Curated by: ഗോകുൽ എസ്|Samayam Malayalam•29 May 2025, 1:08 am
2025 സീസൺ ഐപിഎല്ലിൽ ( IPL 2025 ) നിരാശപ്പെടുത്തിയെങ്കിലും ഒരു കിടിലൻ പട്ടികയിൽ രാജസ്ഥാൻ റോയൽസിന് ഒന്നാം സ്ഥാനം. രണ്ടാം സ്ഥാനത്ത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്.
ഹൈലൈറ്റ്:
- വമ്പൻ ലിസ്റ്റിൽ രാജസ്ഥാൻ റോയൽസ് ഒന്നാമത്
- ഇതിന് കാരണം ടോപ് ഓർഡർ ബാറ്റർമാർ
- സീസണിൽ റോയൽസ് ഫിനിഷ് ചെയ്തത് ഒൻപതാം സ്ഥാനത്ത്
സഞ്ജുവും ജയ്സ്വാളും (ഫോട്ടോസ്- Samayam Malayalam) അക്കാര്യത്തിൽ ഒന്നാം സ്ഥാനത്ത് സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസ്, ഇത് വെടിക്കെട്ട് ബാറ്റിങ്ങിന്റെ ഫലം; ലിസ്റ്റ് ഇങ്ങനെ
സ്റ്റാർ ഓപ്പണർ യശസ്വി ജയ്സ്വാളിന്റെ ബാറ്റിൽ നിന്നാണ് ഇതിൽ കൂടുതൽ സിക്സറുകൾ പറന്നത്. 2025 സീസൺ ഐപിഎല്ലിൽ മൊത്തം 28 സിക്സറുകൾ നേടിയ ജയ്സ്വാൾ ഇതിൽ 22 എണ്ണവും നേടിയത് ആദ്യ ആറ് ഓവറിലാണ്. 2025 സീസൺ ഐപിഎല്ലിൽ പവർപ്ലേ ഓവറുകളിൽ കൂടുതൽ റൺസ് നേടിയ ബാറ്ററും ജയ്സ്വാളാണ്. 177.40 സ്ട്രൈക്ക് റേറ്റിൽ 369 റൺസ്.
Also Read: ആ വമ്പൻ നാണക്കേടിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട് സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസ്; ജയിച്ചിട്ടും പണി വാങ്ങി ചെന്നൈ സൂപ്പർ കിങ്സ്
രാജസ്ഥാൻ റോയൽസിന്റെ കൗമാര സെൻസേഷനായ വൈഭവ് സൂര്യവംശി 24 സിക്സറുകളാണ് ഇക്കുറി പറത്തിയത്. ഇതിൽ 14 സിക്സറുകളും വന്നത് പവർപ്ലേയിലാണ്. പരിക്ക് മൂലം ഇക്കുറി 10 മത്സരങ്ങൾ മാത്രം കളിച്ച രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ ഏഴ് സിക്സറുകളാണ് പവർപ്ലേയിൽ നേടിയത്. റിയാൻ പരാഗിന്റെ ബാറ്റിൽ നിന്നും പവർപ്ലേയിൽ ഏഴ് സിക്സറുകൾ പിറന്നപ്പോൾ, നിതീഷ് റാണ അഞ്ച് സിക്സറുകൾ പറത്തി.
അതേ സമയം 2025 സീസൺ ഐപിഎല്ലിന്റെ പവർപ്ലേ ഓവറുകളിൽ കൂടുതൽ സിക്സർ നേടിയ ടീമുകളിൽ രണ്ടാമത് അജിങ്ക്യ രഹാനെയുടെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സാണ്. 43 സിക്സറുകളാണ് പവർപ്ലേയിൽ അവർ ഇത്തവണ നേടിയത്. 41 സിക്സറുകളുമായി ലക്നൗ സൂപ്പർ ജയന്റ്സ്, 40 സിക്സറുകളുമായി പഞ്ചാബ് കിങ്സ്, 39 സിക്സറുകളുമായി മുംബൈ ഇന്ത്യൻസ് എന്നീ ടീമുകളാണ് ലിസ്റ്റിൽ യഥാക്രമം മൂന്ന് മുതൽ അഞ്ച് വരെ സ്ഥാനങ്ങളിൽ.
അതേ സമയം 2025 സീസൺ ഐപിഎല്ലിൽ കൂടുതൽ സിക്സറുകൾ നേടിയ ടീമുകളുടെ എണ്ണമെടുത്താൽ രണ്ടാം സ്ഥാനത്താണ് രാജസ്ഥാൻ റോയൽസ്. 14 കളികളിൽ നിന്ന് 146 സിക്സറുകളാണ് അവർ പറത്തിയത്. ഋഷഭ് പന്തിന്റെ ലക്നൗ സൂപ്പർ ജയന്റ്സാണ് ഈ ലിസ്റ്റിൽ ഒന്നാമത്. 152 സിക്സറുകൾ ഇക്കുറി അവർ പറത്തി.142 സിക്സറുകൾ നേടിയ പഞ്ചാബ് കിങ്സ് മൂന്നാമതും, 120 സിക്സറുകളുമായി സൺ റൈസേഴ്സ് ഹൈദരാബാദ് നാലാമതും, 118 സിക്സറുകളോടെ മുംബൈ ഇന്ത്യൻസ് അഞ്ചാമതുമുണ്ട്.

രചയിതാവിനെക്കുറിച്ച്ഗോകുൽ എസ്ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു.... കൂടുതൽ വായിക്കുക








English (US) ·