01 June 2025, 11:55 AM IST

അഖിൽ അക്കിനേനിയും സൈനബും, അമലയും നാഗാർജുനയും രേവന്ത് റെഡ്ഡിയെ കണ്ടപ്പോൾ | Photo: X/ chayfanschitvel, PTI
നാഗചൈതന്യയുടേയും ശോഭിതാ ധുലിപാലയുടേയും വിവാഹത്തിന് പിന്നാലെ അക്കിനേനി കുടുംബത്തില്‍ വീണ്ടും കല്യാണവിശേഷം. നാഗാര്‍ജുനയുടെ ഇളയമകന്‍ അഖില്‍ അക്കിനേനി ജൂണ്‍ ആറിന് വിവാഹിതനാവും. സൈനബ് റാവ്ജിയാണ് വധു. ഇരുവരും ഏറെനാളായി പ്രണയത്തിലായിരുന്നു.
തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ നാഗാര്‍ജുനയും അമലയും നേരിട്ടെത്തി വിവാഹത്തിന് ക്ഷണിച്ചു. സൈനബ് റാവ്ജിയുടെ മാതാപിതാക്കളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ജൂബിലി ഹില്‍സിലെ വസതിയില്‍ എത്തിയാണ് മുഖ്യമന്ത്രിയെ ക്ഷണിച്ചത്.
നാഗചൈതന്യയുടേയും ശോഭിതയുടേയും വിവാഹത്തിന് തൊട്ടുമുമ്പായി കഴിഞ്ഞ നവംബറിലാണ് അഖിലിന്റേയും സൈനബിന്റേയും വിവാഹനിശ്ചയം നടന്നത്. അക്കിനേനി കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഹൈദരാബാദിലെ അന്നപൂര്‍ണ്ണ സ്റ്റുഡിയോസില്‍വെച്ചായിരിക്കും വിവാഹമെന്നാണ് വിവരം. രാജസ്ഥാനില്‍ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങിനായി കുടുംബം പദ്ധതിയിടുന്നുണ്ടെന്നും വിവരമുണ്ടായിരുന്നു.
ചിത്രകാരിയാണ് അഖിലിന്റെ വധു സൈനബ് റാവ്ജി. വ്യവസായിയായ സുല്‍ഫി റാവ്ജിയുടെ മകള്‍ കൂടിയാണ് സൈനബ്. നിര്‍മാണമേഖലയിലെ പ്രമുഖനാണ് സുല്‍ഫി. ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ.എസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ അടുപ്പക്കാരന്‍ കൂടിയാണ് സുല്‍ഫി. ജഗന്റെ ഉപദേഷ്ടാവായും മിഡില്‍ ഈസ്റ്റേണ്‍ രാജ്യങ്ങളില്‍ ആന്ധ്രസര്‍ക്കാരിനെ പ്രതിനിധീകരിക്കുകയും ചെയ്തിട്ടുണ്ട് അദ്ദേഹം. ആര്‍ട്ടിസ്റ്റായ സൈനബ്. ഇന്ത്യ, ദുബായ്, ലണ്ടന്‍ എന്നീ രാജ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. സൈനബിന്റെ പെയിന്റിങ്ങുകള്‍ നിരവധി എക്‌സിബിഷനുകളിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
നാഗാര്‍ജുനയ്ക്ക് ആദ്യഭാര്യ ലക്ഷ്മി ദഗ്ഗുബാട്ടിയില്‍ ഉണ്ടായ മകനാണ് നാഗചൈതന്യ. ലക്ഷ്മിയുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് നാഗാര്‍ജുന സഹതാരമായ അമലയെ വിവാഹം ചെയ്യുന്നത്. 1994-ലാണ് അഖിലിന്റെ ജനനം. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അഖില്‍ അക്കിനേനിയും സൈനബും കണ്ടുമുട്ടുന്നത്. ഇരുവരുടേയും സൗഹൃദം പ്രണയമായി വളരുകയായിരുന്നു. നേരത്തെ 2016-ല്‍ ശ്രിയ ഭൂപാലുമായി അഖിലിന്റെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ഇരുവരും വിവാഹത്തില്‍ നിന്നും പിന്മാറി. മമ്മൂട്ടിക്കൊപ്പം അഭിനയിച്ച 'ഏജന്റാ'ണ് അഖിലിന്റെ ഏറ്റവും ഒടുവിലിറങ്ങിയ ചിത്രം.
Content Highlights: Akhil Akkineni, lad of Nagarjuna, marries creator Zainab Rawaj. Telangana CM invited
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·