Published: July 31 , 2025 10:57 AM IST
1 minute Read
ലണ്ടൻ∙ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ അംപയർമാർ ആതിഥേയർക്ക് അനുകൂലമാകുന്ന തരത്തിൽ തീരുമാനങ്ങൾ കൈക്കൊള്ളുവെന്ന പരാതി ഇന്ത്യൻ ക്രിക്കറ്റ് ടീം ഔദ്യോഗികമായി മാച്ച് റഫറിയെ അറിയിച്ചതായി റിപ്പോർട്ട്. ലോഡ്സ് ടെസ്റ്റിൽ പന്ത് മാറ്റുന്ന കാര്യത്തിൽ അംപയർമാർ കൈക്കൊണ്ട നിലപാട് മത്സരഫലം ഇംഗ്ലണ്ടിന് അനുകൂലമാകുന്നതിന് പ്രധാന കാരണമായെന്നാണ് ഇന്ത്യയുടെ ആക്ഷേപം.
മത്സരത്തിനിടെ പന്ത് മാറ്റുന്ന കാര്യത്തിൽ കൃത്യമായ ചട്ടങ്ങളുണ്ടെങ്കിലും, ഇക്കാര്യത്തിൽ ഇംഗ്ലണ്ടിനോട് അംപയർമാർ പക്ഷപാതം കാണിക്കുന്നതായി ഇന്ത്യ മാച്ച് റഫറിക്ക് പരാതി നൽകിയതായി ‘ഇന്ത്യൻ എക്സ്പ്രസ്’ റിപ്പോർട്ട് ചെയ്തു.
ലോഡ്സിൽ നടന്ന മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സിനിടെ, രണ്ടാം ന്യൂബോളിന് 10 ഓവർ പിന്നിടും മുൻപേ തകരാറുണ്ടെന്ന് ഇന്ത്യൻ നായകൻ ശുഭ്മൻ ഗില്ലും മുഹമ്മദ് സിറാജും അംപയർമാരെ അറിയിച്ചതിന്റെ തുടർച്ചയായാണ് വിവാദം തലപൊക്കിയത്. മാറ്റുന്ന പന്തിന്റെ അതേ അവസ്ഥയിലുള്ള പന്താണ് പകരം നൽകേണ്ടതെന്നാണ് ചട്ടമെങ്കിലും, ഇന്ത്യയ്‌ക്ക് പകരം ലഭിച്ചത് 30–35 ഓവർ പഴക്കമുള്ള പന്താണെന്ന് ഇന്ത്യ പരാതി ഉന്നയിച്ചിരുന്നു. 10–ാം ഓവറിൽ മാറ്റിയ പന്തിനു പകരമാണ് ഇത്രയും പഴക്കമുള്ള പന്ത് നൽകിയത്.
ഇംഗ്ലണ്ടിനെതിരെ ജസ്പ്രീത് ബുമ്രയുടെ നേതൃത്വത്തിൽ മിന്നുന്ന തുടക്കമിട്ട ഇന്ത്യയ്‌ക്ക്, ഇതോടെ താളം നഷ്ടമാകുകയും ചെയ്തു. മാറ്റിനൽകിയ പന്തിന്റെ പഴക്കം ഏറിയതോടെയാണ് കൂട്ടത്തകർച്ചയിലേക്കു നീങ്ങിയ ഇംഗ്ലണ്ട് കരകയറിയതെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി.
English Summary:








English (US) ·