
മത്സരം തടസ്സപ്പെട്ടതോടെ ബോൺസിക്ക് ചെയർ അംപയർ വീണ്ടും ഫസ്റ്റ് സെർവ് അനുവദിച്ചു. ഇതിനെ ചോദ്യം ചെയ്ത മെദ്‌വദേവ് അംപയറുമായി തർക്കിച്ചു. കാണികൾ ബഹളം വച്ചതോടെ മത്സരം 6 മിനിറ്റ് നിർത്തിവയ്ക്കേണ്ടിവന്നു.
പിന്നാലെ മൂന്നാം സെറ്റ് ടൈബ്രേക്കറിലൂടെ സ്വന്തമാക്കിയ മെദ്‌വദേവ് നാലാം സെറ്റും നേടി മത്സരം അഞ്ചാം സെറ്റിലേക്കു നീട്ടിയെടുത്തെങ്കിലും, അഞ്ചാം സെറ്റും മത്സരവും ബോൺസി സ്വന്തമാക്കി. മത്സരത്തിനിടെ മെദ്‌വദേവ് തന്റെ റാക്കറ്റ് തല്ലിപ്പൊട്ടിച്ചതും വിവാദമായി.
English Summary:








English (US) ·