അക്കാര്യം ശരി തന്നെ, പക്ഷേ സഞ്ജുവിന് അൽപം കൂടി സമയം നൽകൂ: ഫ്ലെമിങ്

1 month ago 7

മനോരമ ലേഖകൻ

Published: April 07, 2026 07:15 AM IST Updated: April 07, 2026 10:39 AM IST

1 minute Read

sanju-samson-3003
സഞ്ജു സാംസൺ

ബെംഗളൂരു∙ ആദ്യ മത്സരങ്ങളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ സഞ്ജു സാംസനെ വിലയിരുത്തേണ്ടതില്ലെന്നും അദ്ദേഹത്തിന് അൽപം കൂടി സമയം നൽകണമെന്നും ചെന്നൈ സൂപ്പർ കിങ്സ് പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ്.

‘ചെന്നൈ ടീമിനൊപ്പം സഞ്ജുവിന്റെ ആദ്യ സീസണാണിത്. അദ്ദേഹം ടീമിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു വരുന്നതേയുള്ളൂ. ആദ്യത്തെ 3 മത്സരങ്ങളിലും സഞ്ജുവിനു ഫോം കണ്ടെത്താൻ സാധിച്ചില്ലെന്നതു ശരിതന്നെ. പക്ഷേ, അദ്ദേഹം തീർച്ചയായും ഫോമിലേക്കു തിരിച്ചുവരും. സഞ്ജുവിന് അൽപം കൂടി സമയം നൽകൂ’– ഫ്ലെമിങ് പറഞ്ഞു.

കഴിഞ്ഞദിവസം റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ നടന്ന മത്സരത്തിൽ സഞ്ജു 9 റൺസിനു പുറത്തായിരുന്നു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരു 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 250 റൺസ് നേടിയപ്പോൾ ചെന്നൈ 19.4 ഓവറിൽ 207ന് ഓൾഔട്ടായി. സീസണിൽ ചെന്നൈയുടെ മൂന്നാം തോൽവിയാണിത്.

English Summary:

Sanju Samson's aboriginal IPL 2026 struggles are temporary, according to Chennai Super Kings manager Stephen Fleming. Fleming believes Samson needs much clip to set to the squad and volition regain his form. This sentiment comes aft Samson's dismissal for 9 runs successful a caller lucifer against Royal Challengers Bengaluru, which marked Chennai's 3rd nonaccomplishment of the season.

Read Entire Article